OVS - Latest NewsOVS-Kerala News

സ്ഥാനനാമങ്ങളുടെ ദുരുപയോഗം ; കോടതിയെ സമീപിക്കണമെന്ന ആവശ്യം ശക്തമാകുന്നു

കൊച്ചി : യാക്കോബായ വിഭാഗത്തിന്റെ വിമത നേതാവ് പരിശുദ്ധ സഭയുടെ സ്ഥാന നാമങ്ങൾ ഉപയോഗിക്കുന്നതും സമാന്തര ഭരണം നടത്തുന്നതും തടയണമെന്ന ആവശ്യം ഓർത്തഡോക്സ്‌ വിശ്വാസികളിൽ ശക്തം.ലെബനോനിൽ വച്ച് നടക്കുന്ന ബദൽ നിയമന ചടങ്ങിന് ശേഷം മലങ്കര സഭയിലെ പള്ളികളിൽ സമാന്തര ഭരണം നടത്തുന്നതും സ്ഥാന നാമങ്ങൾ ദുരുപയോഗം ചെയ്യുന്നതും നിയമ ലംഘമാണ്.ഇക്കാര്യം ചൂണ്ടിക്കാട്ടി ബഹു.കോടതിയെ സമീപിക്കണമെന്നാണ് സഭാ വിശ്വാസികൾ സജീവമായി സമൂഹ മാധ്യങ്ങളിൽ ചർച്ച ചെയ്യുന്നത്.നിയമ കുരുക്ക് മറികടക്കാനാണ് ഇന്ത്യയുടെ പുറത്തേക്ക് നിയമന ചടങ്ങ് മാറ്റിയത്.

അതേസമയം,ഓർത്തഡോക്സ്‌ സഭ നേതൃത്വം ഇതിനോട് പ്രതികരിച്ചിട്ടുണ്ട്.മലങ്കരസഭാതർക്കവുമായി ബന്ധപ്പെട്ട് 2017 ജൂലൈ 3 ലെ സുപ്രീംകോടതിയുടെ അന്തിമ ഉത്തരവിന്റെ ഭാഗങ്ങളാണ് മുകളിൽ പ്രതിപാദിച്ചിരിക്കുന്നത്. ഭാരതത്തിന്റെ പരമോന്നത കോടതിയുടെ വിധി എന്നാൽ രാജ്യത്തിന്റെ നിയമമാണ്. ആ നിയമപ്രകാരം മലങ്കരയിൽ സമാന്തര ഭരണത്തിന് കോടതി അറുതി വരുത്തിയതുമാണ്. കോടതി വിധി അനുസരിച്ച് സമാധാനം പുന:സ്ഥാപിക്കാൻ വീട്ടുവീഴ്ച്ചകൾക്ക് ഓർത്തഡോക്സ് സഭ എക്കാലത്തും സന്നദ്ധമാണ്. എന്നാൽ മലങ്കരസഭയിലെ സമാധാന അന്തരീക്ഷത്തെ പാടേ തകർക്കുന്ന നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. സമാന്തര ഭരണത്തിന് കോടതി അറുതി വരുത്തിയിട്ടും വീണ്ടും അധികാര കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ശ്രമിക്കുന്നത് നീതി-ന്യായ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണ്.

ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളെ സംസ്ഥാന സർക്കാർ പിന്തുണക്കുന്നതിലുള്ള കടുത്ത പ്രതിഷേധം മലങ്കരസഭ രേഖപ്പെടുത്തുന്നു.മലങ്കരസഭയിലെ സമാധാനത്തിന് വിള്ളൽ വീഴ്ത്തുന്ന നീക്കമാണ് ഈ മാസം ലബനോനിൽ നടക്കുമെന്ന് പറയപ്പെടുന്ന ബദൽ കാതോലിക്കാ വാഴിക്കൽ ചടങ്ങ്. ഈ സമാന്തരഭരണത്തെ ആശീർവദിക്കാൻ നിയമ മന്ത്രിയടക്കം 7 പേരാണ് സർക്കാർ ചെലവിൽ വിദേശത്തേക്ക് പോകുന്നത് – പത്രക്കുറിപ്പിൽ പറയുന്നു.

error: Thank you for visiting : www.ovsonline.in