OVS - Latest NewsOVS-Kerala News

പാമ്പാടി തിരുമേനിയുടെ 51 -മത് ഓർമപ്പെരുന്നാളിന് കൊടിയേറി

പാമ്പാടി :- പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 51 -മത്   ഓർമപ്പെരുന്നാളിന് ഇന്നു കൊടിയേറി. ഒരു വർഷം നീണ്ടു നിന്ന ചരമകനക ജൂബിലി പരിപാടികളുടെ സമാപനം കൂടിയാണ് പെരുന്നാൾ ദിനങ്ങൾ. ഇന്നു മൂന്നിനു ഡോ. ഗീവർഗീസ് മാർ യൂലിയോസിന്റെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ് കര്‍മ്മം നടത്തി . പെരുന്നാൾ ഒരുക്കങ്ങളുടെ ഭാഗമായി നാളെ മുതൽ രാവിലെ 6.45നു കുർബാന നടക്കും. നാളെ ഫാ. തോമസ് ആൻഡ്രൂസ്, 29നു ഫാ. പി.കെ. സഖറിയ പെരിയോർമറ്റം, 30നു ഫാ. തോമസ് ഏബ്രഹാം 31നു ഫാ. ഐസക് പി. ഡേവിഡ്, ഏപ്രിൽ ഒന്നിനു ഫാ. തോമസ് വർഗീസ് എന്നിവർ കുർബാനയ്ക്കു കാർമികത്വം വഹിക്കും.

രണ്ടാം തീയതി പവിത്രദർശന സംഗമം നടത്തും. രാവിലെ എട്ടിനു കുർബാനയ്ക്കു ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മുഖ്യകാർമികത്വം വഹിക്കും. 10നു ഫാ.ഡോ.ഒ.തോമസ് സന്ദേശം നൽകും. 10.30നു കബറുങ്കൽ ധൂപപ്രാർഥന, 11നു കനകജൂബിലിയോടനുബന്ധിച്ചു സൺഡേസ്കൂൾ കുട്ടികളുടെ പ്രസംഗമത്സരം. മൂന്നിനു 7.45നു കുർബാനയ്ക്കു ജൂബിലി ജനറൽ കൺവീനർ ഫാ. ഡോ. ടി.ജെ. ജോഷ്വാ കാർമികത്വം വഹിക്കും. നാല്, അഞ്ച് തീയതികളിലാണ് പ്രധാന പെരുന്നാൾ. തിരുമേനിയുടെ മധ്യസ്ഥതയിൽ പ്ലേഗ് രോഗത്തിൽ നിന്നും മുക്തി പ്രാപിച്ച കുന്നംകുളത്തു നിന്നും വലിയ തീർഥാടക സംഘം എത്തിച്ചേരും.

നാലിനു അഞ്ചിനു പരിശുദ്ധ പാമ്പാടി തിരുമേനിയുടെ മാതൃ ഇടവകയായ സെന്റ് ജോൺസ് കത്തീഡ്രലിൽ നിന്നു ദയറയിലേക്കു പ്രദക്ഷിണം, അഞ്ചിനു പുലർച്ചെ അഞ്ചിനു ആദ്യ കുർബാനയും 8.30നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വീതീയൻ കാതോലിക്കാ ബാവായുടെയും മെത്രാപ്പൊലീത്തമാരുടെയും നേതൃത്വത്തിൽ മൂന്നിന്മേൽ കുർബാനയും നടത്തും. 11.30നു ചരമകനകജൂബിലി പരിപാടികളുടെ സമാപനസമ്മേളനത്തിൽ ഗവർണർ പി. സദാശിവം മുഖ്യാതിഥിയായി പങ്കെടുക്കും.

ഓരോ വർഷവും പെരുന്നാളിന് തീർഥാടകരുടെ എണ്ണത്തിൽ വൻ വർധനയാണ് കണ്ടു വരുന്നത്. ജൂബിലി സമാപനത്തിന് അഭൂതപൂർവമായ തിരക്കാണ് പ്രതീക്ഷിക്കുന്നത്.

944870_10153539147472951_1970722994027424647_n
error: Thank you for visiting : www.ovsonline.in