OVS നിർമ്മിച്ചു നൽകുന്ന ബസേലിയോസ് ഭവന് തറക്കല്ലിട്ടു
മുള്ളരിങ്ങാട് : ഓർത്തഡോക്സ് വിശ്വാസ സംരക്ഷകന്റെ നേതൃത്വത്തിൽ ഭാഗ്യസ്മരണാർഹനായ പരി. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ സ്മരണാർത്ഥം മുള്ളരിങ്ങാട് സെന്റ് മേരീസ് ഗത്സമൻ ഓർത്തഡോക്സ് ഇടവകയിലെ ഒരു കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന ഭവനത്തിന് ( ബസേലിയോസ് ഹോം ) അടിസ്ഥാന ശിലയിട്ടു.
മുള്ളരിങ്ങാട് ഇടവക വികാരി ഫാ. ജിതിൻ ജോർജ് പർണായിൽ ശിലയിടീൽ കർമ്മം നിർവഹിച്ചു. ഇടവക ട്രസ്റ്റി ശ്രീ. ജോർജ് പൗലോസ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ പ്രവർത്തകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
| മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |
