നിരണം ഭദ്രാസനാധിപൻ ക്രിസോസ്റ്റോമോസ് മെത്രാപ്പോലിത്ത ഡോർസെറ്റ് സന്ദർശിക്കുന്നു
ഡോർസെറ്റ് :- ശ്ലൈഹീക സന്ദർശനാർത്ഥം യൂ കെയിൽ എത്തി ചേരുന്ന മലങ്കര ഓർത്തോഡോക്സ് സഭയുടെ നിരണം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ: യൂഹാന്നോൻ മാർ ക്രിസോസ്റ്റോമോസ് മെത്രാപ്പോലിത്ത പൂൾ ഡോർസെറ്റിൽ സെന്റ് തോമസ് മലങ്കര ഓർത്തോഡോക്സ് ഇടവകയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നു.
ജൂൺ 17 ന് വെള്ളിയാഴ്ച ഡോർസെറ്റിൽ എത്തിച്ചേരുന്ന അഭിവന്ദ്യ മെത്രാപ്പോലിത്തായെ ഇടവക വികാരി ബഹു: അനൂപ് മലയിൽ അബ്രഹാം അച്ചന്റെ നേതൃത്വത്തിൽ ഇടവക അംഗങ്ങൾ ചേർന്ന് സ്വീകരിക്കും. വൈകീട്ട് ആറ് മണിക്ക് സന്ധ്യ നമസ്ക്കാരവും തുടർന്ന് വചന പ്രഘോഷണവും ഉണ്ടായിരിക്കും.
ജൂൺ 18 ശനിയാഴ്ച രാവിലെ എട്ടര മണിക്ക് പ്രഭാത നമസ്ക്കാരവും തുടർന്ന് വിശുദ്ധ കുർബാനയും അഭിവന്ദ്യ ഡോ: യൂഹാന്നോൻ മാർ ക്രിസോസ്റ്റോമോസ് മെത്രാപ്പോലിത്തയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും .
ഏവരെയും സ്വാഗതം ചെയ്യുന്നു .
ADDRESS:
55 Kinson Avenue,
Poole, Dorset
UNITED KINGDOM
BH15 3PH