OVS - Latest NewsOVS-Kerala News

പരി. ഒന്നാം കാതോലിക്ക ബാവയുടെ ഓർമ്മപ്പെരുന്നാളിന് തുടക്കമായി

പാമ്പാക്കുട: മലങ്കര സഭയുടെ ഒന്നാം കാതോലിക്ക ബസേലിയോസ് പൗലോസ് പ്രഥമൻ (മുറിമറ്റത്തിൽ) ബാവായുടെ 110-ാം ഓർമ്മപ്പെരുന്നാളിന് തുടക്കമായി.വി.കുർബ്ബാനക്ക് ശേഷം ഇടവക വികാരി റവ.ഫാ.അബ്രഹാം പാലപ്പിള്ളിൽ കൊടിയേറ്റ് നടത്തി.

       പെരുന്നാൾ ചടങ്ങുകൾ സഭയുടെ പരമാദ്ധ്യക്ഷൻ പരി. ബസേലിയോസ് മാർത്തോമ്മ മാതൃസ് തൃതീയൻ കാതോലിക്ക ബാവായുടെ മുഖ്യകാർമ്മികത്വത്തിലും, അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളികാർപ്പോസ്, മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പക്കോമിയോസ്, എന്നീ മെത്രാപ്പോലീത്താമാരുടെ സഹ കാർമ്മികത്വത്തിലും നടക്കും. മെയ് 1 തിങ്കൾ രാവിലെ 7.30 ന് വി.കുർബാനക്ക് കിഴുമുറി സെൻ്റ് ജോർജ് വലിയപള്ളി വികാരി ഫാ. ജോസഫ് മലയിൽ കാർമ്മികത്വം വഹിക്കും. മെയ് 2 ചൊവ്വ രാവിലെ 7.30 ന് വി.കുർബാനക്ക് ദേവലോകം അരമന മാനേജർ ഫാ. യാക്കോബ് തോമസ് കാർമികത്വം വഹിക്കും. വൈകിട്ട് 5.30 മുതൽ തീർത്ഥാടകർക്ക് സ്വീകരണം നൽകും. പിറവം മുളക്കുളം, ഓണക്കൂർ മേഖലയിൽ നിന്നുള്ള തീർത്ഥാടകർക്ക് കാക്കൂർ സെൻ്റ് തോമസ് കുരിശിങ്കലും, കോലഞ്ചേരി ,കടമറ്റം, പുത്തൻകുരിശ്, കണ്യാട്ടുനിരപ്പ് മേഖലകളിൽ നിന്നുള്ള തീർത്ഥാടകർക്ക് പരുമല മാർ ഗ്രിഗോറിയോസ് ചാപ്പലിലും സ്വീകരണം. ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകും. തുടർന്ന് സന്ധ്യാപ്രാർത്ഥന, അനുസ്മരണ പ്രഭാഷണം, കബറിങ്കൽ ധൂപപ്രാർത്ഥന, ശ്ലൈഹിക വാഴ്‌വ്, നേർച്ച സദ്യ എന്നിവയുണ്ടാകും.

മെയ് 3 ബുധൻ രാവിലെ 8.30 ന് പരി. കാതോലിക്ക ബാവയുടെ പ്രധാന കാർമ്മികത്വത്തിൽ വി. മൂന്നിന്മേൽ കുർബാന. തുടർന്ന് വിദ്യാഭ്യാസ അവാർഡ് ദാനം, പ്രസംഗം, ധൂപപ്രാർത്ഥന, പ്രദക്ഷിണം, ആശിർവാദം, നേർച്ചസദ്യ തുടങ്ങിയവ നടക്കും.

 

മലങ്കരയുടെ ഒന്നാം കാതോലിക്കാ അറിയപ്പെടാത്ത ഏടുകള്‍.

error: Thank you for visiting : www.ovsonline.in