വൈദികരുടെ ശമ്പള പരിഷ്കരണം: സമതിയെ നിയമിച്ചു
മലങ്കര ഓർത്തഡോക്സ് സഭയിലെ വൈദികരുടെ ശമ്പള പരിഷ്കരണത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനുള്ള സമിതിയെ പരിശുദ്ധ കാതോലിക്കാ ബാവ നിയമിച്ചു. അഭിവന്ദ്യ ഡോ. മാത്യൂസ് മാർ സേവേറിയോസ് തിരുമേനി അദ്ധ്യക്ഷനായ സമിതിയിൽ അഭിവന്ദ്യരായ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് എന്നീ തിരുമേനിമാരും വൈദിക ട്രസ്റ്റി റവ. ഫാ. ഡോ. എം. ഒ ജോൺ, റവ. ഫാ. ഡോ. സജി അമയിൽ, റവ. ഫാ.ഡോ.ജോൺസ് ഏബ്രഹാം കോനാട്ട്, വെ. റവ. തോമസ് പോൾ റമ്പാൻ, അൽമായ ട്രസ്റ്റി ജോർജ് പോൾ, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, എ. കെ. ജോസഫ്, ജോർജ് മത്തായി നൂറനാൽ, അജിദാനിയേൽ, ജോൺ കെ. മാത്യു, ഐ.സി ചെറിയാൻ എന്നിവരുമാണ് ഉള്ളത്.
2019 ഡിസംബർ 31 -ന് മുമ്പായി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് പരിശുദ്ധ ബാവ നിർദ്ദേശിച്ചിരിക്കുന്നത്. 2015-ൽ ആരംഭിച്ച ശബള പദ്ധതി 2020 മാർച്ചിൽ അവസാനിക്കും. 2020 ഏപ്രിൽ മുതൽ പുതിയ പദ്ധതി നിലവിൽ വരേണ്ടതാണ്.ഈ സമിതി സമർപ്പിക്കുന്ന റിപ്പോർട്ട് സഭാ മാനേജിംഗ് കമ്മറ്റിയും പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസും അംഗീകരിച്ച ശേഷമാണ് നടപ്പാക്കുന്നത്.
വൈദിക ശുശ്രൂഷ സഭയുടെ വികസനത്തിന്: പ. ബാവ
കോട്ടയം: വൈദിക ശുശ്രൂഷ സഭയുടെയും സമൂഹത്തിന്റെയും വികസനത്തിനുള്ള കർമ്മപദ്ധതികൾ ആവിഷ്ക്കരിക്കുവാൻ ഉപകരിക്കണമെന്ന് പ. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ പറഞ്ഞു. ഓർത്തഡോക്സ് വൈദിക സെമിനാരിയിൽ നടന്ന ഗുരു വന്ദന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുൻ പ്രിൻസിപ്പാൾ ഫാ. ഡോ. ഒ. തോമസ്, ഫാ. ഡോ. ബി. വർഗീസ്, വെരി. റവ. ഡോ. യൂഹാനോൻ റമ്പാൻ എന്നിവർക്ക് നൽകിയ ഗുരു വന്ദന യാത്ര അയപ്പു സമ്മേളനത്തിൽ ഡോ. മാത്യൂസ് മാർ തീമോത്തിയോസ്, അലക്സിയോസ് മാർ യൗസേ ബിയോസ്, ഫാ. ഡോ. റ്റി. ജെ ജോഷ്വാ, പ്രിൻസിപ്പാൾ ഫാ.ഡോ. ജോൺസ് ഏബ്രഹാം കോനാട്ട്, ഫാ. ഡോ. റെജി മാത്യൂ, മാർത്തോമ്മാ സെമിനാരി പ്രിൻസിപ്പാൾ റവ. ഡോ. പ്രകാശ് കെ. ജോർജ്, ഡീക്കൻ ബിനോയ് കോശി ഫാ. ഡോ. ഷാജി പി.ജോൺ എന്നിവർ പ്രസംഗിച്ചു. ഫാ. ഡോ ജോൺ തോമസ് കരിങ്ങാട്ടിൽ, ഫാ. ഡോ. നൈനാൻ കെ ജോർജ് എന്നിവർ ഗുരുക്കന്മാരെ ഹാരം അണിയിച്ചു. ഫാ. ഡോ. ഒ. തോമസ്, വെരി. റവ. ഡോ. യൂഹാനോൻ റമ്പാൻ എന്നിവർ മറുപടി പ്രസംഗം നടത്തി. സെമിനാരിയുടെ ഉപഹാരം പ. കാതോലിക്കാ ബാവ നൽകി.
മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |