OVS-Pravasi News

ഫാമിലി കോൺഫറൻസ് 2017:പ്രീ റജിസ്ട്രേഷൻ കിക്കോഫ് ഡോവറില്‍ നടന്നു

ഡോവർ (ന്യൂജഴ്സി) ⇒ വേദിയും തീയതിയും മറ്റ് വിശദാംശങ്ങളും തീരുമാനിക്കാനിരിക്കെ 2017ഫാമിലി ആന്റ് യൂത്ത് കോൺഫറൻസിന്റെ പ്രീ– റജിസ്ട്രേഷൻ കിക്കോഫ് ഡോവർ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ നടന്നു. മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ജൂലൈ രണ്ടാം വാരമോ മൂന്നാം വാരമോ ആണ് കോൺഫറൻസ് നടക്കാറുളളത്. ഈ വർഷം ഓഗസ്റ്റ് 31 വരെ 50 ഡോളർ ഡെപ്പോസിറ്റ് കൊടുത്ത് പ്രീ റജിസ്റ്റർ ചെയ്താൽ മൊത്തം റജിസ്ട്രേഷൻ ഫീസിൽ 5% ഇളവ് ലഭിക്കുമെന്ന് മാത്രമല്ല മുറി ഉറപ്പാക്കുകയും ചെയ്യും.

 

ഇടവക വികാരി ഫാ. ഷിബു ഡാനിയേൽ ആമുഖ പ്രസംഗം നടത്തുകയും ജനറൽ സെക്രട്ടറിയായി നിയമിതനായ ഇടവകാംഗം ജോർജ് തുമ്പയിലിനെ അഭിനന്ദിക്കുകയും ചെയ്തു. 2017 ൽ നടക്കുന്ന കോൺഫറൻസിൽ ഇടവകയിൽ നിന്ന് പരമാവധി പേർ രജിസ്റ്റർ ചെയ്തു പങ്കെടുക്കണമെന്നും ആഹ്വാനം ചെയ്തു. ആദ്യ റജിസ്ട്രേഷൻ ഫോം നിതിൻ ഏബ്രഹാമിൽ നിന്ന് ഫാ. ഷിബു ഡാനിയൽ ഏറ്റുവാങ്ങി.ട്രസ്റ്റി സുനോജ് തമ്പി, സെക്രട്ടറി സുമ ജോഷ്വാ എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.തുടർന്ന് ഒട്ടേറെ പേർ പ്രീ– റജിസ്റ്റർ ചെയ്ത് സഹകരണം ഉറപ്പാക്കി.

error: Thank you for visiting : www.ovsonline.in