പരിശുദ്ധനായ വട്ടശ്ശേരിൽ തിരുമേനി ക്രാന്തദർശി ; ഡോ.യാക്കോബ് മാർ ഐറേനിയോസ്
മലങ്കര സഭയിൽ വ്യവസ്ഥാപിതമായി ഐക്യവും സമാധാനവും യഥാർത്ഥ്യമാക്കുവാൻ യത്നിച്ച ക്രാന്തദർശിയായിരുന്നു പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് എന്ന് കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലിത്ത പറഞ്ഞു.പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ പെരുന്നാളിനോട് അനുബന്ധിച്ച് പഴയസെമിനാരിയിൽ നടന്ന ചരിത്ര സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.മലങ്കര സഭയിൽ ഉൾഭരണ സ്വാതന്ത്ര്യത്തിൻറെ വെളിച്ചം പകർന്ന മഹാത്യാഗിയും ധിഷണാശാലിയുമായിരുന്ന സഭാപിതാവായിരുന്നു വട്ടശ്ശേരിൽ തിരുമേനി.
ഓർത്തഡോക്സ് സെമിനാരി പ്രിൻസിപ്പാൾ ഫാ.ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.സഭകളുടെ ലോക കൗൺസിൽ(WCC) മോഡറേറ്റർ ഡോ. മാത്യൂസ് ജോർജ് ചുനക്കര, ഡെറിൻ രാജു, ഫാ.ഡോ ജോസ് ജോൺ, ഫാ. ബിജു പി.തോമസ്, ഫാ. ജോസഫ് കുര്യാക്കോസ് പാമ്പാടിക്കണ്ടത്തിൽ, പഴയസെമിനാരി മാനേജർ ഫാ. ജോബിൻ വർഗീസ്, ഫാ.ജോബ് സാം മാത്യു എന്നിവർ പ്രസംഗിച്ചു.ഡോ. യാക്കോബ് മാർ ഐറേനിയോസ് രചിച്ച ബൈബിൾ പ്രഘോഷണങ്ങൾ എന്ന ഗ്രന്ഥം ഡോ. മാത്യൂസ് ജോർജ് ചുനക്കര പ്രകാശനം ചെയ്തു. ആദ്യ പ്രതി ഡോ പോൾ മണലിൽ ഏറ്റുവാങ്ങി.