OVS - Latest NewsOVS-Kerala News

ഓർത്തഡോക്സ്‌ യുവജന പ്രസ്ഥാനം യുവജന വാരാഘോഷത്തിന് തുടക്കമായി

ചെങ്ങന്നൂർ: ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 7 വരെ സംഘടിപ്പിക്കുന്ന കേന്ദ്രതല യുവജനവാരാഘോഷ ഉദ്ഘാടന സമ്മേളനം ചെങ്ങന്നൂർ ഭദ്രാസന യുവജനപ്രസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ ബഥേൽ അരമനയിൽ വച്ച് നടത്തപ്പെട്ടു. ചെങ്ങന്നൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ച സമ്മേളനം ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് ഉദ്ഘാടനം ചെയ്തു.യുവജനങ്ങൾ ശബ്ദമില്ലാത്തവരുടെ ശബ്ദമായി തീരണമെന്ന് മന്ത്രി വീണ ജോർജ്. സമ്മേളനത്തിൽ നവതിയുടെ നിറവിൽ ആയിരിക്കുന്ന മലങ്കര സഭയുടെ വലിയ മെത്രാപ്പോലീത്ത അഭിവന്ദ്യ കുര്യാക്കോസ് മാർ ക്ലിമീസ് മെത്രാപ്പോലീത്തായെ ആദരിച്ചു. കുണ്ടറ എംഎൽഎ ശ്രീ. പി. സി. വിഷ്ണുനാഥ് സമ്മേളനത്തിൽ മുഖ്യ സന്ദേശം നൽകി. സമ്മേളനത്തോടനുബന്ധിച്ച് ഭിന്നശേഷി സൗഹൃദ സംഗമവും നടത്തപ്പെട്ടു. സമ്മേളനത്തിൽ ചെങ്ങന്നൂർ ഭദ്രാസന യുവജനപ്രസ്ഥാന ഓണാഘോഷ കിറ്റ് വിതരണോദ്ഘാടനം, രക്തദാന സെൽ ഉദ്ഘാടനം, മെറിറ്റ് അവാർഡ് വിതരണം, ഫുട്ബോൾ ടൂർണ്ണമെൻറ് വിജയികൾക്കുള്ള സമ്മാനദാനം എന്നിവ നിർവഹിക്കപ്പെട്ടു. സമ്മേളനത്തിൽ പൂർണ്ണ സന്യാസ വൃത്തത്തിലേക്ക് ഉയർത്തപ്പെട്ട വന്ദ്യ അപ്രേം റമ്പാൻ, തിരുവല്ല തഹസിൽദാരായി ചുമതലയേറ്റ ശ്രീ. ജോബിൻ കെ. ജോർജ് എന്നിവരെ ആദരിച്ചു. സമ്മേളനത്തിൽ സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, മലങ്കര സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ഫാ. പി. കെ. കോശി, ഫാ. തോമസ് പി. നൈനാൻ, ഫാ. ജെയിൻ സി. മാത്യു, ഫാ. വിജു ഏലിയാസ്, ഫാ. എൽവിൻ തോമസ്, ശ്രീ രഞ്ജു എം. ജോയ്, ശ്രീ. അപ്രേം കുന്നിൽ, ശ്രീ. അബു എബ്രഹാം വീരപള്ളി, ശ്രീ റോബിൻ ജോ വർഗീസ്, ജോജോ ജോസഫ് സഖറിയ, ജൊഹാൻ ജോസഫ്, എമിൽ ഡെന്നിസ് എന്നിവർ സംസാരിച്ചു. കോട്ടയം, നിരണം, മാവേലിക്കര, അടൂർ, തുമ്പമൺ, തിരുവനന്തപുരം ഭദ്രാസനങ്ങളിൽ നിന്ന് യുവജനപ്രസ്ഥാനം കേന്ദ്രതല പ്രവർത്തകരും ഭാരവാഹികളും സമ്മേളനത്തിൽ സംബന്ധിച്ചു. ചെങ്ങന്നൂർ ഭദ്രാസനത്തിൻ്റെ വിവിധ ഇടവകകളിൽ നിന്ന് വൈദികരും യുവജനപ്രസ്ഥാനം പ്രവർത്തകരും ആദ്ധ്യാത്മിക സംഘടനാ ഭാരവാഹികളും ഉൾപ്പെടെ 500 ൽ അധികം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.
യുവജനവാരം 2025 മാവേലിക്കര ഭദ്രാസനതല ഉദ്ഘാടനം 
മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ യുവജനവാരം 2025 ചുനക്കര മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ വെച്ച് ഉദ്ഘാടനം നടത്തപെട്ടു.മുൻ കേന്ദ്ര വൈസ് പ്രസിഡന്റ്‌ ഫാ ഷിജി കോശി അധ്യക്ഷത വഹിച്ച യോഗത്തിൽ മാവേലിക്കര MLA ശ്രീ.എം.എസ്.അരുൺകുമാർ ഉദ്ഘാടനം ചെയ്തു.തിരുവല തഹസിൽദാർ & എക്സിക്യൂട്ടീവ് മജിസ്ട്രേട്ടായ ശ്രീ.ജോബിൻ കെ ജോർജ് യുവജനവാര സന്ദേശം നൽകി.കേന്ദ്ര ട്രഷറർ ശ്രീ.രെഞ്ചു എം.ജെ. യുവജനവാര പ്രവർത്തന ഉദ്ഘാടനം ചെയ്തു.ഭദ്രാസന കൗൺസിൽ അംഗം ശ്രീ.വിനു ഡാനിയേൽ,ഭദ്രാസന ട്രഷറർ ശ്രീ.എബിൻ വള്ളികുന്നം,ദക്ഷിണ മേഖല സെക്രട്ടറി ശ്രീ.ആരോൺ ജോർജ് ജോൺ,ഭദ്രാസന ജോ.സെക്രട്ടറി ശ്രീമതി.ക്രിസ്റ്റി അന്ന തോമസ്,ഭദ്രാസന എഡിറ്റോറിയൽ ബോർഡ്‌ അംഗം ശ്രീ.മനു തമ്പാൻ,കമ്മിറ്റി അംഗങ്ങളായ ശ്രീ റെജിന്,ശ്രീ എബി,ഇടവക ട്രസ്റ്റി ശ്രീ.റോയ് താരപറമ്പിൽ,ഇടവക സെക്രട്ടറിശ്രീ.വൈ.കുഞ്ഞുമോൻ,യൂണിറ്റ് സെക്രട്ടറി ശ്രീ എല്ലേജ് ബിജു എന്നിവർ ആശംസകൾ അറിയിച്ചു.

 

error: Thank you for visiting : www.ovsonline.in