പാമ്പാടി ദയറായിൽ അഖണ്ഡപ്രാർഥന
കോട്ടയം :- ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കോട്ടയം ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 51–മത് ഓർമപ്പെരുനാളിനോടനുബന്ധിച്ച് ഒരുക്ക ധ്യാനവും അഖണ്ഡപ്രാർഥനയും ഇന്നു വൈകിട്ട് ആറിനു പാമ്പാടി മാർ കുര്യാക്കോസ് ദയറായിൽ ആരംഭിക്കും. നാളെ രാവിലെ കുർബാനയോടെ സമാപിക്കും. ദയറാ മാനേജർ ഫാ. മാത്യു കെ. ജോൺ ഉദ്ഘാടനം നിർവഹിക്കും. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. കുര്യാക്കോസ് മാണി, ഭദ്രാസന സെക്രട്ടറി എൻ. എ. അനിൽമോൻ എന്നിവർ നേതൃത്വം നൽകും.