പിറവം പള്ളി കേസ് നാലാമത്തെ ബെഞ്ചും പിന്മാറി
കാരണങ്ങൾ ഒന്നും വ്യക്തമാക്കാതെ പിറവം പള്ളി കേസ് പരിഗണിക്കുന്നതിൽ നിന്നും ഹൈക്കോടതിയുടെ നാലാമത്തെ ബെഞ്ചും ഇന്ന് പിന്മാറി. ജസ്റ്റിസ് മാരായ കെ ഹരിലാൽ, ആനി ജോൺ എന്നിവരടങുന്ന രണ്ട് അംഗ ബെഞ്ചാണ് പിന്മാറിയത്. ആനി ജോൺ ആണ് കേസ് പരിഗണിക്കുന്നതിൽ താല്പര്യമില്ല എന്ന് പറഞ്ഞത്. ഇതിനു മുൻപ് ആദ്യ രണ്ടു വട്ടം കേസ് പരിഗണിക്കവെ യാക്കോബായ വിഭാഗം ജഡ്ജിമാർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിൽ കോടതി അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. ഇനി ഈ വിധി കൈകാര്യം ചെയുക ചീഫ് ജസ്റ്റിസ് ആയിരിക്കും.
കേരള ഹൈ കോടതിയിൽ ആദ്യമായാണ് നാലുവട്ടം ഹർജി പരിഗണിക്കുന്നതിൽ നിന്നും ബെഞ്ച് പിന്മാറുന്നത്. അടുത്ത ആഴ്ച പുതിയ ബെഞ്ചിൽ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ കേസ് വീണ്ടും പരിഗണിക്കും. സുപ്രീം കോടതി അന്തിമ വിധി പ്രസ്താവിച്ച പിറവം പള്ളി കേസിൽ അതിനെതിരെ ഒരു വിധി പുറപ്പെടുവിക്കാൻ ഹൈ കോടതിക്ക് നിർവാഹം ഇല്ല എന്നതും വസ്തുതയാണ്. കഴിഞ്ഞ ദിവസം കോതമംഗലം പള്ളി കേസ് പരിഗണിക്കവെ ഹൈ കോടതി അത് വീണ്ടും പ്രസ്താവിച്ചിരുന്നു. മാത്രമല്ല സ്യൂട്ടുകൾ നില നിൽക്കുന്ന 1064 പള്ളികളിലും ഇനി മറ്റൊരു വിധി ഉണ്ടാകില്ല എന്നുള്ളതും കോടതി അടുത്തിടെ പരാമർശിച്ചതാണ്. പിറവം പള്ളി തർക്കം നീണ്ടു പോകുന്ന സാഹചര്യത്തിൽ സുപ്രീം കോടതിയിലേക്ക് വീണ്ടും പള്ളി തർക്കം വാദങ്ങൾക്ക് എത്തുവാൻ സാധ്യത ഉണ്ട്. എന്നാൽ ചാലി ശ്ശേരി പള്ളി തർക്കത്തിൽ സുപ്രീം കോടതി യാക്കോബായ വിഭാഗത്തിന് വാക്കാൽ ശ്കതമായ താക്കീത് നൽകിയതിനാൽ കേസുകൾ സുപ്രീം കോടതിയിൽ പോയാൽ യാക്കോബായ വിഭാഗം വലിയ തുക നഷ്ട പരിഹാരമായോ പിഴയായൊ അടക്കേണ്ടി വരും.
മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |
https://ovsonline.in/articles/piravom-church-the-truth/