സെന്‍റ് ഗ്രീഗോറിയോസ് ഇനി മുതല്‍ ഡിജിറ്റല്‍ സ്മാര്‍ട്ട് സ്കൂള്‍
അഗളി :- നെല്ലിപ്പതി സെന്‍റ് ഗ്രീഗോറിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ അട്ടപ്പാടിയിലെ ആദ്യ ഡിജിറ്റല്‍ സ്മാര്‍ട്ട് സ്കൂളാകുന്നു. 30 ലക്ഷം ചെലവില്‍ എല്‍.കെ.ജി മുതല്‍ 10 ക്ലാസുവരെ ഡിജിറ്റല്‍ സ്മാര്‍ട്ട് മുറികളാണ് ഒരുക്കിയിരിക്കുന്നത്.
ഡിജിറ്റല്‍ ക്ലാസ്മുറികള്‍ പൂര്‍ണ്ണമായും സൗജന്യമായി ഒരുക്കിയിട്ടുള്ള കേരളത്തിലെ ഏക വിദ്യാലയമാണു സെന്‍റ് ഗ്രീഗോറിയോസ് എന്ന് മനേജര്‍ ഫാ. എം.ഡി യൂഹാനോന്‍ റംമ്പാനും പ്രിന്‍സിപ്പല്‍ ഫാ.വര്‍ഗ്ഗീസ് മാത്യുവും അറിയിച്ചു. സ്മാര്‍ട്ട് സ്കൂളിന്‍റെ ഉദ്ഘാടനം എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ നിര്‍വഹിച്ചു.