ഓർത്തഡോക്സ് സഭ മൃതദേഹങ്ങളോട് അനാദരവ് കാട്ടുകയോ സംസ്കാരങ്ങൾ തടയുകയോ ചെയ്തിട്ടില്ല!
• ക്രിസ്തീയ സഭകൾ ഈ കാര്യത്തിൽ പൊതുവായി സ്വീകരിച്ചിട്ടുള്ള തത്വവും 2017-ലെ ബഹു. സുപ്രിംകോടതി വിധിയുടെ അന്തസത്തയും ഉൾക്കൊളളുന്ന നിലപാടാണ് മലങ്കര ഓർത്തഡോക്സ് സഭ സികരിച്ചിട്ടുളളത്.
• ഇടവക പളളികളുടെ സെമിത്തരികൾ പൊതുശ്മശാനങ്ങൾ അല്ലാത്തതിനാലും, ഇടവകയുടെ അധീനത്തിലുള്ളതിനാലും 1934-ലെ ഭരണഘടന പ്രകാരം മാത്രമേ ശവസംസ്ക്കാരം നടത്തുവാൻ പാടുള്ളു. ആയത് 1934-ലെ ഭരണഘടന പ്രകാരം നിയമിക്കപ്പെട്ട വികാരിയാണ് നിർവഹിക്കേണ്ടത്. ഇതനുസരിച്ച് ശവസംസ്കാരം നടത്തുവാൻ അതത് പള്ളി വികാരിമാർ തയ്യാറാണെന്ന് അറിയിച്ചാൽ പോലും മരണപ്പെട്ടവരുടെ ബന്ധുക്കൾ നിർദ്ദേശം നിരസിച്ചുകൊണ്ട് യാക്കോബായ പക്ഷത്തിലുള്ള വൈദികർ ശവസംസ്ക്കാര ശുശ്രൂഷ നടത്തണമെന്ന് വാശിപിടിക്കുന്നത് കൊണ്ടാണ് ഇത് നടക്കാതെ പോകുന്നത് സുപ്രീംകോടതി വിധിയെ മാനിച്ച് പ്രവർത്തിക്കുവാൻ പാത്രിയർക്കീസ് വിഭാഗം തയ്യാറാകത്തതു കൊണ്ടാണ് ഓർത്തഡോക്സ് സഭ ‘മൃതദേഹ സംസ്കാരം തടയുന്നു’ എന്ന വിധത്തിലുള്ള ദുഷ്പ്രചരണങ്ങൾ ഉണ്ടാകുന്നത്.
• ഏതൊരു പള്ളിയിലും ഒരു ഇടവകാംഗം മരിച്ചു കഴിഞ്ഞാൽ ഉടൻ ഇടവക വികാരിയ അറിയിക്കുകയും അദ്ദേഹത്തിൻ്റെ അറിവോടും പങ്കാളിത്തത്തോടും അനുവാദത്തോടും സംസ്കാരം നടത്തുകയുമാണ് ചെയ്യേണ്ടത്.
• “മൃതശരീരം സംസ്കരിക്കുന്നതിൻ്റെ പേരിൽ മതപരിവർത്തനം നടത്തുവാൻ ശ്രമിക്കുന്നു” എന്നത് കുപ്രചരണമാണ്. മതപരിവർത്തനം എന്ന് ആരോപിക്കുവാൻ പോലും ഇടയാക്കുന്ന ഒരു പ്രക്രിയയും മൃതസംസ്ക്കാരത്തിൽ നടത്തണപ്പെടണമെന്ന് സഭ ആവശ്യപ്പെടുന്നില്ല. ഇടവകാംഗങ്ങൾ വികാരിയോട് ആവശ്യപ്പെട്ടാൽ മതിയാകും. 1934-ലെ ഭരണഘടനപ്രകാരം നിയമിക്കപ്പെട്ട വികാരി ടി ഭരണഘടന അനുശാസിക്കുന്ന വിധത്തിൽ മൃതദേഹം സംസ്കരിക്കുന്നതിന് മലങ്കര സഭ എതിരു നിന്നിട്ടില്ല. പക്ഷേ, നിയമാനുസൃത വികാരിയുടെ സേവനം പാത്രിയർക്കീസ് വിഭാഗം നിരസിക്കുകയാണ് ചെയ്തിട്ടള്ളത്.
• വിശ്വാസത്തിലുള്ള വ്യത്യാസം ആരോപിക്കുന്നവർ മലങ്കര ഓർത്തഡോക്സ് സഭയുടെ നിയന്ത്രണത്തിൽ സ്ഥിതി ചെയ്യുന്ന സെമിത്തേരിയിൽ സംസ്കരിച്ചേ മതിയാകൂ എന്ന നിലപാട് കൈക്കൊള്ളുന്നത് യാഥാർഥ്യങ്ങൾക്ക് നിരക്കുന്നതല്ല.
• രാജ്യത്തിൻ്റെ നിയമത്തിലൂടെയുള്ള ആനുകൂല്യം നഷ്ടമായ സാഹചര്യത്തിൽ പൊതുസമൂഹത്തിൻ്റെ സഹതാപം പിടിച്ചുപറ്റുന്നതിനുള്ള ഉപാധി മാത്രമാണിത്.
• നടപടിക്രമപ്രകാരമല്ലാതെ മൃതദേഹം സംസ്കരിക്കുന്ന പക്ഷം സഭയിലെ സമാന്തര ഭരണം അവസാനിപ്പിക്കുന്നതിന് സാദ്ധ്യമാകാതെ വരും. അതിനാൽ തന്നെയാണ് സുപ്രീം കോടതി സെമിത്തേരി സംബന്ധിച്ചും സമാന്തര ഭരണം പാടില്ലായെന്ന് വ്യക്തമാക്കിയത്.
• ദീർഘമായ വാദങ്ങൾക്കും ബന്ധപ്പെട്ട രേഖകളുടെ വിശദമായ പരിശോധനയ്ക്കും ശേഷമാണ് ബഹുമാനപ്പെട്ട സുപ്രീംകോടതി ഉൾപ്പെടെയുള്ള എല്ലാ കോടതികളും സഭാ തർക്കം സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. കോടതി വിധി തീർപ്പ് പൂർണ്ണമായും അംഗീകരിക്കുമെന്ന് സമ്മതിച്ചിട്ടുള്ള പാത്രിയർക്കീസ് പക്ഷം ഇപ്പോൾ കൈക്കൊള്ളുന്ന നിലപാടുകൾ നിയമവിരുദ്ധവും, രാജ്യത്തിൻ്റെ നിയമസംവിധാനങ്ങളാടുള്ള വെല്ലുവിളിയുമാണ്.
അഡ്വ. ബിജു ഉമ്മൻ,
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ സെക്രട്ടറി.
09-11-2018
മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |
https://ovsonline.in/articles/malankara-church-dispute-3/