ആറാം മാർത്തോമ്മാ അവാർഡ് ഡോ.മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തയ്ക്ക്
ചെങ്ങന്നൂർ : പുത്തൻകാവ് വി.മർത്തമറിയം ഓർത്തഡോക്സ് കത്തീഡ്രലിൽ കബറടങ്ങിയിരിക്കുന്ന ആറാം മാർത്തോമ്മായുടെ സ്മരണാർദം ഏർപ്പെടുത്തിയ ആറാം മാർത്തോമ്മാ അവാർഡിനു പരിശുദ്ധ സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും കണ്ടനാട് (വെസ്റ്റ്) ഭദ്രാസന അധിപനുമായ ഡോ.മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത അർഹനായി.പരിശുദ്ധ സഭയിൽ കാലം ചെയ്ത ഡോ.ഗീവർഗീസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയ്ക്ക് ശേഷം നടത്തി വരുന്ന ഏറ്റവുമധികം ജീവകാരുണ്യ പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് സേവേറിയോസ് മെത്രാപ്പോലീത്തയെ അവാർഡിനു തിരെഞ്ഞെടുത്തത് .25,000 രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണു അവാർഡ്.പുത്തൻകാവ് കത്തീഡ്രൽ പളളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ സഭയുടെ പിതാക്കന്മാരായ ആറാം മാർത്തോമ്മാടെയും ,എട്ടാം മാർത്തോമ്മായുടെയും പുത്തൻകാവ് കൊച്ചു തിരുമേനിയുടെയും സംയുക്ത ഓർമ്മപെരുന്നാൾ കൊണ്ടാടുന്ന ഏപ്രിൽ 17 നു നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സേവേറിയോസ് മെത്രാപ്പോലീത്തയ്ക്ക് സമ്മാനിക്കും.
വിശക്കുന്നവർക്കു മുന്നിൽ ദൈവമായി പത്താണ്ട് പിന്നിട്ട് ‘പ്രമോദം’ പദ്ധതി
https://ovsonline.in/news/mar-severios-social-welfare-projects/