OVS - Latest NewsOVS-Kerala News

പുന്നമൂട്‌ പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ശ്രാദ്ധപ്പെരുന്നാൾ

മാവേലിക്കര: പുന്നമൂട്‌ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയുടെ കാവൽപിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ 116 -)മത് ശ്രാദ്ധപ്പെരുന്നാൾ ഒക്ടോബർ മാസം 21 മുതൽ നവംബർ 2 വരെ സമുചിതമായി ആചരിക്കുന്നു.

പരുമല മാർ ഗ്രിഗ്രോറിയോസ് തിരുമേനിയെ മലങ്കരയിലെ പ്രഥമ പരിശുദ്ധനായി പ്രഖ്യാപിക്കുന്നതിന് മുൻപ് 1945 ൽ പരുമല തിരുമേനിയുടെ നാമത്തിൽ സ്ഥാപിതമായ “പ്രഥമ ദേവാലയം” എന്ന ഖ്യാതി മാവേലിക്കര ഭദ്രാസനത്തിലെ പുന്നമൂട്‌ പള്ളിക്കുണ്ട്.

കഴിഞ്ഞ 30 വർഷമായി തിരുവനന്തപുരം ഭദ്രാസനത്തിലെ പരുമല തീർത്ഥാടകർക്ക് സ്വീകരണം നൽകുന്നതോടൊപ്പം, കഴിഞ്ഞ 8 വർഷമായി മലബാർ ഭദ്രാസനത്തിലെ തീർത്ഥാടകർ പള്ളിയിൽ എത്തി വിശ്രമിച്ചതിനു ശേഷമാണു തീർത്ഥയാത്ര പുനരാരംഭിക്കുന്നത്.

ഓർത്തഡോക്സ് ക്രൈസ്‌തവ യുവജനപ്രസ്ഥാനത്തിന്റെ അഖില മലങ്കര കലാമേള 2011 ൽ ദേവാലയത്തിന്റെ കൂദാശയോട് അനുബന്ധിച്ച് ‘തേജസ്’ എന്ന പേരിൽ നടത്തുകയുണ്ടായി.

 മാവേലിക്കര ഭദ്രാസന സഹായ മെത്രാപോലിത്ത അഭി. അലക്സിയോസ് മാർ യൗസേബിയോസ് തിരുമേനി പെരുന്നാളിന് മുഖ്യ കാർമികത്വം നൽകുന്നു. മലങ്കരയിലെ പ്രമുഖരായ വാഗ്മികൾ നയിക്കുന്ന വചന ശുശ്രൂഷ, ഗാന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. ഒക്ടോബർ 31 ന് അഭി തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ വി മൂന്നിന്മേൽ കുർബാന ഉണ്ടായിരിക്കുന്നതാണ്. നവംബർ 1 ന് പരുമല തീർത്ഥാടകർക്ക് സ്വീകരണം, നവംബർ 2 വൈകിട്ട് 4 ന് പരിശുദ്ധ പരുമല തിരുമേനിയുടെ കബറിങ്കലേക്കുള്ള പദയാത്ര ആരംഭിക്കുന്നതായിരിക്കും.

പെരുന്നാൾ ശുശ്രൂഷകൾക്ക് എല്ലാവരുടെയും പ്രാർത്ഥനാപൂർണമായ സാന്നിധ്യവും സഹകരണവും സാദരം ക്ഷണിക്കുന്നതായി വികാരി ഫാ ജോസഫ് സാമുവേൽ ഏവൂർ, ട്രസ്റ്റീ വൈ ജോൺ പുളിമൂട്ടിൽ, സെക്രട്ടറി അജി വർഗീസ് വഴിശ്ശേരിൽ ഐക്കരമുറിയിൽ എന്നിവർ അറിയിച്ചു.

error: Thank you for visiting : www.ovsonline.in