കേരളത്തിലെ ഓർത്തഡോക്സ് ദേവാലയങ്ങളിൽ വി.ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ
- തിരുവല്ല → പാലിയേക്കര പള്ളിയിൽ വി.ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിന് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് കൊടിയേറ്റി. ഇന്ന് ഒന്നിന് 9.30ന്ഇടവകയിലെ മുതിർന്ന അംഗങ്ങളെ ആദരിക്കൽ, രണ്ടിനു രണ്ടിന് തിരുവല്ല വെസ്റ്റ് ഡിസ്ട്രിക്ട് മർത്തമറിയം സമാജം സമ്മേളനം, മൂന്ന് മുതൽ ആറ് വരെ രാത്രി ഏഴിന് പ്രദക്ഷിണം, ആറിന് രാവിലെ ഫാ.വർഗീസ് ഉമ്മൻ കിഴക്കേടത്തിന്റെ കാർമികത്വത്തിൽ കുർബാന. രാത്രി റാസയ്ക്കു ശേഷം 9.30ന് ഗീവർഗീസ് മാർ കൂറിലോസിന്റെ നേതൃത്വത്തിൽ ശ്ലൈഹീക വാഴ്‍വ്, ഏഴാം തീയതി രാവിലെ എട്ടിന് മൂന്നിന്മേൽ കുർബാന, ഉച്ച കഴിഞ്ഞു മൂന്നിന് അങ്ങാടി ചുറ്റി പ്രദക്ഷിണം, 4.30ന് കൊടിയിറക്ക് എന്നിവയും നടക്കും.
- കൈപ്പട്ടൂർ → സെന്റ് ഇഗ്‌നേഷ്യസ് പള്ളിയിൽ ഗീവർഗീസ് സഹദായുടെ പെരുന്നാൾ ആറിനുംഏഴിനും നടക്കും. ഇന്ന് 4.15ന് വികാരി പി. ജെ. ജോസഫ് പെരുന്നാളിന് കൊടിയേറ്റും. ആറിന്ഏഴിന് റാസ. ഏഴിന് ഏഴിന് ചെമ്പിൽ അരിയിടീൽ, 8.30ന് കുർബാന, 11.30ന് ചെമ്പെടുപ്പ് റാസ,ഒന്നിന് വെച്ചൂട്ട്, കൊടിയിറക്ക് എന്നിവ നടക്കും.
- പന്തളം → അറത്തില്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് മഹാ ഇടവക പെരുന്നാള്‍ മെയ് 1 മുതല്‍ 7വരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തിലറിയിച്ചു. മെയ് ഒന്നിന് 8ന് ഡോ.സൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാെപ്പാലീത്ത പെരുന്നാള്‍ വാരാഘോഷം ഉദ്ഘാടനം ചെയ്യും. 10.30ന് കൊടിയേറ്റ്, 11ന് കുരിശടികളില്‍ കൊടിയേറ്റ്, 2ന് പന്തളം ഡിസ്ട്രിക്ട് മര്‍ത്തമറിയം സമാജം അര്‍ദ്ധദിന സമ്മേളനം തോമസ് മാര്‍ അത്താനാസിയോസ് മെത്രാെപ്പാലീത്ത ഉദ്ഘാടനം ചെയ്യും.മെയ് 2ന് രാവിലെ 9ന് യുവജനസംഗമം, 9.15ന് രോഗനിര്‍ണയ ക്യാമ്പ്, മെയ് 3ന് പരുമല തിരുമേനിയുടെ തിരുശേഷിപ്പ് പ്രതിഷ്ഠാ വാര്‍ഷികം. മെയ് 4ന് രാവിലെ 7.15ന് ഗുരുവന്ദനം, 3ന് മഹാ ഇടവക കുടുംബ സംഗമം ഡോ.സൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാെപ്പാലീത്ത ഉദ്ഘാടനം ചെയ്യും.ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാെപ്പാലീത്ത അനുഗ്രഹപ്രഭാഷണം നടത്തും ജീവകാരുണ്യ ഫണ്ട് സക്കീര്‍ തൈക്കൂട്ടത്തില്‍ ഉദ്ഘാടനം ചെയ്യും. 6ന് ഇടവക ക്വയര്‍ മത്സരം.മെയ് 5ന് 9.30ന് ചെമ്പെടുപ്പ്, 3.30ന് ചെമ്പെടുപ്പ് സംഗമം, 4.30ന് ചെമ്പെടുപ്പ് റാസയുംതീര്‍ത്ഥാടക സംഗമവും മെയ് 6ന് വൈകീട്ട് 7ന് റാസ, 10.30ന് വാദ്യമേള പ്രകടനം, മെയ് 7ന് ഡോ.എബ്രഹാം മാര്‍ സെറാഫിം മെത്രാെപ്പാലീത്ത ചെമ്പില്‍ അരിയിടല്‍ കര്‍മം നിര്‍വഹിക്കും. 8.30ന് അഞ്ചിന്മേല്‍ കുര്‍ബാന, 10.50ന് യൂത്ത് ഐക്കണ്‍ അവാര്‍ഡ് വൈക്കം വിജയലക്ഷ്മിക്ക് സമ്മാനിക്കും. 11.15ന് വെച്ചൂട്ട്, കൊടിയിറക്ക്, 7ന് ബൈബിള്‍ നാടകം എന്നിവയുണ്ടാകുമെന്ന് വികാരി ഫാ.ജിബു ഫിലിപ്പ് മംഗലം, പ്രോഗ്രാം കണ്‍വീനര്‍ ജോബി ജോയി, പബ്ലിസിറ്റി കണ്‍വീനര്‍മാരായ എബി കെ.ആര്‍, ജോസ് വാക്കയില്‍, കണ്‍വീനര്‍ ബിജു ശീമോന്‍, ഇടവകസെക്രട്ടറി എം.കെ.ജോസ് എന്നിവര്‍ പറഞ്ഞു.
-
കുളനട → ദേശത്തെ ആദ്യ ക്രൈസ്തവവ ദേവാലയമായ മാന്തളിര്‍ സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് വലിയപള്ളിയുടെ, കുളനട സെന്‍റ് ജോര്‍ജ് ചാപ്പലിന്‍റെ കാവല്‍ പിതാവായ വിശുദ്ധ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ “2016 മെയ് 1 മുതല്‍ 9 വരെ” പ്രാര്‍ഥനാ പൂര്‍വ്വം നടത്തപ്പെടുന്നു.
മെയ് 1 ഞായറാഴ്ച രാവിലെ 7.30-ന് ഇടവക വികാരി ഫാ. കുര്യന്‍ ജോസഫ് ചാപ്പലില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്നതോടെ പെരുന്നാളിന് തുടക്കം കുറിക്കും, തുടര്‍ന്നു കൊടിയേറ്റ്, ഉച്ചക്ക് 12 മണിക്ക് ആലുംപാലക്കല്‍ കുരിശടിയില്‍ കൊടിയേററ്. പെരുന്നാള്‍ ദിവസങ്ങളില്‍ എല്ലാ ദിവസവും വൈകിട്ട് 5.30-ന് സന്ധ്യാ പ്രാര്‍ഥന.
മെയ് 4 ബുധനാഴ്ച രാവിലെ 10 മണിക്ക് സംയുക്ത മര്‍ത്തമറിയം സമാജത്തിന്‍റെ നേതൃത്വത്തില്‍ ധ്യാനം. കായംകുളം കാദീശ കത്തീഡ്രല്‍ വികാരി ഫാ. ഗീവര്‍ഗീസ് കോശി, കറ്റാനം ധ്യാനം നയിക്കും.
മെയ് 6 വെള്ളിയാഴ്ച 6.30-ന് കണ്‍വെന്‍ഷന്‍, പ്രസംഗം നയിക്കുന്നത് യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. ഫിലിപ്പ് തരകന്‍ തേവലക്കര.
മെയ് 7 ശനിയാഴ്ച 6.30-ന് കണ്‍വെന്‍ഷന്‍, പ്രസംഗം നയിക്കുന്നത് പറക്കോട് സെന്‍റ് പീറ്റേഴ്സ് & സെന്‍റ് പോള്‍സ് പള്ളി വികാരി ഫാ. ജേക്കബ് കോശി, പുത്തൂര്‍.
മെയ് 8 ഞായറാഴ്ച രാവിലെ 7.30-ന് വി. കുര്‍ബാന, ഇടവക വികാരി ഫാ. ജോണ്‍ പി. ഉമ്മന്‍, 9.30-ന് ഇടവകയിലെ വിവിധ കരകളിലേക്ക് നേര്‍ച്ച വിഭവ സമാഹരണത്തിനുള്ള ടെമ്പോ വാനുകള്‍ പുറപ്പെടുന്നു. വൈകിട്ട് 6 മണിക്ക് ആലുംപാലക്കാല്‍ കുരിശടിയില്‍ നിന്ന് ഭക്തി നിര്‍ഭരമായ റാസ ആരംഭിച്ച് കുളനട ടി.ബി. ജങ്ങ്ഷന്‍ കുരിശടി വഴി ചാപ്പലില്‍ എത്തി ചേരും. 8.15-ന് തിരുവന്തപുരം ഭദ്രാസന മെത്രാപോലീത്ത ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് തിരുമനസ് കൊണ്ട് ശ്ലൈഹീക വാഴ്വ് നടത്തും, തുടര്‍ന്നു ചെണ്ട, ബാന്‍ഡ് ഡിസ്പ്ലേ.
മെയ് 9 തിങ്കളാഴ്ച 7.30-ന് വി. മൂന്നിന്മേ്ല്‍ കുര്‍ബാന, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപോലീത്ത മുഖ്യ കാര്‍മികത്വം വഹിക്കും. 10 മണിക്ക് വെച്ചൂട്ട്. ഉച്ചക്ക് 12 മണിക്ക് കൊടിയിറക്കുന്നതോടെ പെരുന്നാളിന് സമാപനം കുറിക്കും.
-
കോഴിക്കോട് → ബിലാത്തികുളം സെന്റ് ജോർജ് കത്തീഡ്രലിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളും ആധ്യാത്മിക സംഘടനകളുടെ വാർഷികവും നാളെയും മറ്റെന്നാളുമായി നടക്കും. ശുശ്രൂഷകൾക്ക് മുൻ വികാരി ഫാ. സി. പി. അലക്സാണ്ടർ മുഖ്യ കാർമികത്വം വഹിക്കും. നാളെ രാവിലെ ഏഴിന് കുർബാനയും 10ന് ഒവിബിഎസ് സമാപനവും ഉണ്ടാകും. വൈകിട്ട് ആറിന് നമസ്കാരവും ഏഴിന് വചനശുശ്രൂഷയും ദേവാലയ പ്രദക്ഷിണവും നടക്കും. ഞായറാഴ്ച രാവിലെ 7.30ന് നമസ്കാരം, 8.30ന് കുർബാന, 9.30ന് പെരുന്നാൾ സന്ദേശം, ദേവാലയ പ്രദക്ഷിണം, ആധ്യാത്മിക സംഘടനകളുടെ വാർഷികം എന്നിവ നടക്കും. പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന മുൻ വികാരി ഫാ. സി. പി. അലക്സാണ്ടറിനെ ആദരിക്കും. വൈകിട്ട് ആറിന് പുതിയറ മാർ ഗ്രിഗോറിയോസ് കുരിശുപള്ളിയിൽ നമസ്കാരം, ഫാ. സഖറിയ മർക്കോസിന്റെ വചനശുശ്രൂഷ,നേർച്ചവിളമ്പ് എന്നിവയോടെ പെരുന്നാൾ സമാപിക്കുമെന്ന് വികാരി ഫാ. ഗീവർഗീസ് ജോർജ് അറിയിച്ചു.
- പാലാരിവട്ടം → സെന്റ് ജോർജ് വലിയ പള്ളിയിലെ പെരുന്നാൾ നാളെ. ഇതിന്റെ മുന്നോടിയായി ഇന്ന് വൈകിട്ട് ഏഴരയ്ക്ക് വചന പ്രഘോഷണവും തുടർന്ന് പ്രദക്ഷിണവും നടക്കും. നാളെ രാവിലെ ഏഴിനു വിശുദ്ധ കുർബാനയ്ക്കും പെരുന്നാൾ ശ്രൂശ്രൂഷയ്ക്കും കോട്ടയം പഴയ സെമിനാരി റവ. യൂഹാനോൻ റമ്പാൻ കാർമികത്വം വഹിക്കും. വൈകുന്നേരം ആറരയ്ക്ക് പാലാരിവട്ടം തേജസ് ഓഡിറ്റോറിയത്തിൽ ക്യാപ്റ്റൻ രാജു സംവിധാനം ചെയ്ത കൊച്ചിൻ ദൃശ്യമേഖലയുടെ ‘വിശുദ്ധ ഗീവർഗീസ്’ എന്ന നാടകം ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. ജെയിംസ് വർഗീസ് അറിയിച്ചു.
- തിരുവനന്തപുരം → പാളയം സെന്റ് ജോർജ് സിറിയൻ കത്തീഡ്രലിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ നാളെ കൊടിയേറും. മേയ് മൂന്നു മുതൽ അഞ്ചു വരെ വൈകിട്ട് സഭയുടെ സുവിശേഷ വിഭാഗമായ സ്നേഹ സന്ദേശത്തിന്റെ നേതൃത്വത്തിൽ കൺവൻഷൻ നടത്തും. ആറിനു വൈകിട്ടു റാസ, ഏഴിനു വിശുദ്ധ മുന്നിന്മേൽ കുർബാനയും നേർച്ച വിളമ്പും നടത്തും.
- ആയൂർ → മലപ്പേരൂർ സെന്റ് ജോർജ് പള്ളിയിൽ ഗീവർഗീസ് സഹദയുടെ ഓർമപ്പെരുന്നാളും കൺവൻഷനും ആരംഭിച്ചു; മേയ് മൂന്നിനു സമാപിക്കും. വികാരി ഫാ.ജോഷ്വാ കെ.കോശി കൊടിയേറ്റി.നാളെ രാവിലെ 10നു ബാലസമാജം സമ്മേളനം. രണ്ടിനു വൈകിട്ട് ഏഴിനു റാസ. മൂന്നിനു രാവിലെ എട്ടിനു ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസിന്റെ മുഖ്യകാർമികത്വത്തിൽ മൂന്നിൻന്മേൽ കുർബാന, 9.30നു പ്രദക്ഷിണം, 10നു പെരുന്നാൾ നേർച്ച.ഇന്നു മുതൽ തിങ്കൾ വരെ ദിവസവും 7.15നു പ്രഭാതനമസ്കാരം, എട്ടിനു കുർബാന.
- കണ്ടനാട് → സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയില്‍ വി.ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളിനു കൊടിയുയര്‍ത്തി. വികാരി വെരി.റവ.ഐസക്ക് മട്ടമ്മേല്‍ കോര്‍ എപ്പിസ്ക്കോപ്പാ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. തുടര്‍ന്ന് സന്ധ്യാനമസ്ക്കാരവും ഉണ്ടായിരുന്നു.ഇന്ന് രാവിലെ വി.കുര്‍ബ്ബാന, വൈകിട്ട് 6.00ന് സന്ധ്യാനമസ്ക്കാരം 5ന് രാവിലെ വി.കുര്‍ബ്ബാന തുടര്‍ന്ന് സ്വര്‍ഗ്ഗാരോഹണ പെരുന്നാള്‍ ശുശ്രൂഷ. വൈകിട്ട് 6.00ന് സന്ധ്യാനമസ്ക്കാരം പ്രദക്ഷിണം. 6ന് രാവിലെ 6.30ന് പ്രഭാത നമസ്ക്കാരം, 7.30ന് വി.കുര്‍ബ്ബാന , 9.00ന് പ്രദക്ഷിണം. 10.00 ന് ആശീര്‍വ്വാദം തുടര്‍ന്ന് നേര്‍ച്ച വിളമ്പ് എന്നിവ ഉണ്ടാവും.
- അമ്പലത്തുംകാല → സെന്റ് ജോർജ് പള്ളിയിലെ ഗീവർഗീസ് സഹദയുടെ ഓർമപ്പെരുന്നാൾ ആരംഭിച്ചു. നാലു ദിവസങ്ങളിലെ പെരുന്നാൾ തിങ്കളാഴ്ച സമാപിക്കുമെന്ന് ഇടവക വികാരി ഫാ. സി.ഡി.രാജൻ നല്ലില, കെ.ജി.ജോൺ, വൈ.രാജു, കെ.എം.പാപ്പച്ചൻ എന്നിവർ അറിയിച്ചു. ഇന്ന് ഏഴിനു ഫാ.ജേക്കബ് കോശി പുത്തൂരിന്റെ പ്രസംഗം. നാളെ 7.45നു ഫാ. ഫിലിപ്പ് മാത്യുവിന്റെ മുഖ്യ കാർമികത്വത്തിൽ കുർബാന, 9.30ന് ഇടവക ദിനാഘോഷവും ആത്മീയ സംഘടനാ വാർഷികവും ബിജു വി.പന്തപ്ലാവിന്റെ പ്രസംഗം. 10.30നു നേർച്ചവിളമ്പ്, 6.30നു റാസ. സമാപന ദിവസമായ തിങ്കൾ 8.15നു ഡോ. ജോസഫ് മാർ ദിവന്നാസിയോസിന്റെ മുഖ്യകാർമികത്വത്തിൽ മൂന്നിൻമേൽ കുർബാന, 10.30നു പള്ളി പ്രദക്ഷിണം, 11നു സ്നേഹവിരുന്ന്, കൊടിയിറക്ക്.
- ചാത്തന്നൂർ → സെന്റ് ജോർജ് വലിയപള്ളിയിലെ വിശുദ്ധ ഗീവർഗീസ് സഹദയുടെ ഓർമപ്പെരുന്നാളും കൺവൻഷനും ഇന്നാരംഭിച്ച് ഏഴിനു വിവിധ പരിപാടികളോടെ സമാപിക്കും. ഇന്നുരാവിലെ 7.15നു പ്രഭാത നമസ്കാരം, 8.15നു മൂന്നിൻമേൽകുർബാന ഡോ.യൂഹാനോൻ മാർ ദിയസ്കോറോസ്മുഖ്യകാർമികത്വം വഹിക്കും. 9.45നു പ്രതിഷ്ഠാ ശുശ്രൂഷ, 10നു പെരുന്നാൾ കൊടിയേറ്റ്, 10.30ന്ആത്മീയ സംഘടനകളുടെ വാർഷികം ഡോ.യൂഹാനോൻ മാർ ദിയസ്കോറോസ് ഉദ്ഘാടനം ചെയ്യും.തുടർന്ന് ജനപ്രതിനിധികളെ ആദരിക്കൽ. മൂന്ന് മുതൽ അഞ്ച് വരെ എല്ലാ ദിവസവും ഏഴിനുപ്രഭാതനമസ്കാരം, 7.30നു കുർബാന, ആറിനു സന്ധ്യാ നമസ്കാരം, ഗാനശുശ്രൂഷ, വചന ശുശ്രൂഷ,സമർപ്പണ പ്രാർഥന. ആറിനു രാവിലെ 7.30നു കുർബാന, 10നു ധ്യാനവും മധ്യസ്ഥ പ്രാർഥനയ്ക്കും കോറെപ്പിസ്കോപ്പ ജോസഫ് സാമുവൽ കറുകയിൽ നേതൃത്വം നൽകും. ആറിനു റാസ, ഏഴിനു കുർബാന, 8.30നുമൂന്നിൻമേൽ കുർബാന എ.ജെ.സാമുവൽ റമ്പാൻ, ഫാ.കെ.ജെ.തോമസ് എന്നിവർ കാർമികത്വം വഹിക്കും.
9.30നു പെരുന്നാൾ സന്ദേശം പ്രദക്ഷിണം, ആശീർവാദം, നേർച്ചവിളമ്പ്. 11നു കൊടിയിറക്ക്. - ഓയൂർ → ചെങ്കുളം വലിയപള്ളിയിലെ വിശുദ്ധ ഗീവർഗീസ് സഹദയുടെ പെരുന്നാളിനു നാളെ കൊടിയേറും. രണ്ടു മുതൽ നാലുവരെ വൈകിട്ടു പ്രഫ. ജേക്കബ് കുര്യൻ ഓണാട്ട്, ഫാ. മോഹൻ ജോസഫ്, ഫാ. ഷൈജു ബേബി എന്നിവർ വചനശുശ്രൂഷ നടത്തും.അഞ്ചിനു സ്വർഗാരോഹണപ്പെരുന്നാൾ. രാവിലെ കുർബാനയും വൈകിട്ടു പെരുന്നാൾ റാസയും നടക്കും. ആറിനു രാവിലെ തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസിന്റെ മുഖ്യകാർമികത്വത്തിൽ മൂന്നിൻമേൽ കുർബാനയ്ക്കും നേർച്ചവിളമ്പിനും ശേഷം പെരുന്നാൾ കൊടിയിറങ്ങും.
- പുനലൂർ → ഇളമ്പൽ സെന്റ് ജോർജ് ഇടവകയുടെ കാവൽ പിതാവായ പരിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളും കൺവൻഷനും നാളെ മുതൽ മേയ് നാലുവരെ നടക്കുമെന്നു വികാരി ഫാ.ജേക്കബ് ജോൺ, കൈസ്ഥാനി റോയി തോമസ്, സെക്രട്ടറി തോമസ് ലൂക്കോസ്, കൺവീനർ പി.ഐ.തോമസ് എന്നിവർ അറിയിച്ചു.നാളെ രാവിലെ 7.30നു പ്രഭാത നമസ്കാരം, 8.30നു കുർബാന, 10.30ന് ഇടവക വികാരി ഫാ.ജേക്കബ് ജോൺ കൊടിയേറ്റും ആറിനു സന്ധ്യാ നമസ്കാരം, 6.30നു ഗാന ശുശ്രൂഷ, ഏഴിനു ഫാ.ടൈറ്റസ് ജോൺ വചനശുശ്രൂഷ നൽകും. രണ്ടിനു വൈകിട്ട് ഏഴിനു ഫാ.ഗീവർഗീസ് ടി.വർഗീസ് വചനശുശ്രൂഷ നൽകും. മൂന്നിനു വൈകിട്ട് 6.30നു ഭക്തിനിർഭരമായ റാസ നടക്കും. നാലിനു രാവിലെ 7.30നു റവ.ഔഗേൻ റമ്പാന്റെ കാർമികത്വത്തിൽ മൂന്നിൻമേൽ കുർബാന. 9.30നു പള്ളിക്കു ചുറ്റും പ്രദക്ഷിണം, ആശീർവാദം, നേർച്ച വിളമ്പ്, പെരുന്നാൾ കൊടിയിറക്ക് എന്നിവയാണു പരിപാടികൾ.
-
കൊല്ലം → നല്ലില ബഥേൽ സെന്റ് ജോർജ് തീർഥാടന പള്ളിയിൽ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളും കൺവൻഷനും മേയ് അഞ്ചിനു സമാപിക്കും. ദിവസവും പ്രഭാത നമസ്കാരം, കുർബാന, സന്ധ്യാനമസ്കാരം. 30നു മൂന്നിനു വിറകെടുപ്പ്. മേയ് ഒന്നിന് എട്ടിന് അഹമ്മദാബാദ് മെത്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ യൂലിയോസിന്റെ നേതൃത്വത്തിൽ മൂന്നിൻമേൽ കുർബാന, 10.15നു ജോർജിയൻ പുരസ്കാര സമർപ്പണ സമ്മേളനവും ഇടവക ദിനവും എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. ദയാബായിക്ക് ഡോ. ഗീവർഗീസ് മാർ യൂലിയോസ് പുരസ്കാരം സമ്മാനിക്കും. ഒന്നിനു സ്നേഹവിരുന്ന്, 1.30നു ഭദ്രാസന സൺഡേ സ്കൂൾ വിദ്യാർഥികളുടെ സംഗമം ‘പറുദീസയിലെ പനിമലരുകൾ’, രണ്ടിനു ചെമ്പിൽ അരിയിടീൽ, ഏഴിനു കൺവൻഷൻ ഉദ്ഘാടനം ഫാ. ജോസ് എം.ഡാനിയൽ കല്ലട.
രണ്ടിനു 10നു കൊല്ലം മെത്രാസന മർത്തമറിയം വനിത സമാജം സംഗമം സഖറിയാസ് മാർ അന്തോണിയോസ് ഉദ്ഘാടനം ചെയ്യും. ഒന്നിനു സ്നേഹവിരുന്ന്, മൂന്നിനു സത്ബോധന മലയാള മനോരമ ചീഫ് സബ് എഡിറ്റർ രാജു മാത്യു നയിക്കും. നാലിനു മൂന്നിനു നല്ലില ജംക്‌ഷനിൽ പദയാത്ര സംഗമവും സ്വീകരണവും, നാലിനു ചെമ്പെടുപ്പ്, ഏഴിനു റാസ, ഒൻപതിനു ശ്ലൈഹികവാഴ്‌വ്, 9.30നു നേർച്ചയൂട്ട്. അഞ്ചിന് എട്ടിന് അഞ്ചിൻമേൽ കുർബാന, 10നു പ്രദക്ഷിണം, 10.30നു വളർത്തുമൃഗ ദാനം, ജീവകാരുണ്യ സഹായ വിതരണം, 11നു കൊടിയിറക്ക്, 1.30നു നേർച്ചവിളമ്പ്, നേർച്ച സാധനങ്ങളുടെ ലേലം, 6.30നു കഥാപ്രസംഗം.
- അഞ്ചൽ → ജോർജിയൻ തീർഥാടന കേന്ദ്രമായ സെന്റ് ജോർജ് വലിയ പള്ളിയിൽ (അഞ്ചലച്ചന്റെ പള്ളി) ഗീവർഗീസ് സഹദയുടെ ഓർമപ്പെരുനാൾ നാളെ തുടങ്ങുമെന്നു വികാരി ഫാ.റെജി ലൂക്കോസ് അറിയിച്ചു. നാളെ 8.30നു കുർബാന, 10നു കൊടിയേറ്റ്, 10.45ന് ഇടവകദിനവും ആത്മീയ സംഘടനകളുടെ വാർഷികവും. സിസ്റ്റർ ഡോ.ജർമയിൻ ജേക്കബ് സന്ദേശം നൽകും. ആറിനു കുരിശടിയിൽ ആശീർവാദം. നാലിനു 10.30നു ധ്യാനയോഗം, 6.30നു വചനശുശ്രൂഷ. അഞ്ചിന് 7.45ന് അലക്സിയോസ് മാർ യൗസേബിയോസിന്റെ കാർമികത്വത്തിൽ കുർബാന. ആറിന് 7.30നു മൂന്നിൻമേൽ കുർബാന, 6.45നു റാസ, എട്ടിനു ചെമ്പെടുപ്പ്. ഏഴിന് 9.30നു പെരുനാൾ സന്ദേശം, 10നു പ്രദക്ഷിണം, കൊടിയിറക്ക്.
- വെള്ളൂർ → സെന്റ് തോമസ് പള്ളിയുടെ പ്രതിഷ്ഠാ പെരുന്നാളും വി.ഗീവർഗീസ് സഹദായുടെ ഓർമയും ഇന്നും നാളെയും നടത്തും. ഇന്ന് 6.30 ന് പ്രാർഥന, ഏഴിനു പ്രസംഗം ഫാ. ഏബ്രഹാം വർഗീസ് വടശേരിൽ. തുടർന്ന് പ്രദക്ഷിണം, സെമിത്തേരിയിൽ പ്രാർഥന, ആശീർവാദം. ഞായറാഴ്ച 7.30 ന് പ്രഭാത പ്രാർഥന, 8.30 ന് കുർബാന ഫാ. ഏബ്രഹാം വർഗീസിന്റെ മുഖ്യ കാർമികത്വത്തിൽ. ആശീർവാദം, നേർച്ചവിളമ്പ്. പരിപാടികൾക്ക് വികാരി ഫാ. തോമസ് ഏബ്രഹാം കുറിയന്നൂർ നേതൃത്വം നൽകും.
- കൊടുമൺ → അങ്ങാടിക്കൽ സെന്റ് ജോർജ് പള്ളിയിലെ പെരുന്നാൾ മേയ് ഒന്നു മുതൽ എട്ടു വരെ നടക്കും. മേയ് ഒന്നിന് രാവിലെ 10ന് പിതൃസ്മൃതി, 10.15ന് സെന്റ് ജോർജ് കുരിശടിയിലും പള്ളിയിലും വികാരി ഫാ. ജോർജ് മാത്യു കൊടിയേറ്റും. മൂന്നിന് രാവിലെ 10.30ന് ഇടവകദിനവും കുടുംബസംഗമവും ആധ്യാത്മിക സംഘടനകളുടെ വാർഷികം, ഡോ. സുസൻ ജോസ് ക്ലാസെടുക്കും.നാലിന് വൈകിട്ട് ഏഴിന് ഫാ. പി.ടി. ജോൺ പനറയിൽ പ്രസംഗിക്കും. അഞ്ചിന് വൈകിട്ട് ഏഴിന് ഫാ.അലക്സ് മാത്യൂസ് പ്രസംഗിക്കും. ആറിന് വൈകിട്ട് ഏഴിന് പ്രദക്ഷിണം, 10ന് ആശീർവാദം, 10.15ന് ബാൻഡ്, ചെണ്ട ഡിസ്പ്ലേ. ഏഴിന് രാവിലെ 6.30ന് ചെമ്പിൽ അരിയിടീൽ കർമം, 6.45ന് റാസ, 8.30ന് മൂന്നിന്മേൽ കുർബാന, 12ന് അങ്ങാടിക്കൽ ചെമ്പെടുപ്പ് റാസ, ഒന്നിന് നേർച്ചവിളമ്പ്,രണ്ടിന് ലേലം. എട്ടിന് രാവിലെ 10ന് കൊടിയിറക്ക്. ദിവസവും രാവിലെ 7.15ന് കുർബാന, 6.30ന് ഗാനശുശ്രൂഷ.
- കുന്നന്താനം → മൈലമൺ സെന്റ് ജോർജ്ജ് ദേവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന് തുടക്കമായി.. വി.കുർബാനയ്ക്ക് ശേഷം ഇടവക വികാരി റവ.ഫാ. കെ. വി തോമസ് കൊടിയേറ്റ് കർമ്മം നിർവഹിച്ചു. മെയ് 8 ഞായറാഴ്ച മൈലമൺ, ചാഞ്ഞോടി, മാന്താനം ദേശം ചുറ്റി ഭക്തി നിർഭരമായ റാസയും മെയ് 9 തിങ്കളാഴ്ച രാവിലെ 8.30നു വി. മൂന്നിന്മേൽ കുർബാനയും തുടർന്ന് പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന ധ്യാനമന്ദിരത്തിൽ ധൂപ പ്രാർത്ഥനയും നടത്തും. പെരുന്നാൾ കർമ്മങ്ങൾക്ക് ചെന്നൈ ഭദ്രാസനാധിപൻ അഭി. ഡോ. യുഹാനോൻ മാർ ദിയസ്ക്കോറോസ് തിരുമേനി മുഖ്യ കാര്മികത്വം വഹിക്കുന്നു.
- വയലത്തല → മാർ സേവേറിയോസ് സ്ലീബാ പള്ളിയിലെ വി.ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിനു നാളെ കൊടിയേറും. ഏഴിനും എട്ടിനും ഒൻപതിനുമാണു പെരുന്നാൾ. നാളെ 11.30ന് സെന്റ് ജോർജ് കുരിശടിയിൽ വികാരി ഫാ. എം.ജെ. ജോൺ മലയാറ്റ് കൊടിയേറ്റും.ഏഴിന് 9.30ന് ഇടവക പാരിഷ് ഹാളിൽ ഇടവക യുവജന പ്രസ്ഥാനം, തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാംപ്. 1.30ന് ചെമ്പെടുപ്പ്,7.15ന് സൺഡേ സ്കൂൾ ഡയറക്ടർ ജനറൽ ഫാ. ഡോ. റെജി മാത്യുവിന്റെ വചനശുശ്രൂഷ. എട്ടിന് 8.30ന് കുർബാന. ഏഴിന് റാസ. 8.15ന് ഡോ. യൂഹാനോൻ മാർ ദിമെത്രയോസിന്റെ പ്രഭാഷണം. കാരുണ്യനിധി വിതരണം. ഒൻപതിന് 8.30ന് മാർ ദി മെത്രയോ സിന്റെ കാർമികത്വത്തിൽ കുർബാന, 10ന് പ്രദക്ഷിണം,11ന് വെച്ചൂട്ട്, 12ന് ധൂപപ്രാർഥന എന്നിവയോടെ സമാപിക്കും.
- നിരണം → സെന്റ് മേരീസ് പള്ളിയിലെ വളഞ്ഞവട്ടം സെന്റ് ജോർജ് പ്രാർഥന ഗ്രൂപ്പിന്റെ നേതൃത്വത്തിൽ മേയ് ഒന്നു മുതൽ അഞ്ചു വരെ ഗീവർഗീസ് സഹദായുടെ പെരുന്നാൾ നടക്കും.ഒന്നിന് 5.30നു കൊടിയേറ്റ്, 7.15ന് കൺവൻഷൻ ഉദ്ഘാടനം ഫാ. പി.ടി. നൈനാൻ ഉദ്ഘാടനം ചെയ്യും. ഫാ. ഡോ. കെ. ഗീവർഗീസ് പ്രസംഗിക്കും. രണ്ടിനു 7.15ന് ഫാ. ഡോ. ജേക്കബ് മാത്യു പ്രസംഗിക്കും. മൂന്നിന് ഏഴിന് സൺഡേ സ്കൂൾ കുട്ടികളുടെ കലാവിരുന്ന്. നാലിന് ആറിന് റാസ, എട്ടിന് ഗാനമേള, അഞ്ചിന് 6.45ന് കുർബാന. യൂഹാനോൻ മാർ പോളിക്കാർപ്പോസ്. 11നു നേർച്ചസദ്യ.കൊടിയിറക്ക്.
- റാന്നി → കുറ്റിയാനി സെന്റ് ജോർജ് പള്ളിയിലെ വലിയ പെരുന്നാൾ നാളെ മുതൽ അഞ്ചു വരെ നടക്കും. നാളെ 8.30ന് കുർബാന, 10ന് പിതൃസ്മൃതി, 6.30ന് ഫാ. തോമസ് പി. നൈനാന്റെ പ്രസംഗം, രണ്ടിനും മൂന്നിനും എട്ടിന് കുർബാന, നാലിന് എട്ടിന് കുർബാന, 9.30ന് ചെമ്പിൽ അരിയിടീൽ, ഏഴിന് റാസ, 8.30ന് ധൂപപ്രാർഥന, ഒൻപതിന് വാദ്യമേളങ്ങളുടെ ഡിസ്പ്ലേ, അഞ്ചിന് 8.30ന് ഡോ. ജോഷ്വ മാർ നിക്കോദീമോസിന്റെ മുഖ്യകാർമികത്വത്തിൽ കുർബാന, 10ന് ചെമ്പെടുപ്പ്,10.45ന് നേർച്ചവിളമ്പ് എന്നിവയോടെ സമാപിക്കും.
- പത്തനാപുരം → പട്ടാഴി സെന്റ് ജോര്‍ജ് പള്ളിയില്‍ ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാളും കണ്‍വെന്‍ഷനും ഒന്നുമുതല്‍ അഞ്ചുവരെ നടക്കും. ഞായറാഴ്ച രാവിലെ എട്ടിന് കൊടിയേറ്റ്. വൈകിട്ട് 6.30ന് കണ്‍വെന്‍ഷന്റെ ഉദ്ഘാടനം ഫാ. ജോണ്‍ സി.വര്‍ഗ്ഗീസ് കോര്‍ എപ്പിസ്‌കോപ്പ നിര്‍വഹിക്കും. വിവിധദിവസങ്ങളിലായി മാത്യു പി.തോമസ്, അജി വര്‍ഗ്ഗീസ്, ഫാ.റോയി എം.മല്ലിശ്ശേരി എന്നിവര്‍ സംസാരിക്കും. നാലിന് വൈകിട്ട് 5ന് മുതിരപ്പാറ ജങ്ഷനില്‍നിന്ന് ചെമ്പെടുപ്പ് ഘോഷയാത്രയും റാസയും നടക്കും. അഞ്ചിന് രാവിലെ 8.15ന് സഖറിയ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന.
- കലഞ്ഞൂര്‍ → കലഞ്ഞൂര്‍ സെന്റ് ജോര്‍ജ് വലിയപള്ളിയില്‍ വി.ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ ഏപ്രില്‍ 30ന് വൈകീട്ട് 3.30ന് കൊടിമര ഘോഷയാത്രയോടുകൂടി ആരംഭിക്കും. 7.30ന് കൊടിമരത്തിന്റെ പ്രതിഷ്ഠാശുശ്രൂഷ ഡോ.സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത നിര്‍വഹിക്കും.ഞായറാഴ്ച രാവിലെ 7ന് വിശുദ്ധ കുര്‍ബാന, അനുസ്മരണ ശുശ്രൂഷയ്ക്കുശേഷം വികാരി ഫാ. തോമസ് മാത്യു
കൊടിയേറ്റും.തിങ്കളാഴ്ച വൈകീട്ട് 6ന്സ ന്ധ്യാനമസ്‌കാരത്തെ തുടര്‍ന്ന് ശുശ്രൂഷാസംഗമത്തില്‍ ഫാ.ജെ.മാത്തുക്കുട്ടി ക്ലാസെടുക്കും.ചൊവ്വാഴ്ച വൈകീട്ട് 4ന് മര്‍ത്തമറിയം വനിതാ സംഗമവും നടക്കും. വ്യാഴാഴ്ച രാവിലെ 7 മണിക്ക് സ്വര്‍ഗാരോഹണ പെരുന്നാള്‍. വൈകീട്ട് 6 മണിക്ക് സന്ധ്യാനമസ്‌കാരം, ഗാനശുശ്രൂഷ എന്നിവയുണ്ടായിരിക്കും. വെള്ളിയാഴ്ച രാവിലെ 8ന് ചെമ്ബെടുപ്പ് വിവിധ കുരിശടികളില്‍ നടക്കും.ശനിയാഴ്ച വൈകീട്ട് 6ന് സന്ധ്യാനമസ്‌കാരത്തെ തുടര്‍ന്ന് സമര്‍പ്പണശുശ്രൂഷ.ഞായറാഴ്ച രാവിലെ 7 മണിക്ക് കുര്‍ബാനയ്ക്ക് വി.ടി.തോമസ് കോറെപ്പിസ്‌കോപ്പ കാര്‍മികത്വംവഹിക്കും. 2 മണിക്ക് വാദ്യമേളങ്ങളുടെ ഡിസ്‌പ്ലേ, 3.30ന് റാസ ഇടത്തറ ജങ്ഷനിലെ കുരിശടിയില്‍നിന്ന് ആരംഭിച്ച് കലഞ്ഞൂര്‍വഴി കൂടലിലെത്തി തിരികെ പള്ളിയില്‍ സമാപിക്കും.വൈകീട്ട് 7ന് സന്ധ്യാനമസ്‌കാരത്തെ തുടര്‍ന്ന് ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത പെരുന്നാള്‍ സന്ദേശംനല്‍കും. തിങ്കളാഴ്ച രാവിലെ 7ന് വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് പള്ളിക്കുചുറ്റും പ്രദക്ഷിണ ആശീര്‍വാദം, വെച്ചൂട്ട് നേര്‍ച്ച എന്നിവ നടക്കും. 11.30ന് പെരുന്നാള്‍ കൊടിയിറങ്ങും. - കുണ്ടറ → കരിപ്പുറം കടമാൻതടം സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ ഗീവർഗീസ് സഹദയുടെ ഓർമപ്പെരുന്നാളും കൺവൻഷനും തുടങ്ങി; നാളെ സമാപിക്കും. ഇന്നു രാവിലെ 7.30നു കുർബാന, 6.30നുഡോ.യൂഹാനോൻ മാർ ദിയസ്കോറസിന്റെ മുഖ്യകാർമികത്വത്തിൽ സന്ധ്യനമസ്കാരം, 6.30നു റാസ, 9.30നുസ്നേഹവിരുന്ന്. നാളെ എട്ടിനു ഡോ.യൂഹാനോൻ മാർ ദിയസ്കോറസിന്റെ മുഖ്യകാർമികത്വത്തിൽ കുർബാന,
തുടർന്നു പ്രദക്ഷിണം, ശ്ലൈഹിക വാഴ്‌വ്, കൊടിയിറക്ക്, സ്നേഹവിരുന്ന്. - പന്തളം → പൂഴിക്കാട് സെന്റ് ജോർജ് പള്ളി പെരുന്നാളും രജത ജൂബിലി ആഘോഷവും ഇന്നു മുതൽ 11 വരെ നടക്കും. ഇന്ന് 8.30ന് കുർബാന, 10.45ന് തോമസ് മാർ അത്തനാസിയോസ് കൊടിയേറ്റ് കർമം നിർവഹിക്കും.
- മീയണ്ണൂർ → സെന്റ് ജോർജ് പള്ളിയിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിനും കൺവൻഷനും തുടക്കമായി. പെരുന്നാൾ വിവിധ പരിപാടികളോടെ നാളെസമാപിക്കും. ഇന്ന് 7.15നു പ്രഭാത നമസ്കാരം, കുർബാന, ഇടവക ദിനാഘോഷവും ആത്മീയ സംഘടനവാർഷികവും: ചർച്ച നയിക്കുന്നതു ഭദ്രാസന ഡയറക്ടർ സന്തോഷ് ബേബി. ആറിനു സന്ധ്യാനമസ്കാരം,6.30നു റാസ. നാളെ 7.15നു പ്രഭാത നമസ്കാരം, കുർബാന, മൂന്നിൻമേൽ കുർബാന, 9.30നു പ്രദക്ഷിണം, ആശീർവാദം, നേർച്ചവിളമ്പ്, കൊടിയിറക്ക്.
- പത്തനംതിട്ട→ വെണ്ണിക്കുളം മുതുപാല സെന്റ് ജോർജ് പള്ളി പെരുന്നാളിന് വികാരി ഫാ. ഏബ്രഹാം വർഗീസ് കൊടിയേറ്റി. ഒൻപതിന് സമാപിക്കും. നാളെ മുതൽ ഏഴു വരെ വൈകിട്ട് ഏഴിന് കൺവൻഷൻ നടക്കും. മാതിരംപള്ളി സെന്റ് ഗ്രിഗോറിയോസ് പള്ളി വികാരി ഫാ. മനോജ് മാത്യു,സൺഡേ സ്കൂൾ അസോസിയേഷൻ നിരണം ഭദ്രാസനം വൈസ് പ്രസിഡന്റ് ഫാ. ഡോ. കെ. ഗീവർഗീസ്, തോമസ് കുരുവിള (ബസേലിയസ് കോളജ്, കോട്ടയം) എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും.എട്ടിന് വൈകിട്ട് ഏഴിന് വാളക്കുഴി കുരിശടിയിൽ തെങ്ങേലി സെന്റ് ജോർജ് പള്ളി വികാരി ഫാ. വർഗീസ് പി. ചെറിയാൻ പ്രസംഗിക്കും. എട്ടിന് പള്ളിയിലേക്ക് പ്രദക്ഷിണം.
ഒൻപതിന് രാവിലെ ഏഴിന് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസിന്റെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന, 10.15ന് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും മാർ ക്രിസോസ്റ്റമോസ് നിർവഹിക്കും. 10.30ന് പ്രദക്ഷിണം, 11ന് നേർച്ചവിളമ്പ്, 11.30ന് കൊടിയിറക്ക് എന്നിവയും നടക്കും. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഭവന പുനരുദ്ധാരണ സഹായം, വിവാഹസഹായം, ആചാര്യസ്മൃതി, കുടുംബസംഗമം, സ്മരണിക പ്രകാശനം എന്നിവയുണ്ടാകുമെന്ന് വികാരി ഫാ. ഏബ്രഹാം വർഗീസ്, ട്രസ്റ്റി എ.ഇ. ജേക്കബ് എന്നിവർ അറിയിച്ചു. - പത്തനംതിട്ട → വെട്ടിപ്രം പടിഞ്ഞാറ് സെന്റ് ജോർജ് പള്ളിയിലെ ഗീവർഗീസ് സഹദായുടെ പെരുന്നാളിന് ഇന്ന് 9.30ന് വികാരി ഫാ. ഗബ്രിയേൽ ജോസഫ് കൊടിയേറ്റും ആറിന് സമാപിക്കും.നാലിന് ഏഴിന് പ്രസംഗം. അഞ്ചിന് 7.15ന് കുർബാന, ഏഴിന് റാസ, 11.30ന് ചെമ്പെടുപ്പ് റാസ.ആറിന് 8.45ന് കുർബാന ഡോ. ഏബ്രഹാം മാർ സെറാഫിം കാർമികത്വം വഹിക്കും. 10ന് പ്രദക്ഷിണം,11ന് നേർച്ചസദ്യ, ഒന്നിന് കൊടിയിറക്ക്.
- മല്ലശേരി → സെന്റ് മേരീസ് പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ പെരുന്നാളിന് ഇന്ന് 10.15ന് വികാരി ഫാ. സാജൻ ബി. വർഗീസ് കൊടിയേറ്റും. പെരുന്നാൾ ആറിനും ഏഴിനും നടക്കും.ആറിന് 8.15ന് ചെമ്പുറാസ. 6.45ന് റാസ. ഏഴിന് 8.15ന് കുർബാന, പത്തിന് റാസ, നേർച്ചവിളമ്പ്,11.30ന് കൊടിയിറക്ക്.
-
എണ്ണയ്ക്കാട് → പെരിങ്ങിലിപ്പുറം സെന്റ്‍ ജോർജ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിനും കൺവൻഷനും ഇടവക വികാരി ഫാ. ഡോ. സാം കുട്ടംപേരൂരിന്റെ കാർമികത്വത്തിൽ കൊടിയേറി. നാളെമുതൽ 30 വരെ കൺവൻഷൻ നടക്കും. ഒന്നിനു 10ന് ആധ്യാത്മിക സംഘടനകളുടെ വാർഷികം. അഞ്ചിന് ഏഴിനു താമരപള്ളി കുരിശടിയിൽ നിന്നും റാസ ആരംഭിച്ച് എണ്ണയ്ക്കാട് ചിറയിൽ പടി വഴി പള്ളിയിലെത്തും.
ആറിന് എട്ടിനു ഗീവർഗീസ് യോഹന്നാൻ ഇലവുങ്കാട്ടിൽ റമ്പാന്റെ കാർമികത്വത്തിൽ മൂന്നിൻമേൽ കുർബാന, 10നു തയ്യൽ മെഷീൻ വിതരണം, 10.30നു പ്രദക്ഷിണം, കൊടിയിറക്കം, ആശീർവാദം, 11നു വച്ചൂട്ട്, ലേലം എന്നിവ നടക്കുമെന്നു വികാരി ഫാ. സാം കുട്ടംപേരൂർ, ട്രസ്റ്റ് എം.ടി. ജോർജ് മുളവന, സെക്രട്ടറി വി.കെ. തോമസ് എന്നിവർ അറിയിച്ചു.