“ഓ വി സ് അവാർഡ് 2017 ” സമർപ്പണം മാർച്ച് 3 ന്; പരിശുദ്ധ ബാവ തിരുമേനി നിർവഹിക്കും
കോട്ടയം: ”ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ അവാർഡ് 2017” പുരസ്‌ക്കാര സമർപ്പണ സമ്മേളനം 2018 മാർച്ച് 3ന് കോട്ടയം പഴയ സെമിനാരിയിലെ സോഫിയ സെന്ററിൽ വെച്ചു നടക്കും. മലങ്കര ഓർത്തഡോൿസ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ വന്ദ്യ. ഐസക്ക് ചേലക്കര കശീശയ്‌ക്ക് 2017ലെ പുരസ്ക്കാരം സമർപ്പിക്കും. കക്ഷി ഭിന്നത നിലനിൽക്കുന്ന ചേലക്കര സെന്റ് ജോർജ് ഓർത്തഡോൿസ് ഇടവകയിൽ 2015 ൽ നടന്ന വിശ്വാസ സംരക്ഷണ പോരാട്ടവും, അതേ തുടർന്ന് ഇടവക വിശ്വാസികളോട് ഒപ്പം മലങ്കര സഭയുടെ നീതിക്കായുള്ള പോരാട്ടത്തിന് വേണ്ടി കാരാഗ്രഹവാസം അനുഭവിച്ചതുമായ അച്ചന്റെ ത്യാഗപൂർണ്ണമായ സഭാ സേവനങ്ങളെ മാനിച്ചാണ് 2017ലെ ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ അവാർഡിനായി ബഹു വന്ദ്യ ഐസക്ക് അച്ചനെ തിരഞ്ഞെടുത്തത്. 10,001 രൂപയും പ്രശംസാഫലകവും അടങ്ങുന്നതാണ് അവാർഡ്.
മാർച്ച് 3ന് ഉച്ച കഴിഞ്ഞു 3 മണിക്ക് സോഫിയ സെന്ററിൽ നടക്കുന്ന സമ്മേളനത്തിൽ സഭാ മാനേജിങ് കമ്മിറ്റി അംഗം ശ്രീ. എ.കെ. ജോസഫ് അദ്ധ്യക്ഷത വഹിക്കും. സഭയുടെ മാനേജിങ് കമ്മിറ്റിയംഗങ്ങൾ, ഓർത്തഡോൿസ് വിശ്വാസ സംരക്ഷകൻ അംഗങ്ങൾ, മറ്റു ക്ഷണിതാക്കൾ എന്നിവർ സമ്മേനത്തിൽ പങ്കെടുക്കും.ലോകത്തിലെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നുള്ള മലങ്കര സഭ സ്നേഹികളുടെ കൂട്ടായ്‌മയാണ് OVS , അഥവാ “ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ” എന്ന അൽമായ സംഘടന. മലങ്കര സഭയുടെ വിശ്വാസങ്ങളും, ആശയങ്ങളും, വാർത്തകളും ഒട്ടും വൈകാതെ വിശ്വാസികൾക്കു എത്തിച്ചു കൊടുക്കാൻ പര്യാപ്‌തമായ, www.ovsonline.in എന്ന ഒരു മികച്ച വെബ്സൈറ്റും OVS മലങ്കര സഭയ്ക്കായി പ്രവർത്തിപ്പിക്കുന്നു.