OSSAE ഗ്ലോബൽ ഓൺലൈൻ സൺഡേ സ്കൂൾ
പരിശുദ്ധ ബാവ തിരുമേനിയുടെ കൽപ്പന പ്രകാരം, ഇന്ത്യയിലും വിദേശത്തുമുള്ള നമ്മുടെ ഇടവകകളിൽ നിന്ന് വളരെ ദൂരെ പാർക്കുന്ന ഓർത്തഡോൿസ് കുഞ്ഞുങ്ങളെ ഉദ്ദേശിച്ച് OSSAE ഗ്ലോബൽ ഓൺലൈൻ സൺഡേ സ്കൂൾ ആരംഭിക്കാൻ ഓർത്തഡോക്സ് സൺഡേ സ്കൂൾ പ്രസ്ഥാനം തുടക്കം കുറിച്ചു.
നമ്മളുടെ ഇടവകളിൽ നിന്ന് വിദൂരത്തിൽ താമസിക്കുന്ന , നിലവിൽ സൺഡേ സ്കൂളിൽ പോകാൻ കഴിയാത്ത ഓർത്തഡോക്സ് കുഞ്ഞുങ്ങളുടെ മാതാപിതാക്കളെ ഈ ഓൺലൈൻ സൺഡേ സ്കൂളിലേക്ക് അവരുടെ കുട്ടികളെ ചേർക്കാൻ ക്ഷണിക്കുന്നു. (ഇത് ഇപ്പോൾ അതത് ഇടവകകളിലെ സൺഡേ സ്കൂളിൽ പഠിക്കുന്ന നമ്മളുടെ കുട്ടികളെ ഉദ്ദേശിച്ചുള്ളതല്ലെന്ന് ദയവായി ശ്രദ്ധിക്കുക).
നമ്മുടെ സഭയുടെ ചരിത്രത്തിൽ പ്രത്യേകിച്ച് OSSAE യ്ക്ക് നിലവിലെ സാങ്കേതിക മുന്നേറ്റങ്ങൾ പ്രയോജനപ്പെടുത്താനും നമ്മുടെ ഓർത്തഡോക്സ് വിശ്വാസവും വിശുദ്ധ പാരമ്പര്യവും അനുഷ്ഠാനങ്ങളും പഠിക്കാൻ സഭയിലെ എല്ലാ കുട്ടികളിലേക്കും എത്തിച്ചേരാനും കോവിഡിന് ശേഷമുള്ള കാലഘട്ടം നമ്മുടെ സഭയുടെ ചരിത്രത്തിൽ ഒരു അതുല്യമായ അവസരം നൽകുന്നു എന്നത് ദൈവത്തിന്റെ കരുതലാണ്.
ഈ മഹത്തായ ഉദ്യമത്തിൽ നമ്മുടെ ആട്ടിൻകൂട്ടത്തിലെ ഒരു കുട്ടിയെ പോലും നഷ്ടപ്പെടുത്താതിരിക്കാൻ ഞങ്ങളുടെ എല്ലാ സഭാംഗങ്ങളും ഈ സന്ദേശം നമ്മളുടെ എല്ലാ പള്ളി വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
https://forms.gle/NkC271bt91pHmvWw8
( വിദ്യാർത്ഥി രജിസ്ട്രേഷൻ ഫോം)
ക്രിസ്തുവിൽ
റവ.ഫാ.ഡോ. വർഗീസ് വർഗീസ്
ഡയറക്ടർ ജനറൽ
OSSAE