OVS - Latest NewsOVS-Pravasi News

ഓർത്തഡോൿസ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനം യുഎ ഇ സോണൽ കമ്മിറ്റി 2023

2023 വർഷത്തെ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ സോണൽ മേഖല പ്രവർത്തനങ്ങൾക്കു അബുദാബി സെൻറ് ജോർജ് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം നേതൃത്വം നൽകും . 2023 ജനുവരി 1-ന്‌ അൽ ഐൻ സെന്റ് ഡയനേഷ്യസ്‌ പള്ളിയിൽ നടന്ന യുഎഇ വാർഷികസമ്മേളനത്തിൽ 2023 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2022 വർഷത്തെ യുവജനപ്രസ്ഥാനം യുഎഇ സോണൽ മേഖലക്ക് നേതൃത്വം വഹിച്ച അൽ ഐൻ സെന്റ് ഡയനേഷ്യസ്‌ ഓർത്തഡോക്സ്‌ യുവജനപ്രസ്ഥാനം 2022 ലെ സോണൽ ഭാരവാഹികളിൽ നിന്ന്,യുവജനപ്രസ്ഥാനം കേന്ദ്ര പ്രസിഡന്റ്‌ അഭി ഡോ ഗീവർഗീസ് മാർ യുലിയോസ്‌ മെത്രാപ്പോലീത്തയുടെയും, യുവജനപ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി റവ ഫാ അജി കെ തോമസിന്റെയും സാന്നിധ്യത്തിൽ പുതിയ ഭാരവാഹികൾക്ക് ചുമതലകൾ കൈമാറി. റവ .ഫാ.എൽദോ എം പോൾ (സോണൽ പ്രസിഡന്റ്), ശ്രീ. ഷൈജു യോഹന്നാൻ (സോണൽ സെക്രട്ടറി), ശ്രീ.അജു തങ്കച്ചൻ , ശ്രീമതി.ഷൈബി ജോബി (സോണൽ ജോയിന്റ് സെക്രട്ടറി) എന്നിവരാണ്‌ 2023 വർഷത്തെ യുഎഇ സോണൽ ഭാരവാഹികൾ. പ്രാർത്ഥനാശംസകൾ.

error: Thank you for visiting : www.ovsonline.in