പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി.
ചെന്നൈ: ഭാരതീയ ക്രൈസ്തവ സഭകളിലെ പ്രഥമ പരിശുദ്ധനും, മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനും ഇടവകയുടെ കാവൽ പിതാവുമായ പരുമല മാർ ഗ്രീഗോറിയോസ് (പരുമല തിരുമേനി) തിരുമേനിയുടെ ഓർമ്മപെരുന്നാളിന് ചെന്നൈ പെരമ്പൂർ സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ കൊടിയേറി. നവംബർ 11, 12, 13 തീയതികളിൽ പെരുന്നാൾ വിപുലമായി ആഘോഷിക്കുന്നു. പെരുന്നാൾ ശിശ്രൂഷകൾക്ക് കൽക്കട്ട ഭദ്രാസനാധിപൻ അഭി. അലക്സിയോസ് മാർ യൗസേബിയോസ് മെത്രോപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും.
നവംബർ 11 വെള്ളിയാഴ്ച റവ. ഫാ പ്രദീപ് പൊന്നച്ചൻ തിരുവചന സന്ദേശം നൽകും, 12 ശനിയാഴ്ച്ച അഭി. അലക്സിയോസ് മാർ യൗസേബിയോസ് മെത്രോപ്പോലീത്ത തിരുവചന സന്ദേശം നൽകും, 13 ഞായറാഴ്ച പ്രഭാത നമസ്കാരത്തെ തുടർന്നു മെത്രോപ്പോലീത്തയുടെ നേതൃത്വത്തിൽ മൂന്നിൽമേൽ കുർബാന, തുടർന്ന് 10,12 ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അവാർഡ് വിതരണം, പ്രദക്ഷിണം, ആശീർവാദം, നേർച്ചവിളമ്പു എന്നിവ ഉണ്ടായിരിക്കുന്നതാണ് എന്ന് ഇടവകയ്ക്കുവേണ്ടി ഇടവക വികാരി അജീഷ് വി അലക്സ്, കൈസ്ഥാനി ജോ ജോഹന്നാൻ, സെക്രട്ടറി ജിജി വർഗീസ് എന്നിവർ അറിയിച്ചു.