കോടതിവിധികൾ നടപ്പാക്കേണ്ടത് ഭരണകൂടത്തിൻ്റെ പ്രധാന ഉത്തരവാദിത്വം – അഡ്വ.മുഹമ്മദ് ഷാ
പിറവം: രാജ്യത്തിൻ്റെ പരമോന്നത നീതി പീഠത്തിൽ നിന്ന് ലഭിക്കുന്ന കോടതി വിധികൾ നടപ്പാക്കേണ്ടത് ഭരണകൂടത്തിൻ്റെ പ്രധാന ഉത്തരവാദിത്വം ആണ് എന്ന് ഹൈക്കോടതി സീനിയർ അഭിഭാഷകൻ അഡ്വ. മുഹമ്മദ് ഷാ. കോടതി വിധികൾ നടപ്പിലാക്കാതെ സർക്കാർ നടത്തുന്ന പക്ഷപാതപരമായ നിലപാടിൽ പ്രതിഷേധിച്ച് കൊണ്ട് ഓർത്തഡോക്സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ പാമ്പാക്കുട മേഖലയുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്ത് പ്രസംഗക്കുകയായിരുന്നു അദേഹം. മലങ്കര സഭ തർക്കത്തിലെ ഒരു കോടതി വിധികളിലും വിശ്വാസപരമായ കാര്യങ്ങൾ സംബന്ധിച്ച് പ്രതിപാദിക്കുന്നില്ല, മറിച്ച് ഭരണപരമയ കാര്യങ്ങൾ മാത്രമാണ് പറയുന്നത്. മലങ്കരസഭ തർക്കത്തിനെ ഭരണാധികാരികൾ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ലജജാകരമാണ് എന്ന് അദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ സേവേറിയോസ് തിരുമേനി അധ്യക്ഷത വഹിച്ചു. രാജ്യത്തിന്റെ നിയമം അനുസരിക്കാൻ എല്ലാ പൗരൻമാർക്കും അവകാശമുണ്ട്. എന്നാൽ അതിനെ അനുസരിക്കാതെ കോടതി വിധികൾക്ക് എതിരായി പ്രവർത്തിക്കുന്നവർക്ക് ഒത്താശ ചെയ്യുന്ന ഭരണകൂട സംവിധാനങ്ങളെ ജനം പുശ്ചിച്ച് തള്ളും എന്ന് കാലം നമുക്ക് തെളിയിച്ച് തന്നിട്ടുണ്ട് എന്ന് അദേഹം അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. വൈകുന്നേരം 4 മണിക്ക് പാമ്പാക്കുട എം.ടി.എം സ്കൂളിൽ നിന്ന് ആരംഭിച്ച പ്രതിഷേധ റാലി പാമ്പാക്കുട ടൗണിൽ സമാപിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.എം.സി കുര്യാക്കോസ് ഫ്ലാഗ് ഓഫ് ചെയ്തു. വൈദിക സെമിനാരി പ്രൻസിപ്പിൾ ഫാ.ജോൺസ് എബ്രാഹാം കോനാട്ട് ഫാ.ജോസഫ് മലയിൽ, ഫാ.എൽദോസ് ബാബു, ഫാ.ജോമോൻ ചെറിയാൻ, ഗീവീസ് മർക്കോസ്, അല്ക്സ് കുര്യാക്കോസ്, അജു അബ്രാഹാം മാത്യു, പ്രിൻസ് ഏലിയാസ്, ജോസി ഐസക്, സാജു മടക്കാലിൽ, പാമ്പാക്കുട ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് തോമസ് തടത്തിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കുഞ്ഞുമോൻ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയികളായ സഭാ അംഗങ്ങളെ ആദരിച്ചു.
അഡ്വ.മുഹമ്മദ് ഷാ speech:
ജനകീയ സദസ്സ് Full Video: