‘മലങ്കരയുടെ വെള്ളിനക്ഷത്രം’ – ഒന്നാം കാതോലിക്ക: പരിശുദ്ധ മുറിമറ്റത്തിൽ ബാവാ
മലങ്കര ഓർത്തഡോക്സ് സഭയുടെ കണ്ടനാട് ഇടവകയുടെ പ്രഥമ മെത്രാപ്പോലീത്തയും, പ്രഥമ കാതോലിക്കയുമായിരുന്ന പരിശുദ്ധ ബസേലിയോസ് പൗലോസ് പ്രഥമൻ (മുറിമറ്റത്തിൽ) ബാവ. പരിശുദ്ധ സഭയുടെ സുവിശേഷക സംഘം, സൺഡേ സ്കൂൾ എന്നീ പ്രസ്ഥാനങ്ങളുടെ സ്ഥാപകൻ !
1836 ജനുവരി 19-ന് (1011 മകരം 6) കോലഞ്ചേരി ഇളംകുളം കരയിൽ മുറിമറ്റത്തിൽ കുര്യന്റെയും മറിയത്തിന്റെയും മുന്നാമത്തെ മകനായി പിറന്ന പൗലോസിന്, ദൈവാലയത്തിൽ നട്ടുവളർത്തപ്പെട്ടത് എന്ന് വ്യക്തമാകുന്ന ജീവിതാനുഭവങ്ങളാണുണ്ടായത്. പിത്രസഹോദരനായ യൗസേഫ് കാത്തനാരോടുകൂടെ കോലഞ്ചേരിയിലെ ആദ്യ ദേവാലയം നിലവിൽ വലിയപള്ളിയുടെ ചാപ്പലായ കോട്ടൂർ സെന്റ്. ജോർജ് പള്ളി പരിസരത്ത് സ്വകുടുംബം താമസമായതും, എഴാം മാർത്തോമ്മയുടെ കബറിടവും ധന്യസ്മരണയും ഉള്ള കോലഞ്ചേരി പള്ളിയുടെ കുടുംബ ബന്ധവും, ഏഴാം വയസ്സിൽ ശെമ്മാശനാകാൻ ഇടയായതും, കോനാട്ട് യോഹന്നാൻ മൽപാന്റെ ശിഷ്യത്വത്തിൽ വളർന്നതും, പതിനാറാമത്തെ വയസ്സിൽ വൈദികനായതും, കോട്ടൂർ പള്ളിയിലെ വൈദിക ശുശ്രൂഷയും, സുറിയാനി പണ്ഡിതനായ യുയാക്കീം മാർ കുറിലോസിന്റെയടുക്കലെ പഠനനവും, പിന്നീട് ശെമ്മാശന്മാർക്ക് മൽപാനായ മാറിയതും ഒക്കെ യഹോവയുടെ ആലയത്തിൽ നടുതലയായ അനുഭവങ്ങലായിരുന്നു. അതു കൊണ്ട് അഗാധമായ ദൈവഭക്തി, അചജാലമായ വ്രതനിഷ്ഠ, അന്യാദ്രശ്യമായ നീതിബോധം, അസാമാന്യമായ ധൈര്യം, അപാരമായ ദീനാനുകമ്പ എന്നിവ അദ്ദേഹത്തിന്റെ മുഖ്യമുദ്രകളായിരുന്നു .
ഭാരതപാരബര്യത്തിലെ ദേവഗണത്തിൽ ശ്രദ്ധേയമാണ് “വരുണൻ”. മഹായോഗിയും പ്രപഞ്ചത്തിന്‍റെ സംരക്ഷകനും ആയ വരുണന്റെ പ്രത്യേകത, വരുണനെ ആർക്കും കബളിപ്പിക്കുവാൻ സാധ്യമല്ല എന്നതാണ്. വരുണൻ ആരെയും വേദനിപ്പിക്കാൻ ശ്രമിക്കില്ല. പക്ഷേ, വരുണനെ വേദനിപ്പിച്ചാൽ വേദനിപ്പികുന്നവർ വേദന സ്വയം അറിയും. ഏതാണ്ടിതുപോലെ ഒരു വ്യക്തിത്വവിശേഷം മുറിമറ്റത്തിൽ ബാവായുടെ ജീവിതകഥയിലൽ പലരും ദർശിച്ചിട്ടുണ്ട്. വിശുദ്ധി നിറഞ്ഞ്, ദൈവാലയത്തിൽ നട്ടുവളർത്തപ്പെട്ട നടുതല വെട്ടാൻ ആരെങ്കിലും ഒരുങ്ങിയാൽ നടുവിനുവെട്ടുകൊണ്ടുപോകുന്നു എന്നത് നടുതലയുറെ കോപം അല്ല, നടുതലയുറെ “ചട്ടം” മാത്രമാണ്. പഴയതലമുറയിലെ പലരും അതുകൊണ്ട് പറഞ്ഞ് ഭയപ്പെട്ടിരുന്ന ഒരു വിശേഷനമായിരിന്നു “മുറിമറ്റത്തിൽ ചട്ടം “എന്നത് ഒരു വൈദികനായിട്ടു കൊട്ടൂർ പള്ളി സ്ഥാനം വഹിച്ചപ്പോൾ, അന്ന് ചട്ടമില്ലാത്ത അരാജകത്വത്തിന്റെ ഒരവസ്ഥയിൽ നിന്ന് ചട്ടമുള്ള അവസ്ഥയിലേക്കുള്ള മാറ്റങ്ങളുടെ കാലമായിരിന്നു. 19-മത് നുറ്റാണ്ടിലെ മലങ്കര പള്ളി ഇടവകളുടെ പൊതുവായ സ്ഥിതി വളരെ ദയനീയമായിരിന്നു .പല പള്ളികളിലും ഇടവകപട്ടക്കാരായ വികാരിമാരും മാറാ കൈസ്ഥാനികളും ചേർന്ന് നടത്തിയിരുന്ന പള്ളിക്കാര്യ വിചാരം അത്രയൊന്നും ശുദ്ധമുള്ളതല്ലായിരിന്നു. ശുദ്ധിയില്ലാത്ത ആചാരങ്ങളും, ചാരായ നേർച്ചകളും, കോഴിവെട്ടും, ശുദ്ധിമല്ലാത്ത പണമിടപാടുകളും, അധാർമ്മികതയ്ക്ക് ഒത്താശ ചെയ്തു നാട്ടുനടപ്പുകളും ഏതാണ്ട് സാധരണമായിരിന്നു . ഇതിനെതിരെ നിലാപാടെടുക്കാൻ ധൈര്യമുള്ള വൈദികർ ചുരുക്കംമായിരിന്നു. ഇക്കാലത്ത് മുറിമാറ്റത്തിൽ കത്തനാരച്ചൻ വ്യത്യസ്തനായി നിലകൊണ്ടു, ധീരമായ നിലപാടെടുത്തു !. കയൂക്കിന്റെയും കരപ്രമാണിതത്തിന്റെയും പേരിൽ സ്വത്ത് സമ്പാദിച്ചുകൊണ്ടിക്കുന്ന പലരുടെയും കണ്ണിൽ കരടായിട്ടാണെങ്കിലും മുറിമറ്റത്തിന്റെ ചട്ടം അവസാന വിജയം നേടി.
കണ്ടനാട് ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയായി മുപ്പത്തിനാലു വർഷം സ്തുത്യർഹമായി ഭരിച്ച മുറിമറ്റത്തിൽ പൗലോസ് മാർ ഇവാനിയോസിനെ, ഇവിടെയെത്തി താമസിച്ചു ഈ സഭയെ ഭിന്നിപ്പിച്ച അന്തിയോഖ്യ പാത്രിയാർക്കീസ് അബ്ദുള്ള ദ്വീതിയൻ 1911-ൽ ഇപ്രകാരം അധിക്ഷേപിച്ചു .”നീ മഹാവൃദ്ധത യിൽ അകപ്പെടുകയും നിന്‍റെ ചെവികൾക്ക് കേൾവിക്കുറവും ഭവിക്കുകയും മറ്റും ചെയ്തതു കൊണ്ട് “ഭരണത്തിൽ നിന്ന് വിടർത്തുന്നു എന്ന് .ഈ അധിക്ഷേപത്തിനു പിന്നിൽ അധികാരത്തിന്‍റെ ഔധത്യവും പ്രതികാരദാഹവും ആയിരുന്നുവെന്ന് ചരിത്രം സാക്ഷിക്കുന്നു. പക്ഷെ ഇതേ അവസ്ഥയിൽ ദൈവം തമ്പുരാൻ ആ വ്രഥതയെ എടുതുപയോഗിക്കുവാൻ ആവശ്യമുണ്ടായിരുന്നു!. 1912-ൽ മലങ്കരയിൽ പ്രഥമ കാതോലിക്കാ ആകുവാൻ അദ്ദേഹം നിയോഗിക്കപ്പെട്ടപ്പോൾ വചനം സാർഥകമായി : “യഹോവയുടെ ആലയത്തിൽ നടുതലയായവർ നമ്മുടെ ദൈവത്തിന്റെ പ്രകാരങ്ങളില ൽ താഴെയും , വാർധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും. അവർ പുഷ്ടിവച്ചും പച്ചപിടിച്ചും ഇരിക്കും .”
പരിശുദ്ധ പിതാവ് 1913 മെയ് 2 ന് പാമ്പാക്കുട ചെറിയ പള്ളിയിൽ കാലം ചെയ്തു.
പരിശുദ്ധ ബസേലിയോസ് പൗലോസ് പ്രഥമൻ കാതോലിക്കാ ബാവായുടെ ജീവിതകഥയെ ഒറ്റവാക്യത്തിൽ വിശേഷിപ്പിച്ചാൽ അത്, “വാർധക്യത്തിലും ഫലം കായിച്ച നീതി വൃക്ഷം “എന്നാണ് .അതുകൊണ്ട് യഹോവയുടെ ആലയത്തിൽ നടുതലയാകുന്ന അനുഭവത്തെകുറിച്ചും, ദൈവത്തിന്റെ പ്രാകാരങ്ങളിൽ താഴെക്കുന്ന , പ.ബസേലിയോസ് പൗലോസ് പ്രഥമന്‍ ബാവ.