അപ്രേമിന് യാക്കോബായ പ്രേമമെന്ന് സോഷ്യൽ മീഡിയ ; ഫെയിസ്ബുക്ക് പോസ്റ്റുകളുടെ നിര
കോട്ടയം : സഭാ അച്ചടക്കം ലംഘിച്ച അടൂർ – കടമ്പനാട് ഭദ്രാസനാധിപൻ സഖറിയാ മാർ അപ്രേം മെത്രാപ്പോലീത്താക്കെതിരെ നടപടി ആവശ്യപ്പെട്ട് സഭാ ആസ്ഥാനത്തേയ്ക്ക് വിശ്വാസികളുടെ മാർച്ചിലും യോഗത്തിലും പ്രതിഷേധത്തിന്റെ അലയൊലികൾ അവസാനിക്കുന്നില്ല.സോഷ്യൽ മീഡിയ എവിടെ നോക്കിയാലും യാക്കോബായ ഹാൻഡിലുകൾ ഒഴികെ മാർ അപ്രേമിനെ വിമർശിച്ചുള്ള പോസ്റ്റുകളും അഭിപ്രായ പ്രകടനങ്ങളുമാണുള്ളത്.അതിനിടെ,ബാംഗ്ലൂരിൽ നിന്ന് വന്ന ഒരു പ്രസ്താവന കൗതുകം ഉയർത്തി.യാക്കോബായ മാഫ്രിയാന പരോക്ഷമായി അനുകൂലിച്ചിരിക്കുന്നത്.
നന്മക്ക് വേണ്ടി ക്രൂശിക്കപ്പെടുന്നുവെന്ന് വരികൾക്കിടയിലൂടെ വിരൽ ചൂണ്ടുന്നത് മാർ അപ്രേമിലേക്കാണ്.മെത്രാനെ അനുകൂലിച്ച യാക്കോബായ ഹാൻഡിലിന്റെ പോസ്റ്റ് സ്വന്തം പ്രൊഫൈലിൽ ഷെയർ ചെയ്ത യു കെയിൽ താമസിക്കുന്ന വൈദീകൻ കമെന്റ് ബോക്സ് പൂട്ടുകയും പിന്നീട് പോസ്റ്റ് മുക്കുകയും ചെയ്തിരുന്നു.കലാകാരൻ എന്ന് അവകാശപ്പെടുന്ന വൈദീകൻ അടൂരിൽ സേവനം അനുഷ്ഠിച്ചിരുന്നുവെന്നും ആരോപണങ്ങളും നിലനിൽക്കുന്നു.
ഇന്ത്യൻ ഓർത്തഡോക്സ് സഭ മീഡിയ വിംഗിന്റെ പോസ്റ്റ്
മലങ്കരസഭയിലെ വിഘട മെത്രാൻ
അപ്രേം മെത്രാചൻ്റെ പ്രസംഗം അവലോകനം:
ഒന്ന്…
സ്വന്തം ഭദ്രാസനത്തിലെ പള്ളികളിൽ വിശ്വാസികൾ കുറയുന്നു……
അപ്പൊൾ കഴിഞ്ഞ പതിനഞ്ച് വർഷം എന്താണ് തിരുമേനി നിങൾ അടൂരിൽ ചെയ്തത്?
സ്വന്തം കാലിൻ്റെ അടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് കണ്ടിട്ട് ഒരു കൂസലും ഇല്ലാതെ ലോക സഞ്ചാരം, അതിൻ്റെ ഇടയിൽ അമേരിക്കയിൽ ഭദ്രാസന ഭരണം, ബാവായുടെ അസിസ്റ്റൻ്റ്, സെറമ്പൂർ സർവകലാശാല പ്രസിഡൻ്റ്, MGOCSM പ്രസിഡൻ്റ്, ശ്രുതി സ്കൂൾ ഡയറക്ടർ, MOC കോളജുകളുടെ അമരക്കരാൻ, തപോവൻ സ്കൂളിൻ്റെ മാനേജർ…. അപ്പോ ഇതിൻ്റെ ഇടയിൽ ;എന്ത് കുഞ്ഞാട്?എന്ത് സഭ?
മലർന്ന് കിടന്ന് തുപ്പുക എന്നിട്ട് കഴിഞ്ഞകാല ജീവിതങ്ങളെ പുച്ഛം.
സ്വന്തം ഭദ്രാസനത്തിലെ ആളുകൾ കുറഞ്ഞാൽ അതിൻ്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കണം.
അല്ലാതെ ലോക സഞ്ചാരവും കൂദാശ നടത്തി കവർ വാങ്ങി കിയ കർണിവെല്ലിൽ ശിങ്കിഡികളെ
കൂട്ടി കറങ്ങി നടക്കൽ അല്ല.
ഭദ്രാസന ഭരണം നിർവഹിക്കാൻ കഴിവില്ലാത്ത മെത്രാച താങ്കൾ താമരയുടെ മുകളിൽ കയറി ഇരിക്ക…….
സ്വസ്ഥം… സുവിശേഷം… സന്യസ്ഥം…
രണ്ട് …..
സുന്നഹ്ദോസിൽ പറഞ്ഞിട്ട് നടക്കുന്നില്ല
ഇനി സാധാരണക്കാരോട് പറയാം…നടക്കുമോ എന്നറിയാൻ
ജനങ്ങളെ കലാപത്തിന് ആഹ്വാനം ചെയ്യുക. വക്രത പറഞ്ഞ് ജനത്തെ നേതൃത്വത്തിന് എതിരെ തിരിക്കുക. വെടക്കാക്കി തനിക്കാക്കുക. നല്ല സുവിശേഷം ആണ്.
എന്ത് കൊണ്ട് സുന്നഹദോസിൽ ഈ സുവിശേഷം ഏശിയില്ല? അവിടെ ഇരുന്നവർ സുവിശേഷ വിരോധികൾ എന്നൊരു ധ്വനി അല്ലെ മെത്രാച്ച നിങ്ങൾ നൽകുന്നത് .
ഇത് പരസ്യമായി പരിശുദ്ധി സുന്നഹദോസിനെ അധിക്ഷേപിക്കൽ അല്ലെ?
താങ്കള് മെത്രാന് ആയ പതിനഞ്ച് വർഷവും ഇങ്ങനെ തന്നെ ആയിരുന്നോ നിലപാട്. ഇപ്പൊ സുവിശേഷം എങ്ങനെ വന്ന്.
മൂന്ന്…..
അടൂർ ടൗണിലെ ആറു പള്ളികൾ നിറഞ്ഞു കഴിഞ്ഞിട്ട് കേസുള്ള പള്ളികൾ പിടിച്ച് തരാം.
ശരി മെത്രാച്ച. ഇതിലുണ്ട് എല്ലാം.
സഭാ നിലപാടിൽ വെള്ളം ചേർക്കൽ ആണ് നിങ്ങടെ മെയിൻ പരിപാടി.
അതിനിടെ ഇനി നടപ്പില്ല.
കേസുകൾ നടത്തി പള്ളികൾ വിധി എക്സിക്യൂട്ട് ചെയ്യേണ്ട.
സുപ്രധാന തീരുമാനം കാറ്റിൽ പറത്തിയത് നിങൾ തന്നെ വിളിച്ച് പറഞ്ഞ സ്ഥിതിക്ക് മെത്രാപ്പോലീത്ത സ്ഥാനത്ത് തുടരാൻ എന്ത് അർഹത.
നിങൾ ഇട്ടിരിക്കുന്ന കുപ്പായവും തലയിലെ മസനപ്‌സയും 2017 വിധി നടപ്പിലാക്കണം എന്ന് തീരുമാനങ്ങൾ എടുത്ത ജനത്തിൻ്റെയും മാനേജിംഗ് കമ്മറ്റിയുടെയും സുന്നഹദോസിന്റെയും തന്നെ ഓക്‌സിയൊസിലൂടെ കിട്ടിയത് ആണെന്ന് മറക്കരുത്.
പക്ഷേ സഭയുടെ നിലനിൽപ്പിൻ്റെ കാര്യം വന്നപ്പോ താങ്കൾക്ക് അതൊന്നും നടപ്പിലാക്കാൻ പറ്റില്ലെന്ന്.
സ്വന്തം ഇഷ്ട്ടം ചെയ്യാൻ ചുങ്കത്തറ തോട്ടത്തിൽ പോയി പണി ചെയ്യുന്നത് നല്ലത്. തന്നിഷ്ടം കാണിക്കാൻ ഇത് ഒരാളുടെയും അപ്പൻ ഉണ്ടാക്കിയിട്ട സ്വത്തല്ലെന് ഓർക്കുന്നത് നല്ലത്
നാല് …
രഹസ്യങ്ങൾ പുറത്ത് പറയുക ആണ്…. പുണ്യവാൻ ആകാൻ
അല്ലെന്ന്…
അതെ അതെ താങ്കൾക്ക് ഒരു ഉത്തരവാദിത്വവും കൂട്ട് ഉത്തരവാദിത്വവും ഉണ്ട്. Synodal collegiality എന്നൊരു വാക്ക് കേട്ടുണ്ടോ അറിയാമോ ഇല്ലെങ്കിൽ ഭരണഘടന പഠിക്കണം .
സെൻസ് ഉണ്ടായാൽ പോയ sensitivity ഉണ്ടാകണം, sensibility ഉണ്ടാകണം.
എവിടെ….
അതൊക്കെ ഉണ്ടെങ്കിൽ ഇങ്ങനെ പറയില്ലല്ലോ.
പുണ്യവനും പരിശുദ്ധനും ആക്കാൻ താങ്കൾ നടത്തുന്ന ഈ രഹസ്യങ്ങളുടെ വെളിപ്പെടുത്തൽ ഉണ്ടല്ലോ,അത് തന്നെയാണ് താങ്കളുടെ ഏറ്റവും വലിയ അയോഗ്യത.
ചെറിയ കാര്യങ്ങളിൽ വിശ്വസ്തൻ ആകാത്തവനെ നിങ്ങളെ എങ്ങനെ വലിയ കാര്യങ്ങളിൽ വിശ്വസ്തൻ ആക്കും.
അധികാര കസേരകളിൽ കറങ്ങുന്ന മെത്രാന് മാത്രം അല്ല താങ്കൾ ദിവ്യ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാര്നും സാധാരണ മനുഷ്യരുടെ പാപങ്ങളുടെ ഏറ്റുപറച്ചിലുകളുടെയും അവരുടെ ജീവിത രഹസ്യങ്ങളുടെയും സൂക്ഷിപ്പുകാരൻ കൂടിയായ മഹാപുരോഹിതൻ ആണെന്ന് ഓർക്കുക.
താങ്കൾ അരമനകളിലെ രഹസ്യങ്ങൾ ആദ്യം വിളിച്ച് പറഞ്ഞു വിശുദ്ധനും പുണ്യവാളനും ആകൂ.
അല്ലാതെ സഭയുടെ രഹസ്യങ്ങൾ ഒറ്റുകാരൻ ആകാതെ.
ഇത് മനസാക്ഷിയുടെ കുത്തൽ അല്ല സഭയെ പിന്നിൽ നിന്നുള്ള കുത്തൽ ആയിപ്പോയി.
You too Brutus…….
അഞ്ച്…
വിട്ടുവീഴ്ചകൾ…സമാധാനം
ദിദിമോസ് ബാവായുടെ സെക്രട്ടറി ആയിരുന്നപ്പോ ഇതൊക്കെ ബാവയെ ഉപദ്ദേശിച്ചിരുന്നെങ്കിൽ പാവം നന്നേ ക്ഷീണിത അവസ്ഥയിൽ കോലഞ്ചേരി പോയി സത്യാഗ്രഹ പന്തലിൽ ഇരിക്കേണ്ടി വരില്ലായിരുന്നു. ഏഴ് എഴുപത് വട്ടം…
അവിടെ പറക്കോട് പള്ളിയിലെ പയ്യനെ സെമിനാരി വിടാൻ പറ്റില്ലെന്ന് പറഞ്ഞ് കട്ടായം പിടിച്ചപ്പോ ക്ഷമയുടെ സുവിശേഷം ചുങ്കത്തറ വെച്ചിട്ട് പോന്നതാണോ.
സുറിയാനി പരീക്ഷ പാസകത്തെ പോയവനെ സെമിനാരി പോയി സുറിയാനി പഠിക്കും എന്ന് പറഞ്ഞ് ഒരു വട്ടം ക്ഷമിക്കാൻ..
സ്വന്തം അരമനയിൽ പറ്റാത്തത് വെറുതെ നാടുകാരുടെ മുകളിലോട്ട് തള്ളാതെ… വീഴും.
ആറ്…
ഭരണഘടനയും കോടതി വിധികളും…
ഇതൊന്നും വല്യ കാര്യമല്ല എന്ന് പറയുന്ന മെത്രച്ച താങ്കൾ അമാലോഗിയ ഒന്നൂടെ വായിക്കണം. അല്ലാതെ ചുമ്മാ പട്ടം കൊടുത്ത് പോര.
മറ്റൊന്ന് ഷൽമൂസ ആണ്. അതൊക്കെ ഇനി എന്തെന്ന് ചോദിച്ച എന്ത് പറയാൻ. Best… നിങ്ങളാണ് സെമിനാരിയിൽ ഭരണഘടന പഠിപ്പിക്കുന്ന ഗുരു. ഇതൊന്നും ഇല്ലെങ്കിൽ താങ്കൾ ഇല്ല…വെറും ചുങ്കത്തറ സാബു. അത്രേ ഉള്ളൂ.
സഭാ ഭരണഘടനയും കോടതി വിധികളും അടിസ്ഥാനമാക്കിയ സഭാ നിലപാടിൽ വെള്ളം ചേർക്കൽ ആണ് നിങ്ങടെ മെയിൻ പരിപാടി.
സുവിശേഷം പഠിക്കേണ്ട കാലത്ത് അത് പഠിക്കാതെ വേറെ വല്ലതും പഠിച്ചിട്ട് ഇപ്പൊ മെത്രാന് ആയി പതിനഞ്ച് വർഷം കഴിഞ്ഞപ്പോ സുവിശേഷം തള്ളി മറിക്കുക ആണ്.
വാൽകഷണം:
അപ്രേം മെത്രാന്റെ വാക്കുകൾ മലങ്കര നസ്രാണികൾ പുല്ലുപോലെ തള്ളി .
ഇനിയും തനിയെ പുറത്തേക്കു പോകുകയാണ് ചെയ്യേണ്ടത് , പിടിച്ചു പുറത്താക്കുവാൻ അവസരം കൊടുക്കാതെ താമരയ്ക്കു മുകളിൽ തപസ്സനുഷ്ഠിച്ചു ശിഷ്ടകാലം സഭയുടെ ചിലവിൽ സുഖമായി വിശ്രമ ജീവിതം നയിക്കുക
ഇന്ത്യൻ ഓർത്തഡോക്സ് സഭ മീഡിയ വിംഗ്