CMAI യുടെ റീജിയണൽ സെക്രട്ടറിയായി റവ. ഫാ എബി എം ചാക്കോ തിരഞ്ഞെടുക്കപ്പെട്ടു.
ക്രിസ്ത്യൻ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (CMAI) ചെന്നൈ/ പോണ്ടിച്ചേരി റീജിയണൽ സെക്രട്ടറിയായി റവ. ഫാ എബി എം ചാക്കോ തിരഞ്ഞെടുക്കപ്പെട്ടു. CMAI യുടെ ബൈയിനിയൽ സമ്മേളനത്തിൽ വച്ചാണ് ഈ അംഗീകാരം. മലങ്കര ഓർത്തഡോക്സ് സഭയുടെ മദ്രാസ് ഭദ്രാസനത്തിൽ സേവനം അനുഷ്ഠിക്കുന്നു.
പാടി സെൻറ് ജോർജ് ഇടവകയുടെ വികാരിയാണ് ഫാ എബി എം ചാക്കോ. CMAI യുടെ ചെന്നൈ പോണ്ടിച്ചേരി റീജിയണൽ ചാപ്ലൈൻസി സെക്രട്ടറിയായും മദ്രാസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ ചാപ്ലൈൻ H. O. D ആയും ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ക്രിസ്ത്യൻ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (CMAI) 1905-ൽ സ്ഥാപിതമായ ഒരു മിഷനറി സംഘടനയാണ്. ഡോക്ടർമാർ, നഴ്സുമാർ, ചാപ്ലെയിന്മാർ, അഡ്മിനിസ്ട്രേറ്റർമാർ എന്നിവരടങ്ങുന്ന ഈ സംഘടന, മെഡിക്കൽ സേവനങ്ങൾ വഴി ക്രിസ്തീയ മൂല്യങ്ങൾ പ്രാവർത്തികമാക്കുന്നതിന് പ്രവർത്തിക്കുന്നു.
