OVS - Latest NewsOVS-Kerala News

പിറവം പള്ളിക്കേസിൽ കോടതിയലക്ഷ്യ ഹര്‍ജി തിങ്കളാഴ്ച്ച സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി:മലങ്കര ഓർത്തഡോക്സ്‌ സഭയുടെ കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസനത്തിലെ പിറവം സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ പള്ളിയില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് കാണിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ് ഉള്‍പ്പടെ ഉള്ളവര്‍ക്ക് എതിരെ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി തിങ്കളാഴ്ച്ച സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് മാരായ അരുണ്‍ മിശ്ര, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നത്. പിറവം പള്ളി സംബന്ധിച്ച ഏപ്രില്‍ 19 ലെ വിധി നടപ്പിലാക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയലക്ഷ്യ ഹര്‍ജി.

വിഘടിത വിഭാഗം കൈയ്യേറിയിരിക്കുന്ന പിറവം പള്ളിയില്‍ 1934 ലെ ഭരണഘടന പ്രകാരം ഭരണനിര്‍വ്വഹണം നടത്തണം എന്നതായിരുന്നു  ഏപ്രില്‍ 19ന് സുപ്രീം കോടതി വിധിച്ചത്. മലങ്കര സഭയുടെ പള്ളികളിൽ ഏകീകൃത ഭരണ സംവിധാനം ഏർപ്പെടുത്തികൊണ്ടുള്ള 2017 ജൂലൈ 3-ലെ സുപ്രീം കോടതി വിധിക്ക് പിന്നാലെ കട്ടച്ചിറ പള്ളിക്കേസിലടക്കം സുപ്രീം കോടതി വിധിയുടെ മൂന്നംഗ ബെഞ്ചിന്റെ വിധി ഓർത്തഡോക്സ്‌ സഭയ്ക്ക് അനുകൂലമാണ്. സഭാക്കേസിലും മറ്റ് ചില സുപ്രീം കോടതി വിധികളോടും തികച്ചും ഇരട്ടത്താപ്പ് നിറഞ്ഞ സമീപനമാണ് അധികാരികൾ സ്വീകരിക്കുന്നതെന്ന് ആക്ഷേപം. 2017 വിധിക്ക് പിന്നാലെ പത്തിൽ അധികം പള്ളികളിൽ വിധി നടപ്പാക്കിയതിന്റെ പശ്ചാത്തലത്തിൽ പിറവത്ത് വിധി നടപ്പാക്കാൻ ആവിശ്യത്തിന് സാവകാശം പരിശുദ്ധ സഭ നൽകിയിരുന്നു. ഇതിനിടെ കട്ടച്ചിറയിൽ അനുകൂല വിധിയുമായി എത്തിയ ഓർത്തഡോക്സ്‌ സഭാംഗങ്ങളെ സഭ വിഷയങ്ങളിൽ കേട്ടുകേൾവി ഇല്ലാത്ത വിധം അർദ്ധസൈനിക വിഭാഗത്തെ ഇറക്കി തടയുകയും ഭീകര അന്തരീക്ഷം സൃഷ്ടിച്ചതും കേസെടുത്തതും ദുരൂഹത ഉയർത്തുകയായിരുന്നു. എന്നാല്‍ ഈ വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സഹായിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഓര്‍ത്തോഡോക്‌സ് സഭ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത് വികാരി ഫാ.സ്കറിയയാണ്.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in