OVS-Kerala News

കിഴവള്ളൂര്‍ യുവജനപ്രസ്ഥാനം പ്രവര്‍ത്തകര്‍ അട്ടപ്പാടി സന്ദര്‍ശിച്ചു

പാലക്കാട്/പത്തനംതിട്ട →  കിഴവള്ളൂര്‍ സെന്‍റ് പീറ്റേഴ്സ് ഓര്‍ത്തഡോക് സ്‌ പള്ളി ഇടവക യുവജനപ്രസ്ഥാനത്തിന്‍റെ നേതൃത്വത്തില്‍ അട്ടപ്പാടി ആദിവാസി മേഖലാ സ്കൂൾ സന്ദർശിച്ചു.
മനോഹരമായ ഒരു അനുഭവമായിരുന്നു സന്ദര്‍ശനമെന്ന് യുവജനപ്രസ്ഥാനം പ്രവര്‍ത്തകര്‍ ഓ.വി.എസ് ഓണ്‍ലൈ-നോട് പറഞ്ഞു.
കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു.കുട്ടികളോടൊപ്പം സമയം ചെലവഴിക്കുകയും അവരുടെ സന്തോഷത്തിൽ പങ്കുചേരുകയും ചെയ്തു.എല്ലാ റൂമുകളും സ്മാർട്ട് ക്ലാസുകൾ ആക്കി മാറ്റിയിരിക്കുന്നു.ഒരു സഭാ സ്ഥാപനം ഇത്രയേറെ മഹത്തരമായ ഒരു സേവനം സൗജന്യമായി നൽകുന്നു എന്ന് അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി – യുവജനപ്രസ്ഥാനം പ്രവര്‍ത്തകര്‍ പറയുന്നു.
 
വിദ്യാഭാസ മേഖല കൂടാതെ ആദിവാസി മേഖലയിലെ കുട്ടികൾക്കും ഗർഭിണികൾക്കും പോഷകാഹാരവും വിതരണം ചെയ്യുന്ന പദ്ധതി രണ്ടു വർഷമായി മുടങ്ങാതെ നടത്തി വരുന്നു.
അധികം ആരാലും ശ്രദ്ധിക്കപ്പെടാതെ തന്നെ ഇത്ര ഏറെ സേവനങ്ങൾ നടത്തുന്ന അട്ടപ്പാടി നെല്ലിപ്പതി മലങ്കര ഓർത്തോഡോസ് സുറിയാനി സഭയുടെ അട്ടപ്പാടി സെന്റ് തോമസ് ആശ്രമം ഡയറക്ടർ യൂഹാനോൻ റമ്പാനൊടുള്ള ആദരം പരാമർശ യോഗ്യമാണ് – യുവജനപ്രസ്ഥാനം ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു .
St. Gregorios C B S E School,
Nellippathy, Agali, Attappady, Palakkad.
Director : Most Rev. Yuhanon Remban.
Contact no : 94 47 277690
 
error: Thank you for visiting : www.ovsonline.in