OVS - Latest NewsOVS-Pravasi News

മാര്‍ അല്‍വാറീസിൻ്റെ ഗ്രന്ഥം ജർമനിയിൽ പ്രകാശിപ്പിച്ചു.

ബോണ്‍, ജര്‍മ്മനി: 23/1/2020: ഇന്ത്യാ, ഗോവാ, സിലോണ്‍ ഇടവകകളുടെ അന്റോണിയോ ഫ്രാന്‍സിസ്‌കോ സേവ്യര്‍ അല്‍വാറീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ 1898-ല്‍ പോര്‍ട്ടുഗീസ് ഭാഷയില്‍ പ്രസിദ്ധീകരിച്ചതും അതേവര്‍ഷം അദ്ദേഹംതന്നെ ഇംഗ്ലീഷിലേയ്ക്കു പരിഭാഷപ്പെടുത്തിയതുമായ ‘യൂണിവേഴ്‌സല്‍ സുപ്രീമസി ഇന്‍ ദി ചര്‍ച്ച് ഓഫ് ക്രൈസ്റ്റ്’ എന്ന ഗ്രന്ഥം പ്രകാശിപ്പിച്ചു.

ബോണ്‍ യൂണിവേഴ്‌സിറ്റിയുടെ റിലീജിയസ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ. അഡ്രിയാന്‍ ഹെര്‍മന്‍, മ്യൂനിച്ചിലെ ലുഡിവുഗ്-മാക്‌സ്മില്ലിയസ് യൂണിവേഴ്‌സിറ്റിയിലെ ഡോ. ക്ലൗസ് കൊച്ചോര്‍ക്കെക്കു നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. കേരളത്തില്‍ സമീപകാലത്തു കണ്ടെത്തിയ മാര്‍ അല്‍വാറീസ് മെത്രാപ്പോലീത്തായുടെ കൈപ്പടയിലുള്ള പകര്‍പ്പിനെ അവലംബിച്ചാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗമായ എം.ഒ.സി. പബ്ലിക്കേഷന്‍സ് ആണ് പ്രസാധകര്‍. ഡോ. എം. കുര്യന്‍ തോമസ് ആണ് പുസ്തകത്തിന്റെ എഡിറ്റര്‍.

‘1900-നടുത്ത് തെക്കുകിഴക്കന്‍ ഏഷ്യയിലെ സ്വതന്ത്ര കത്തോലിക്കാ പ്രസ്ഥാനങ്ങള്‍’ എന്ന വിഷയത്തെപ്പറ്റി ജര്‍മ്മന്‍ സര്‍ക്കാരിന്റ ധനസഹായത്തോടെ ബോണ്‍ യൂണിവേഴ്‌സിറ്റി നടത്തുന്ന അന്തര്‍ദേശീയ സെമിനാറിനോട് അനുബന്ധിച്ചാണ് ഇന്നു പുസ്തകപ്രകാശനം നടത്തിയത്. മൂന്നു വര്‍ഷമായി ബോണ്‍ യൂണിവേഴ്‌സിറ്റി ഈ വിഷയത്തില്‍ ഗവേഷണം നടത്തുകയാണ്.

ഇന്ത്യയില്‍നിന്നും ഡോ. എം. കുര്യന്‍ തോമസ്, സുജിത്ത് ജോര്‍ജ്ജ് വര്‍ഗീസ്, ഫാ. ലോറന്‍സ് ഡേവിഡ് കാര്‍സ്റ്റാ എന്നിവരാണ് സെമിനാറില്‍ പങ്കെടുക്കുന്നത്.

https://ovsonline.in/articles/his-grace-alvaris-mar-julios/

error: Thank you for visiting : www.ovsonline.in