ക്ലേശം അനുഭവിക്കുന്നവരോടുള്ള പ്രതിബദ്ധത ജീവിത ശൈലിയാക്കണം: കാതോലിക്കാ ബാവാ
പിറവം:- സമൂഹത്തിൽ ക്ലേശം അനുഭവിക്കുന്നവരോടുള്ള പ്രതിബദ്ധത ജീവിത ശൈലിയാക്കണമെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീ യൻ കാതോലിക്കാ ബാവാ പറഞ്ഞു.ഓർത്തഡോക്സ് സഭ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം പരിശുദ്ധ ബസേലിയോസ് മാർ ത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ സ്മണയ്ക്കായി ആരംഭിച്ച സ്നേഹസ്പർശം പദ്ധതിയിൽ പൂർത്തിയാക്കിയ ഭവനങ്ങളുടെ സമർപ്പ്ണം നിർവഹിക്കുകയായിരുന്നു പരിശുദ്ധ ബാവാ.
വാളനടിയിൽ ജോർജ് പൗലോസ് കോറെപ്പിസ്കോപ്പാ സൗജന്യമായി നൽകിയ സ്ഥലത്തു 4 വീടുകളാണ് പൂർത്തിയാക്കിയത്. ഓണക്കൂർ സെന്റ് മേരീസ് ഓർ ത്തഡോക്സ് വലിയ പള്ളിയിൽ നടന്ന ചടങ്ങിൽ ഓർത്തഡോക്സ് സഭ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം കാലിഫോർണിയ മാനേജിങ് കമ്മിറ്റി അംഗം ഫാ. ഫിലിപ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. കണ്ടനാട് വെസ്റ്റ് ഭദ്രാസന സെക്രട്ടറി ഫാ. ജോസ് തോമസ്, വികാരി ഫാ. യാക്കോബ് തോമസ്, ട്രസ്റ്റി സി.കെ. ബേബി, സഭാ മാനേജിങ് കമ്മിറ്റി അംഗം നൈനാൻ മാത്യൂസ്, പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ ശ്രീകാന്ത് നന്ദനൻ, ആലീസ് വർഗീസ് എന്നിവർ പ്രസംഗിച്ചു.