OVS - Latest NewsOVS-Kerala News

പെരുമ്പാവൂർ പള്ളി : സംഘർഷമുണ്ടാക്കാൻ വിഘടിത വിഭാഗം ; നീക്കം പരാജയം

പെരുമ്പാവൂർ ബഥേൽ സുലോക്കോ ഓർത്തഡോക്സ്‌ പള്ളിയിൽ കഴിഞ്ഞ ദിവസം നടന്ന സംഭവവികാസങ്ങളിൽ പോലീസ് കേസെടുത്തു.പെരുമ്പാവൂർ പള്ളിയെ കലാപഭൂമിയാക്കാനുള്ള നീക്കത്തിനാണ് തുടക്കത്തിലേ വമ്പൻ  തിരിച്ചടി കിട്ടിയിരിക്കുന്നത്.

സമാധാനപരമായ അന്തരീക്ഷം തകർക്കാൻ ശ്രമിച്ച യാക്കോബായ (പാത്രിയർക്കീസ്) പക്ഷത്തിനെതിരെ യാണ് പോലീസ് കേസ് എടുത്തത്. സ്ഥലത്ത് ഉണ്ടായിരുന്ന  50 പേർക്ക് പുറമേ  കണ്ടാലറിയാവുന്ന 100  പേർക്കെതിരെയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നത്. ക്രിമിനൽ നടപടി ചട്ടങ്ങൾ പ്രകാരം അഞ്ചോളം  വകുപ്പുകളാണ്  യാക്കോബായ ഗുണ്ടകളായ  പ്രതികൾ നേരെ ചുമത്തിയത്. കോടതി വിധി ലംഘിച്ചു,വഴി തടഞ്ഞു,അന്യായമായ സംഘം ചേരൽ,മത സ്പർദ്ധ ഉണർത്തൽ തുടങ്ങിയ വകുപ്പുകൾ ചേർത്ത കേസിൽ നിന്ന് ഊരി പോരാൻ  യാക്കോബായ ഗുണ്ടകൾ കോടതി കയറി ഇറങ്ങി നന്നേ വിയർക്കുമെന്ന് തീർച്ച.

വീഡിയോ ദൃശ്യങ്ങളും ദൃസാക്ഷികളും ശിക്ഷിക്കപ്പെടുന്ന കേസിൽ  തെളിവുകൾ ബലപ്പെടുത്തുന്നുണ്ട്. ഇടവകാംഗങ്ങൾ സഹകരിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി വിഘടിത വൈദീകൻ രംഗത്തെത്തിയിരുന്നു. ഗുണ്ടാ പ്രവർത്തനങ്ങൾക്ക് ആളെ   കിട്ടാത്തതിലുള്ള അമർഷവും നിരാശയും പുറത്ത് വന്ന  ശബ്ദരേഖയിൽ പ്രകടമാണ്. ഇതിന് പിന്നാലെയാണ്  കേസും.

 

ഇടവകക്കാരുടെ പ്രാതിനിധ്യം വളരെ കുറവ് – സംഘർഷം ഉണ്ടാക്കാൻ ആളില്ലാത്തതിൽ ദീന രോദനവുമായി യാക്കോ ഉപായ വൈദീകൻ സജി ജോബ്

Posted by മാർത്തോമായുടെ ചുണക്കുട്ടികൾ on Friday, 15 February 2019

error: Thank you for visiting : www.ovsonline.in