പ്രതിസന്ധിമുഖത്തെ നിറ സാന്നിധ്യം;സഭാ വേദികളിലെ പരിചിത മുഖം: കോനാട്ടച്ചന്‍ ഷഷ്ഠിപൂര്‍ത്തിയുടെ നിറവില്‍
പിറവം : കോനാട്ടച്ചന്‍ എന്ന് വിശ്വാസികള്‍ സ്നേഹംപൂര്‍വ്വം വിളിക്കുന്ന ഫാ.ഡോ.ജോണ്‍സ് എബ്രഹാം കോനാട്ടിന് ഇന്ന് 60-ാം പിറന്നാള്‍. പാമ്പാക്കുട ചെറിയപള്ളയില്‍ മുറിമറ്റത്തില്‍ ബാവായുടെ ഓര്‍മ്മപെരുന്നാള്‍ വേളയില്‍ നടന്ന ലളിതമായ ചടങ്ങില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതിയന്‍ ബാവാ അച്ഛനെ പൊന്നാട അണിയിച്ചു ആദരിച്ചു.തന്‍റെ ഷഷ്ഠിപൂര്‍ത്തി ദിനത്തില്‍ മംഗളങ്ങള്‍ നേര്‍ന്ന എല്ലാവര്‍ക്കും അച്ഛന്‍ നന്ദി രേഖപ്പെടുത്തി.
മലങ്കര ഓര്‍ത്തഡോക് സ് സഭയുടെ വൈദിക ട്രസ്റ്റി,അഖില മലങ്കര ഓര്‍ത്തഡോക് സ് ശുശ്രൂഷക സംഘം ഉപാദ്ധ്യക്ഷന്‍, പാമ്പാക്കുട വലിയപള്ളി വികാരിയായും ബഹു. അച്ഛന്‍ സേവനം അനുഷ്ടിക്കുന്നു .
സഭാ വൈദീകസംഘം സെക്രട്ടറി, കോട്ടയം പഴയസെമിനാരി ബർസാര്‍, കണ്ടനാട് ഭദ്രാസന സെക്രട്ടറി, ‘ഫൈയ്ത്ത് ആന്‍ഡ് ഓര്‍ഡര്‍ ‘ കമ്മീഷനിൽ സഭാപ്രതിനിധിയായും അച്ചൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1985-ല്‍ നവംബർ മുതൽ വൈദീക സെമിനാരി അദ്ധ്യാപകനായി അച്ചൻ പ്രവര്‍ത്തിച്ചുവരികയാണ്. ആരാധന,സുറിയാനി ഭാഷാ, സഭാ കാനോൻ എന്നീ വിഷയങ്ങളിലാണ് അച്ചൻ തന്‍റെ അദ്ധ്യാപന കർമ്മം നിർവ്വഹിക്കുന്നത്. കോട്ടയം സീരി(സെന്റ് അപ്രേം എക്യൂമെനിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട്) അദ്ധ്യാപകനായും സേവനം അനുഷ്ടിക്കുന്നു.
2007-ല്‍ മാർച്ച്- 21ന് പരുമലയിൽ കൂടിയ സഭാ അസോസിയേഷൻ അച്ചനെ വൈദീക ട്രസ്റ്റി സ്ഥാനത്തേക്ക് തെരഞ്ഞടുത്തു.2012-ല്‍ മാർച്ച്- 7ലെ അസോസിയേഷനിൽ വച്ച് വീണ്ടും തെരഞ്ഞടുക്കപ്പെടുകയും ചെയ്തു. 2011-ൽ മലങ്കരയുടെ വിജ്ഞാന കോശം റവ.ഫാ .ഡോ.ബീ.വർഗ്ഗീസുമായി ചേർന്ന് മലയാളത്തിലെ തന്നെ പ്രഥമവും പ്രശസ്തവുമായ “സുറിയാനിഭാഷാ പ്രവേശിക”യുടെ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കി. നിരവധിഗ്രന്ഥങ്ങളുടെ കർത്താവ് കൂടിയാണ് അച്ചൻ. നേർവഴിയിൽ, സ്റൂഗിലെ മാർ യാക്കൂബ്, മാർ യാക്കൂബിന്റെ തക്സാ അനുഷ്ഠാനങ്ങളും വ്യാഖ്യാനങ്ങളും ചേർത്തത് ..എന്നിവ വളരെ ശ്രദ്ധ നേടിയ ഗ്രന്ഥങ്ങളിൽ ചിലതാണ്.
സഹധർമ്മിണി നിസ്സികൊച്ചമ്മയും മക്കൾ പോളും( വൈദീക സെമിനാരി വിദ്യാർത്ഥി)സാമുവേലുമൊപ്പം