കണ്ടനാട് പള്ളി: ഓർത്തഡോക്സ് സഭയുടെ വികാരിയ്ക്ക് റീസീവർ അധികാരം കൈമാറിയത് ചോദ്യം ചെയ്ത ഹർജി തളളി.
കണ്ടനാട് പള്ളി സംബന്ധിച്ച് പള്ളി കോടതിയിൽ ഉണ്ടായിരുന്ന OS 36/76 എന്ന കേസ് പ്രകാരം പള്ളിയിൽ reciever ഭരണം ഏർപ്പെടുത്തുകയും 2019 september 6 ലെ സുപ്രീം കോടതി വിധി വരുന്നത് വരെ reciever ഭരണം തുടരുകയും ചെയ്തു. എന്നാൽ സുപ്രീം കോടതി വിധി വന്നതോടെ റിസീവർ സ്ഥാനം ഒഴിയുകയും വികാരി റെവ.ഐസക്ക് മട്ടമ്മേൽ കോർ എപ്പിസ്കോപ്പയെയും നിലവിലുള്ള ഭരണ സമിതിയെയും ചുമതല ഏൽപ്പിക്കുകയും ചെയ്യുക ഉണ്ടായി. എന്നാൽ ഈ നടപടിയെ ചോദ്യം ചെയ്ത് പാത്രിയർക്കീസ് സഭാംഗങ്ങൾ ആയ ചില വ്യക്തികൾ കോടതിയെ സമീപിക്കുകയും തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണ സമിതിക്ക് അധികാരം കൈമാറുകയും വേണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.
കോടതി നിയമിച്ചിരിക്കുന്ന reciever കൊടുത്ത മറുപടി ഫയലിൽ സ്വീകരിച്ച കോടതി, ഭരണ കൈമാറ്റം അംഗീകരിക്കുകയും റിസീവറുടെ നടപടി ശരിവെച്ച് കേസ് തീർപ്പാക്കുകയും ചെയ്തു