കാല്‍ഗറി കണ്‍വന്‍ഷന്‍ : പരിശുദ്ധ കാതോലിക്ക ബാവ പ്രഥമ സന്ദര്‍ശനത്തിനായി പശ്ചിമ കാനഡയിലേക്ക്
അമേരിക്ക : മലങ്കര സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ പ്രഥമ അപ്പോസ്തലിക ശ്ലൈഹിക സന്ദര്‍ശനത്തിനായി പശ്ചിമ കാനഡയിലെത്തും.ദൈവമാതാവിന്‍റെ നാമത്തിലുള്ള പശ്ചിമ കാനഡയിലെ കാല്‍ഗറി സെന്‍റ് .മേരീസ് ഓര്‍ത്തഡോക് സ് ദേവാലയത്തില്‍ ഇടവകപ്പെരുന്നാളും ഇതിനോടനുബന്ധിച്ചു 2-മത് കാല്‍ഗറി ഓര്‍ത്തഡോക് സ് ക്രിസ്ത്യന്‍ കണ്‍വന്‍ഷനും ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 3 വരെ നടത്തപ്പെടുന്നു.
പരിശുദ്ധ കാതോലിക്ക ബാവ തിരുമനസ്സുകൊണ്ടും സൗത്ത് -വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തയുടെയും സാന്നിധ്യത്തില്‍ അനുഗ്രഹിക്കപ്പെടുന്ന പെരുന്നാള്‍ ദിവസങ്ങളില്‍ സഭയുടെ മാനവശേഷി വകുപ്പിന്‍റെ പ്രധാന ചുമതല വഹിക്കുന്ന ഫാ.പി.എ ഫിലിപ്പ് വചനപ്രഘോഷണം നടത്തും.ഈ ദിവസങ്ങളില്‍ തന്നെ വിവധ ആത്മീയ സംഘടകളുടെ സമ്മേളനവും നടത്തപ്പെടുന്നതാണ്.സൗത്ത്-വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്‍റെ വടക്ക് പശ്ചിമ മേഖലയിലെ വൈദീകരും സഹോദര സഭകളിലെ വൈദീകരും കണ്‍വന്‍ഷനില്‍ സംബന്ധിക്കും.സെപ്റ്റംബര്‍ ഒന്നിന് 6-ന് സന്ധ്യാ സമസ്കാരം,റാസയും ശ്ലൈഹിക വാഴ്വ് .മൂന്നിന് രാവിലെ പരിശുദ്ധ കാതോലിക്ക ബാവയുടെ മുഖ്യകാര്‍മ്മീകത്വത്തില്‍ പെരുന്നാള്‍ കുര്‍ബാന .