OVS - Latest News

പിറവം പള്ളിയിൽ ആരാധന നടത്തുവാൻ ഓർത്തഡോക്സ് സഭയ്ക്ക് അനുമതി

പിറവം വലിയപള്ളിയിൽ മലങ്കര ഓർത്തഡോക്സ് സഭയിലെ വൈദീകർക്ക് വിശുദ്ധ കുർബാന അർപ്പിക്കുവാൻ കേരളം ഹൈക്കോടതിയുടെ അനുമതി. ആരാധന നടത്താൻ അനുവാദം നൽകണമെന്ന് യാക്കോബായ സഭ ആവശ്യപ്പെട്ടെങ്കിലും ഇടവകാംഗമായി പങ്കെടുക്കുന്നതിന് തടസമില്ലെന്ന് കോടതി അറിയിച്ചു. ആരാധനയിൽ പങ്കെടുക്കാൻ വിശ്വാസികൾക്ക് തടസമില്ല. ഓർത്തഡോക്സ്‌ സഭയ്ക്ക് ഈ വരുന്ന ഞായറാഴ്ച പള്ളിയിൽ വിശുദ്ധ കുർബാന നടത്താം. പള്ളിയുടെ നിയന്ത്രണം എറണാകുളം കളക്ടർ ഇന്നലെ ഏറ്റെടുത്തിരുന്നു സ്ഥിതി തൽക്കാലത്തേക്ക് തുടരും. പള്ളിയുടെ കൈമാറ്റം സമാധാനപരം ആകണമെന്നതും 34 ഭരണഘടന അംഗീകരിക്കുന്നവർക്ക് പള്ളിയിൽ പ്രവേശിക്കാമെന്നും കോടതി ഉത്തരവിട്ടു. വിശുദ്ധ കുർബാനക്കിടെ പ്രശ്‌നം ഉണ്ടാക്കുന്നവരെ അറസ്റ്റ് ചെയ്തു ജയിലിൽ അടക്കാനും, കോടതിയുടെ മറ്റൊരു ഉത്തരവുണ്ടാകും വരെ ഇവർക്ക് ജാമ്യം നൽകരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസ് വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും. ശവസംസ്കാര ശുശ്രൂഷകൾക്ക് നടത്തുന്നതിന് കളക്ടറുടെയും പൊലീസിന്റെയും മുൻ‌കൂർ അനുമതി വാങ്ങിയിരിക്കണം. 1934 ഭരണഘടന ഭരണഘടന പ്രകാരം നിയമിതനായ വൈദീകൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുമെന്നും കോടതി പ്രസ്ഥാപിച്ചു. അനുകൂലമായ കോടതി ഉത്തരവിന്റെ വെളിച്ചത്തിൽ പിറവം പള്ളിയിൽ ഞായറാഴ്ച രാവിലെ ഏഴു മണിക്ക് കുർബാന നടത്തും എന്ന് ഓർത്തഡോക്സ്‌ സഭ ഹൈക്കോടതിയെ അറിയിച്ചു.

അതിനിടയിൽ പിറവത്ത് കലാപം ഉണ്ടാക്കാനുള്ള യാക്കോബായ നീക്കം ഇന്നും തുടരുന്നു. ഓർത്തഡോക്സ്‌ വിശ്വാസികളെ ആക്രമിച്ച കേസിൽ യാക്കോബായ കലാപകാരികളെ പോലീസ് അറസ്റ്റ് ചെയ്തു തുടങ്ങി. ബെൻ കുഞ്ചാക്കോ എന്ന ഓർത്തോഡോസ് സഭയുടെ ശുശ്രൂഷകനെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ പാലക്കൽ കുഞ്ഞുമോനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

https://ovsonline.in/latest-news/police-arrest-jacobite-priests/

error: Thank you for visiting : www.ovsonline.in