പുളിന്താനം സെൻറ് ജോൺസ് പള്ളി 1934 ഭരണഘടന പ്രകാരം ഭരണം നടത്തണം – മൂവാറ്റുപുഴ സബ് കോടതി
പുളിന്താനം:- മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനത്തിൽപ്പെട്ട പുളിന്താനം സെൻറ് ജോൺസ് ബെസഫാഗെ പള്ളിയുടെ ഒറിജിനൽ സുട്ടിൽ (OS 15/16) ൽ അന്തിമ വിധിയായി.
ടി പള്ളി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഒരിടവക പള്ളിയാണ് എന്നും, ടി പള്ളി 1934 -ലെ സഭാ ഭരണഘടനാ പ്രകാരം മാത്രമെ ഭരണം നടത്താവു എന്നും അല്ലാത്തവർക്ക് ശാശ്വത നിരോധനവും ഏർപ്പെടുത്തി വിധിയായി.
ടി പള്ളിയുടെ കേസ് നിലവിലിരിക്കെ പള്ളിയുടെ പാരീഷ് ഹാൾ, പള്ളിയുടെ പുരയിടം മറ്റൊരു അസോസിയേഷനിലെക്ക് വിഘടിത വിഭാഗം കൈമാറ്റം ചെയ്ത ആധാരം റദ്ദാക്കുകയും അപ്രകാരം ഉണ്ടാക്കിയ ഡീഡുകൾ പള്ളിക്ക് ബാധകമല്ല എന്നും കോടതി വിധിച്ചു.
പള്ളിയുടെ വസ്തുവകകൾ 1934 ഭരണഘടനക്ക് വിധേയമായി മാത്രമെ ഭരിക്കപ്പെടാവൂ എന്നും കോടതി പ്രസ്താവിച്ചു.
1934 ലെ സഭാ ഭരണഘടനയുടെ 4 ഉം 8 ഉം വകുപ്പ് അനുസരിച്ചും 1934 പ്രകാരമുള്ള വികാരിയുടെ മുമ്പിൽ കുമ്പസാരം നടത്തിയും ഭരണഘടന പൂർണ്ണമായി അംഗീകരിക്കുന്നവർക്കെ മാത്രമെ ഈ ഇടവക പൊതുയോഗ അംഗം ആയിരിക്കാൻ കഴിയു എന്നും കോടതി വിധിച്ചു.
മലങ്കര ഓർത്തഡോക്സ് സുറിയാനിസഭയ്ക്ക് വേണ്ടി അഡ്വ. തോമസ് അധികാരം ഹാജരായി.