യുവജനപ്രസ്ഥാനം യു.എ.ഇ മേഖലഅർദ്ധ വാർഷിക സംഗമം 2019
മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ മേഖല അർദ്ധവാർഷിക സംഗമം മരുഭൂമിയിലെ പരുമലയെന്നറിയപ്പെടുന്ന ഷാർജ സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ വെച്ച് നടത്തപ്പെട്ടു.
സോണൽ പ്രസിഡന്റ് ഫാ.ജേക്കബ് ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം മുൻമന്ത്രി
ശ്രീ.സി.ദിവാകരൻ MLA ഉത്ഘാടനം ചെയ്തു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ശ്രീ. ഇ.പി. ജോൺസൻ ആശംസകൾ നേർന്നു.
അന്തർദേശീയ വ്യക്തിത്വ വികസന പരിശീലകനും വിദ്യാഭ്യാസ ചിന്തകനുമായ ഡോ. റാഷിദ് ഗസ്സാലി *നവലോകത്തെ യുവമനസുകളിൽ ധാർമികമൂല്യങ്ങളുടെയും സുവിശേഷത്തിന്റെയും പ്രസക്തി* എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യ പ്രഭാഷണം നടത്തി. അവനവന്റെ മതത്തോട് നീതി പുലർത്തണമെന്നും, ധാർമികത എന്നത് മനുഷ്യൻ തന്നെയാണെന്നും സ്നേഹത്തിന്റെയും, ദൈവീക നിയമങ്ങൾ പാലിക്കുന്നതിന്റെയും, ആത്മാർത്ഥ വിശ്വാസത്തിന്റെയും, മാപ്പു കൊടുക്കലിന്റെയും, ദൈവത്തോടുള്ള ആശയ വിനിമയത്തിന്റെയും നിർവചനങ്ങളിലൂടെ അദ്ദേഹം സദസിന് പകർന്നു നൽകി.
ഉച്ചക്ക് ശേഷം വന്ദ്യ.തോമസ് പോൾ റമ്പാൻ (കോതമംഗലം ചെറിയ പള്ളി), ഫാ എൽദോ കുറിയാക്കോസ്(വികാരി, പെരുമ്പാവൂർ സുലോക്കോ പള്ളി) എന്നിവർ *യേശുക്രിസ്തുവിന്റെ നീതിയും സ്നേഹവും മലങ്കര സഭയുടെ ഇന്നത്തെ പ്രതിസന്ധികളിൽ എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ചകൾക്ക് നേതൃത്വം നൽകി.
യു.എ.ഇ യിലെ ശുശ്രൂഷാനന്തരം നാട്ടിലേക്ക് മടങ്ങുന്ന സോണൽ പ്രസിഡന്റ് ഫാ.ജേക്കബ് ജോർജ്, ഫാ.സജു.പി.തോമസ് (ദുബായ്) എന്നിവർക്ക് യാത്ര അയപ്പു സമ്മേളനത്തോടെ സംഗമം പര്യവസാനിച്ചു. ഫാ.ജോജി കുര്യൻ തോമസ് (ഷാർജ), ഡെനി ബേബി, ബിജു തങ്കച്ചൻ, റിനു തോമസ്, ജോസ് മത്തായി, റോയി തങ്കച്ചൻ, ജിബു കുരിയൻ എന്നിവർ സമ്മേളനത്തിൽ പ്രസംഗിച്ചു. ഫാ. ജോയ്സൺ തോമസ് (ഷാർജ),, ഫാ. പോൾ ജേക്കബ്, ഫാ. ജോൺ സാമുവെൽ, ഫാ. ജോൺ. ടി. വർഗീസ്, ഫാ. ജോ മാത്യു, എന്നിവർ നേതൃത്വം നൽകി. യു.എ.ഇ. ലെ എട്ടു യുവജനപ്രസ്ഥാനം യൂണിറ്റുകളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്തു.