OVS - Latest NewsOVS-Exclusive News

മേപ്രാൽ പള്ളി: വിധി നടത്തിപ്പ് പൂർണ്ണം

പത്തനംതിട്ട: മേപ്രാൽ സെൻറ് ജോൺസ് ഓർത്തഡോക്സ് ദേവാലയം ഇനി മലങ്കരസഭയ്ക്ക് സ്വന്തം. ജില്ലാ കളക്ടർ വിളിച്ചു ചേർത്ത ചർച്ചയിൽ മേപ്രാൽ പള്ളി വിഷയത്തിൽ ഓർത്തഡോക്സ് സഭയുടെ നിലപാടുകൾക്ക് വിജയം. പള്ളിയിൽ മേലും പള്ളിവക സ്വത്തിന്മേലും  പാത്രിയർക്കീസ് വിഭാഗം ഇനി അവകാശവാദം ഉന്നയിക്കുക ഇല്ല. യാക്കോബായ വിഭാഗം വൈദികരും മേൽപ്പട്ടക്കരും വിശ്വാസികളും പള്ളിയിൽ പ്രവേശിക്കുവാൻ ഇനിമേലിൽ  ശ്രമിക്കുകയില്ല. കാലം ചെയ്ത യാക്കോബായ വിഭാഗം മെത്രാപ്പോലീത്ത മാർ കൂറിലോസ് താമസിച്ചിരുന്ന പള്ളിയുടെ പടിഞ്ഞാറേ മുറ്റത്തുള്ള കെട്ടിടം ഒറിജിനൽ കേസ് തീർപ്പാക്കുന്നത് വരെ ജില്ലാ അധികാരികൾ പൂട്ടി മുദ്ര വെച്ച സൂക്ഷിക്കും. യാക്കോബായ വിഭാഗം വിശ്വാസികളുടെ ശവസംസ്കാര ശുശ്രൂഷകൾക്ക് 35 വിശ്വാസികൾ മാത്രം  സെമിത്തേരിയിൽ പ്രവേശിച്ച് സംസ്കാരം നടത്തുവാൻ ചർച്ചയിൽ പങ്കെടുത്ത ഓർത്തഡോക്സ് പ്രതിനിധികൾ അനുവാദം നൽകിയെങ്കിലും ഇടവകാംഗമായ യാക്കോബായ വൈദികൻ ഉണ്ടെങ്കിൽ പ്രവേശിക്കണമെന്ന് ജില്ലാഭരണകൂടം ആവശ്യപ്പെട്ടു. പക്വതയും അച്ചടക്കവും മുഖമുദ്രയാക്കി ഓർത്തഡോക്സ് സഭ കഴിഞ്ഞ ഒരാഴ്ചയായി നടത്തി വന്ന വിധി നടത്തിപ്പ് ശ്രമങ്ങളുടെ പൂർണ വിജയവും ദൈവാനുഗ്രഹവും ആണ് ഇന്നത്തെ തീരുമാനം.

ഈ പ്രതിസന്ധികളിലൊന്നും തളരാതെ ദൈവാശ്രയത്തില്‍ ആയിരുന്ന ഇടവക വികാരിമാര്‍, ഇടവക ജനങ്ങള്‍, സഹന സമരത്തിനു പൂര്‍ണ്ണ പിന്തുണ നല്‍കിയ മലങ്കര സഭയുടെ പരിശുദ്ധ പിതാക്കന്മാര്‍, സഭാസ്ഥാനികള്‍, സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍, വൈദീകര്‍, മലങ്കര സഭാ മക്കള്‍ ഏവരേയും ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ അഭിനന്ദിക്കുന്നു.

മേപ്രാൽ സെൻറ് ജോൺസ് ഓർത്തഡോക്സ്‌ വലിയ പള്ളയിൽ ഇടവക മെത്രപൊലീത്ത ഡോ.യൂഹാനോൻ മാർ ക്രിസ്റ്റോസ്റ്റമോസ്‌ ഇന്ന് സന്ധ്യനമസ്കാരം നടത്തി. നാളെത്തെ വിശുദ്ധ കുർബാനയിൽ എല്ലാവരും വന്നു പങ്കു ചേരണം എന്ന് അഭ്യർത്ഥിക്കുന്നു

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
മേപ്രാൽ പള്ളിയിൽ അഭി.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനി സന്ധ്യാ നമസ്കാരം നടത്തി
മേപ്രാൽ പള്ളിയിൽ അഭി.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനി സന്ധ്യാ നമസ്കാരം നടത്തി

https://ovsonline.in/latest-news/mepral-church/

error: Thank you for visiting : www.ovsonline.in