കെ റ്റി ഫിലിപ്പ് അച്ചൻ നിര്യാതനായി; സംസ്കാരം ശനിയാഴ്ച്ച
കൊച്ചി : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ സീനിയർ വൈദീകനും, കൊച്ചി ഭദ്രാസനത്തിൽ സേവനം അനുഷ്ഠിച്ചിരുന്ന ഫാ കെ റ്റി ഫിലിപ്പ് നിര്യാതനായി. അസുഖ ബാധിതനായി എറണാകുളം ലൂർദ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
ശുശ്രുഷകളുടെ ക്രമീകരണം:
ഒൻപതാം തിയതി വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് പാലാരിവട്ടം സെന്റ് ജോർജ് ഓർത്തഡോൿസ് വലിയ പള്ളിയിൽ മൃതശരീരം എത്തിക്കും. തുടർന്നു ഇടവക മെത്രാപ്പോലീത്ത അഭി യാക്കോബ് മാർ ഐറേനിയോസ് തിരുമേനി പള്ളിയിൽ വച്ച് ഒന്നും രണ്ടും ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഉച്ചയോടു കൂടി മൃതദേഹം തലക്കോട് ബോയ്സ് ഹോമിൽ എത്തിക്കും അവിടെയും ശുശ്രുഷകൾ നിവൃത്തിച്ച ശേഷം വൈകിട്ട് മുളംതുരുത്തി-തുപ്പംപടിയിലുള്ള അച്ചന്റെ ഭവനത്തിൽ എത്തിക്കും. പരി. കാതോലിക്കാ ബാവ തിരുമേനി ശുശ്രുഷകൾക്കു നേതൃത്വം നൽകും.
പത്താം തിയതി ശനിയാഴ്ച്ച രാവിലെ തുരുത്തിക്കര മാർ ഗ്രീഗോറിയോസ് ചാപ്പലിൽ അഭി.ഡോ യാക്കോബ് മാർ ഐറേനിയോസ് തിരുമേനി വി കുർബാന അർപ്പിക്കും. 10 മണിയോടെ ശുശ്രുഷകൾ ആരംഭിച്ച് ഉച്ചയോടു കൂടി മൃതശരീരം സംസ്കരിക്കുമെന്ന് കൊച്ചി ഭദ്രാസന സെക്രട്ടറി ഫാ സി എം രാജു അറിയിച്ചു.
ഓർത്തഡോക്സ് വിശ്വാസ സംരക്ഷകന്റെ ആദരാജ്ഞലികൾ
