മർത്തമറിയം വനിതാ സമാജം പിറവം മേഖലാ സമ്മേളനം
കണ്ടനാട് വെസ്റ്റ് ഭദ്രാസന മർത്തമറിയം വനിതാ സമാജം പിറവം മേഖലാ സമ്മേളനം മാർച്ച് 12 ശനിയാഴ്ച വെട്ടിക്കൽ തേവനാൽ മാർ ബഹനാൻ ഓർത്തഡോക്സ് പള്ളിയിൽ വച്ച് നടക്കും. രാവിലെ 9.30 ന് ആരംഭിക്കുന്ന സമ്മേളനത്തിൽ ഭദ്രാസന മെത്രാപ്പോലിത്ത അഭിവന്ദ്യ ഡോ. മാത്യൂസ് മാർ സേവേറിയോസ് അദ്ധ്യക്ഷത വഹിക്കും.കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ പിറവം മേഖലയിലെ പള്ളികളിൽ നിന്നും വനിതാ സമാജം പ്രതിനിധികൾ പങ്കെടുക്കും.