ഓർമപ്പെരുന്നാളും കൺവൻഷനും നാളെ തുടങ്ങും
പുനലൂർ :- തൊളിക്കോട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദയുടെ ഓർമപ്പെരുന്നാളും കൺവൻഷനും നാളെ മുതൽ 23 വരെ നടക്കും. കൊടിമര ഘോഷയാത്രയ്ക്കു ശേഷം ഫാ. പ്രകാശ് കെ.തോമസ് കൊടിയേറ്റി. ട്രസ്റ്റി ജി.സാംകുട്ടി, സെക്രട്ടറി ഫിലിപ്പ് ഏബ്രാഹം, പെരുനാൾ കൺവീനർ ബാബു ജി.ജോർജ്, ജോയിന്റ് കൺവീനർ ജോസഫ് കുര്യാക്കോസ്, കെ.ഡാനിയൽ എന്നിവർ നേതൃത്വം നൽകി.
നാളെ ആറിനു സന്ധ്യനമസ്കാരം, 6.45നു ഗാനശുശ്രൂഷ, ഏഴിനു ഫാ. ജോൺ ടി.വർഗീസ് കുളക്കട നടത്തുന്ന വചനശുശ്രൂഷ, 8.30നു സമർപ്പണ പ്രാർഥന. 21നു വൈകിട്ട് ഏഴിനു ഫാ. മാത്യു ഏബ്രാഹം വചനശുശ്രൂഷ നടത്തും. 22നു രാവിലെ എട്ടിനു ഫാ. പ്രകാശ് കെ.തോമസ് സുറിയാനി ഭാഷയിൽ കുർബാന അർപ്പിക്കും.
1.30നു ഫാ. ഫിലിപ്പ് ഐസക് നയിക്കുന്ന ധ്യാനം, 5.30നു സന്ധ്യനമസ്കാരം, 6.15നു ഫാ. പ്രകാശ് കെ.തോമസിന്റെ കാർമികത്വത്തിൽ റാസ, 8.30ന് ആശീർവാദം. 23നു രാവിലെ എട്ടിനു പീറ്റർ തോമസ് റമ്പാൻ, ഫാ. ഐസക് ബി.പ്രകാശ്, ഫാ. വി.കെ.തോംസൺ എന്നിവരുടെ കാർമികത്വത്തിൽ മൂന്നിൻമേൽ കുർബാന, 9.30നു പെരുനാൾ സന്ദേശം, പ്രദക്ഷിണം, ആശീർവാദം, നേർച്ചവിളമ്പ്, കൊടിയിറക്ക്.