പാമ്പാടി തിരുമേനിയുടെ ഓർമ്മയിൽ കാട്ടകാമ്പാലച്ചൻ
കാട്ടകാമ്പാൽ: ആറര പതിറ്റാണ്ടു മുൻപ് പാമ്പാടി തിരുമേനിയിൽ നിന്ന് കശ്ശീശ പട്ടം സ്വീകരിച്ചതിന്റെ ഓർമയിലാണ് ഫാ.പി.സി.സൈമൺ എന്ന കാട്ടകാമ്പാലച്ചൻ. വൈദിക പട്ടത്തിനു പഠിക്കാൻ കോട്ടയം പഴയ സെമിനാരിയിൽ ചേർന്ന പി.സി.സൈമന് 19–ാം വയസ്സിലാണ് കോട്ടയം കുമരകം സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ പാമ്പാടി തിരുമേനി പട്ടം നൽകിയത്.
കാട്ടകാമ്പാൽ പള്ളിയിൽ 61 വർഷത്തോളം വികാരിയായ അച്ചൻ പാമ്പാടി തിരുമേനിയുടെ മരണശേഷം സ്രായിൽ പാമ്പാടി കുര്യാക്കോസ് മാർ ഗ്രീഗോറിയോസ് സ്മാരക കുരിശുപള്ളിയും നിർമിച്ചു. പ്ലേഗ് നാശം വിതച്ച കുന്നംകുളം അങ്ങാടിയിൽ കൈയിൽ കുരിശുമായി പാമ്പാടി തിരുമേനി പ്രദക്ഷിണം നടത്തിയതും പ്ലേഗ് ശമിച്ചതും 8 തവണ കിണർ കുത്തിയിട്ടും വെള്ളം കിട്ടാതിരുന്ന മങ്ങാട് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ പാമ്പാടി തിരുമേനി പ്രാർഥിച്ച് കാണിച്ച സ്ഥലത്ത് കിണർ കുത്തി വെള്ളം സുലഭമായി ലഭിച്ചതും 86 വയസുള്ള കാട്ടകാമ്പാൽ അച്ചന്റെ ഓർമയിലുണ്ട്. കരിക്കാട് സിഎം എൽപി സ്കൂൾ റിട്ട. പ്രധാനാധ്യാപകനായ ഫാ.പി.സി.സൈമൺ ഇപ്പോൾ വിശ്രമജീവിതം നയിക്കുകയാണ്.
https://ovsonline.in/latest-news/pampady-perunnal-2019/