മാർ അന്ത്രയോസ് ബാവായുടെ ശ്രാദ്ധപ്പെരുന്നാളും കൺവൻഷനും
കുണ്ടറ :- കിഴക്കേകല്ലട സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ മാർ അന്ത്രയോസ് ബാവായുടെ ശ്രാദ്ധപ്പെരുന്നാളും കൺവൻഷനും ഫെബ്രുവരി 21 മുതൽ മാർച്ച് മൂന്നു വരെ നടക്കും. 21ന് ഏഴിനു കുർബാന, തുടർന്നു വികാരി ഫാ. വി.ജി. കോശി വൈദ്യൻ തേവലക്കര കൊടിയേറ്റും. 10ന് ആധ്യാത്മിക സംഘടനകളുടെ വാർഷികം, സൺഡേ സ്കൂൾ വിദ്യാർഥികളുടെ കലാപരിപാടികൾ, സ്നേഹവിരുന്ന്. 27ന് ഏഴിനു ചേരുന്ന യോഗത്തിൽ ഫാ. ആൻഡ്രൂസ് വർഗീസ് തോമസ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും.
7.30നു ഫാ. ജോർജി ജോസഫ് അടൂരിന്റെ പ്രസംഗം. 28ന് 7.30നു ഡോ. സഖറിയാസ് മാർ അപ്രേമിന്റെ മുഖ്യകാർമികത്വത്തിൽ കുർബാന, വൈകിട്ട് ഏഴിനു ഫാ. ഫിലിപ്പ് തരകൻ തേവലക്കരയുടെ പ്രസംഗം. 29ന് ഏഴിനു ഫാ. പി.കെ. വർഗീസ് മാവേലിക്കരയുടെ പ്രസംഗം. മാർച്ച് ഒന്നിനു നാലിനു യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ കബറിടത്തിലേക്കു പദയാത്ര. രണ്ടിന് 7.30നു മാത്യൂസ് മാർ തേവോദോസിയോസിന്റെ മുഖ്യകാർമികത്വത്തിൽ കുർബാന, തുടർന്നു സ്നേഹവിരുന്ന്, 4.30നു റാസ. സമാപന ദിവസമായ മൂന്നിന് 5.30നു കുരിശടി വരെ പ്രദക്ഷിണം, ആശീർവാദം, കൊടിയിറക്ക്, ആകാശദീപക്കാഴ്ച.