OVS - Latest NewsOVS-Kerala News

അമ്പലത്തിലേക്കുള്ള വഴിയുടെ വീതികൂട്ടാൻ ഓർത്തഡോക്സ്‌ പള്ളിയുടെ സ്ഥലം സൗജന്യമായി നൽകി ; ക്ഷേത്രം ട്രസ്റ്റിന്‍റെ വരവേൽപ്പും സ്വീകരണ സമ്മേളനവും ഏപ്രിൽ 10 ന്

മത മൈത്രിയുടെ  ഹ്രദയസ്പർശിയായക്കാഴ്ചകൾ    കോതമംഗലത്ത് നിന്നും   

കോതമംഗലം : ഓർത്തഡോക്സ്‌ സഭയുടെ കോളേജ് റോഡിലുള്ള സ്റ്റുഡൻന്റ്റ്സ് സെന്റെറിന്റെയും പള്ളിയുടെയും ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഥലമാണ് പാറത്തോട്ടുകാവ് ഭഗവതി ക്ഷേത്രത്തിനു വേണ്ടി വിട്ടു നൽകിയത്.കഷ്ടിച്ച് ഒരു വാഹനം മാത്രം മാത്രം കടന്നു പോവുകുവാൻ വീതിയുണ്ടായിരുന്ന ടെമ്പിൾ റോഡിനു ഇപ്പോൾ പതിനാലു മീറ്റർ വീതിയായി.വഴിയോരത്തെ മതിലിനോട് ചേർന്ന് നിന്നിരുന്ന തെക്ക് മരങ്ങൾ മുറിച്ചു നീക്കിയാണ് പള്ളിയുടെ മൂന്നു സെന്റ്റ് സ്ഥലമാണ് അമ്പലതിനായി  നൽകിയത്.നാട്ടുകാരുടെയും വിശ്വാസികളുടെയും ചിരകാലാഭിലാഷം നിറവേറിയതു മലങ്കര ഓർത്തഡോക്സ്‌ സഭയുടെ അങ്കമാലി ഭദ്രാസന അധ്യക്ഷൻ യുഹാനോൻ മാർ പോളിക്കാർപ്പസ് മെത്രാപ്പോലീത്തയുടെ നല്ല മനസ്സുകൊണ്ടാണെന്ന് ക്ഷേത്ര ട്രസ്റ്റ്‌ ഭാരവാഹികൾ പറഞ്ഞു.മത മൈത്രിക്ക് മാതൃകയായി   മാറിയ പള്ളി ഭാരവഹികൾക്കും ഇടവക അംഗങ്ങൾക്കും മെത്രാപ്പോലീത്തയ്ക്കും ഏപ്രിൽ 10 നു വരിവേൽപ്പ് നൽകുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.വൈകീട്ട് 5 നാണ് സ്വീകരണ സമ്മേളനം.പള്ളിയിൽ നിന്ന് അമ്പലത്തിലേക്ക് താലപ്പൊലിടെയും മറ്റും അകമ്പടിയോടെ  വരവേൽക്കാൻ ഒരുങ്ങുകയാണ് ക്ഷേത്രം ഭാരവാഹികൾ

error: Thank you for visiting : www.ovsonline.in