ബഹറിൻ സെന്റ് മേരീസ് കത്തീഡ്രലിൽ വെക്കേഷൻ ബൈബിൾ ക്ലാസ്സുകൾ
മനാമ: മലങ്കര ഓര്ത്തഡോക്സ് സഭയിൽ കഴിഞ്ഞ 41 വര്ഷങ്ങളായി കുട്ടികള്ക്ക് വേണ്ടി അവധിക്കാലത്ത് നടത്തിവരുന്ന ബൈബിൾ ക്ലാസ്സുകൾ ആണ് “ഓര്ത്തഡോക്സ് വെക്കേഷന് ബൈബിള് സ്കൂൾ ” (ഒ.വി.ബി.എസ്സ്.) ബഹറിന് സെന്റ് മേരീസ് ഇന്ത്യന് ഓര്ത്തഡോക്സ് കത്തീഡ്രലിലെ സെന്റ് മേരീസ് സണ്ടേസ്കൂളിലേയും സഹോദരി സഭകളിലേയും കുട്ടികളെയും ഒന്നിച്ച്, കഴിഞ്ഞ 25 വര്ഷങ്ങളിലായി ഈ ക്ലാസ്സുകൾ നടത്തി വരുന്നു. ഏകദേശം 700-ൽ അതികം കുട്ടികളും 100 ഓളം അദ്ധ്യാപകരും അത്രേയും തന്നെ അനദ്ധ്യാപകരും ചേര്ന്നാണ് ഇത് നടത്തപ്പെടുന്നത്.
ഈ വര്ഷം ഒ.വി.ബി.എസ്സ്. പ്രവര്ത്തനങ്ങൾക്ക് ചുക്കാന് പിടിക്കുന്നത് ബോംബേ, കലീന സെന്റ് ബെസ്സേലിയോസ് ഓര്ത്തഡൊക്സ് ചര്ച്ച് വികാരി റവ. ഫാദര് ജോമോന് തോമസ് ആയിരിക്കും. “ദൈവം എന്റെ പരമാനന്ദം” (സങ്കീ. 43:4) എന്ന വേദഭാഗം ആണ് ഈ വര്ഷത്തെ തീം. ഇതുമായി ബന്ധപ്പെട്ട് മനോഹരങ്ങളായ ഗാനങ്ങളും കഥകളും തയ്യാറായി കഴിഞ്ഞു. കുട്ടികൾക്ക് പാടിപ്പടിക്കാനായി ഓര്ത്തഡോക്സ് സണ്ടേസ്കൂള് അസ്സോസിയേഷന്റെയും നാഗപൂര് സെമിനാരിയുടെയും ഗാനങ്ങൾ അടങ്ങിയ ഒ.വി.ബി.എസ്സ്. ന്റെ സി.ഡി.യും തയ്യാറായി.
വിവിധ പ്രായത്തിൽ ഉള്ള കുട്ടികൾക്ക് വേണ്ടി ബൈബിള് കഥകൾ, ഗാനങ്ങൾ, ആക്ഷന് സോങ്ങ്, ടീനേജ് ക്ലാസ്സുകൾ, കളികൾ, മാര്ച്ച് പാസ്റ്റ്, മൾട്ടി മീടിയ പ്രസന്റേഷന്, വിഷ്വല്‍ മീഡിയ ക്ലാസുകൾ, വചന ശുശ്രൂഷ തുടങ്ങിയ പ്രോഗ്രാമുകൾ ഈ ക്ലാസ്സിൽ ഉൾപെടുത്തിയിരിക്കുന്നു. 2016 ജൂണ് 23 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ വൈകിട്ട് 6:45 മുതല്‍ 9:30 വരെയുള്ള സമയത്ത് കത്തീഡ്രലില്‍ വെച്ച ക്ലാസ്സുകൾ നടക്കും എന്നും ജൂലൈ 1 ന് വൈകിട്ട് 3:30 മുതൽ ബഹറിന് ഇന്ത്യന് സ്കൂള് ആഡിറ്റോറിയത്തിൽ വെച്ച് ഗ്രാന്റ് ഫിലാലെ നടക്കുമെന്നും കുട്ടികളെ സമയത്ത് തന്നെ ഈ ക്ലാസ്സുകളില് പങ്കെടുപ്പിക്കുവാന് രെക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും കത്തീഡ്രൽ വികാരി റവ. ഫാദര് എം. ബി. ജോര്ജ്ജ്, സഹവികാരി റവ. ഫാദര് ജോഷ്വ എബ്രഹാം എന്നിവര് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഹെഡ്മാസ്റ്റര് സാജന് വര്ഗ്ഗീസ് (39813109) സൂപ്പര്ന്റ്ണ്ടന്റ് ജോര്ജ്ജ് വര്ഗ്ഗീസ് (39161399) എന്നിവരുമായി ബന്ധപ്പെടുക.