ശതാബ്ദി ആഘോഷവും ഗീവർഗീസ് സഹദായുടെ ഓർമ പെരുന്നാളും
പുത്തൻപീടിക :- സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ശതാബ്ദി നിറവിൽ. ശതാബ്ദി ആഘോഷവും ഗീവർഗീസ് സഹദായുടെ ഓർമ പെരുന്നാളും മേയ് രണ്ടിന് നടക്കും.
മേയ് ഒന്നിന് രാവിലെ 8.30ന് കുർബാന, 6.45ന് റാസ, ഒൻപതിന് കുരിശിങ്കൽ ധൂപപ്രാർഥന. രണ്ടിന് രാവിലെ എട്ടിന് നടക്കുന്ന മൂന്നിന്മേൽ കുർബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കാർമികത്വം വഹിക്കും. 10.30ന് ചെമ്പെടുപ്പ് റാസ, 10.30ന് ഇടവക ശതാബ്ദിയുടെ പൊതുസമ്മേളനം. 12.30ന് കാതോലിക്കാ മംഗളഗാനം, ആശീർവാദം, വെച്ചൂട്ട്.