സ്ഥാനമോഹികൾക്കുള്ള താവളമായി സംഘടനകൾ മാറുമ്പോൾ വേറിട്ട വഴിയിലൂടെ ഓ. വി. എസ് പ്രസ്ഥാനം
മലങ്കര സഭയുടെ അഭിമാനവും, ശക്തിസ്രോതസുമായ നന്മയുള്ള പ്രിയപ്പെട്ട യുവസമൂഹമേ ,
ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മലങ്കര സഭയിലെ ഉത്തര – ദക്ഷിണ ദിക്ക് വ്യത്യാസമില്ലാതെ മലങ്കര സഭയെ പ്രായഭേദമെന്യ നെഞ്ചേറ്റുന്ന നൂറുകണക്കിന് സഭ സ്നേഹികളുടെയും, ഓർത്തഡോക്സ് വിശ്വാസ സംരക്ഷകന്റെ (ഓ. വി. എസ്) നിരവധി അഭ്യുദയകാംഷികളുടെയും നിരന്തരമായ ആവശ്യമായിരുന്നു, യുവജനപ്രസ്ഥാന ഇലക്ഷനിൽ ഒരു നിലപാട് എടുക്കുക എന്നത്. അവരോടെല്ലാം ഞങ്ങൾ സുവ്യക്തമായി പറഞ്ഞത്, ഓ. വി. എസ് ഒരു തിരഞ്ഞെടുപ്പിലും ഇടപെടാനോ ഒരു നിലപാട് പ്രഖ്യാപിക്കാനോ ശ്രമിച്ചിട്ടില്ല, ഇനിയും അതിനു ശ്രമിക്കുകയുമില്ല. ഞങ്ങളുടെ സംഘടനയുടെ 70% സജീവ പ്രവർത്തകരും യുവജനങ്ങളും, മാതൃ ഇടവക തലം മുതൽ മുകളിലോട്ടു യുവജനപ്രസ്ഥാനത്തിൽ അന്നും ഇന്നും സജീവമായി പ്രവർത്തിക്കുന്നവരാണ്. ഇത്തരം പ്രവർത്തകരിൽ ആർക്കും അവരവരുടെ വ്യകതി ബന്ധങ്ങളിലും, കാര്യപ്രാപ്തിയിലും ഊന്നി നിന്ന് തിരഞ്ഞെടുപ്പിനെ നേരിടുകയോ, വിജയിക്കുകയോ ആവാം. ഇതിൽ പ്രസ്ഥാനം ഒരു തരത്തിലും ഭാഗവാക്കല്ല. വർഷങ്ങളായി കാര്യങ്ങൾ ഇങ്ങനെയാണ് നടുക്കുന്നതു എങ്കിലും ഇത്തവണത്തെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബോധപൂർവം അസ്ഥാനത്തും അസമയത്തും ഓ. വി. എസി -ൻ്റെ പേര് വലിച്ചഴിച്ചു തിരഞ്ഞെടുപ്പിൽ, നിഷ്ങ്കളങ്കരായ യുവജനപ്രസ്ഥാന യുണിറ്റ് ഭാരവാഹികളിൽ അടക്കം തെറ്റിദ്ധാരണ പരത്തി നേട്ടമുണ്ടാക്കാൻ സ്ഥാനമോഹികളും അവരുടെ പിണിയാളുകളുമായവർ നടത്തുന്ന നെറികെട്ടതും, അന്തസില്ലാത്തതുമായ പ്രവർത്തികൾ കാണുന്നത് കൊണ്ടാണ് ഏറെ വൈകിയാണെങ്കിലും, ഇത്തരത്തിൽ ഒരു ഒന്നാംഘട്ട പ്രതികരണവുമായി ഞങ്ങൾ മലങ്കരയിലെ യുവജനങ്ങളുടെ മനസാക്ഷിക്ക് മുൻപിലേക്ക് കടന്നു വരുന്നത്.
ഈ യൂത്ത് ഇലെക്ഷനിൽ ഞങ്ങളുടെ ഒരു പ്രവർത്തകനും ഒരു സ്ഥാനത്തേക്കും മത്സരിക്കുന്നില്ല എന്ന് മാത്രമല്ല ഒരു സ്ഥാനാർത്ഥിക്കും ഞങ്ങളുടെ സംഘടന ഒരു തരത്തിലുമുള്ള പിന്തുണയും കൊടുക്കുന്നതിനെ പറ്റി ചിന്തിച്ചിട്ടുമില്ല. എന്നിരുന്നാലൂം വെറുതെ ഞങ്ങളുടെ വഴിക്കു പോയിരുന്നു ഞങ്ങളെ ഇതിലേക്ക് വലിച്ചു ഇറക്കിയ കോമളസുന്ദരന്മാരായ കുബുദ്ധികൾ മൂലം മലങ്കര സഭയുടെ നന്മയെ മാത്രം മുൻ നിർത്തി ചില കാര്യങ്ങൾ പറഞ്ഞു തുടങ്ങി വെയ്ക്കുന്നു. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന, കഴിഞ്ഞ ഭരണസമിതിയുടെ പ്രേതം ആവാഹിച്ച സഹ്യനോട് ചേര്ന്നു നിൽക്കുന്ന പ്രമുഖ പാനൽ വളരെ മുൻ ഒരുക്കം നടത്തി സ്ഥാനമോഹികളുടെ ഒരു കൊടുക്കൽ വാങ്ങൽ ധാരണയിൽ ഭദ്രാസനങ്ങളിലെ അറിയപ്പെടുന്ന നീതിബോധമില്ലാത്ത അവസരവാദികളെയും, രാഷ്ട്രീയക്കാരുടെ ചെരുപ്പ് പെറുക്കികളെയും, ഒപ്പും കുപ്പായമിട്ടത് തന്നെ ഇത്തരം സംഘടന പ്രവർത്തനത്തിനുള്ള ജേഴ്സിയാണ് എന്ന് വിശ്വസിക്കുന്ന ചില വൈദികരെയും സമാസമം ചേർത്ത് കൊണ്ട് തിരഞ്ഞെടുപ്പിൽ കുപ്രചരണങ്ങൾ വഴി ജയിച്ചു കേറാൻ ശ്രമിക്കുന്നു. നാൾ ഇതുവരെയുള്ള കഠിനപ്രയ്തനം കൊണ്ടും, മലങ്കര സഭയോടുള്ള നിസ്വാർത്ഥമായ ഭക്തി മൂലവും, മലങ്കരയിലെ വിവേചന ബുദ്ധിയുള്ള നിഷ്കളങ്കരായ യുവജനങ്ങളിലുള്ള വിശ്വാസം കൊണ്ടും, ഒരു കോക്കസിൻ്റെയും പിൻബലമില്ലാതെ തീർത്തും അർഹിക്കുന്ന സ്ഥാനത്തേക്ക് ആർജവത്തോടെ മത്സരിക്കുന്ന യുവജനപ്രസ്ഥാന പ്രവർത്തകരെ താറടിച്ചു കാണിക്കുകയും അവർ ഓ. വി. എസ് സ്ഥാനാര്ഥികളാണ് എന്നും, ഓ.വി. എസ് യുവജനപ്രസ്ഥാനത്തെ പിടിച്ചടക്കാൻ ശ്രമിക്കുക്കയാണ് എന്നും ശുദ്ധ നുണപ്രചാരണം പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
മലങ്കര സഭയുടെ നന്മയും, ശ്രെയസ്സും, കെട്ടുറപ്പും ലക്ഷ്യമാക്കി വ്യകത്മായ നിശ്ചയങ്ങളോട്, തുടക്കം മുതല്ക്കേ വളരെ നിയന്ത്രിത അംഗങ്ങളെ മാത്രം ഉൾപ്പെടുത്തി, ലോകത്തിൻ്റെ പല ഭാഗത്തുമുള്ള സമാന മനസ്കരായ സഭ സ്നേഹികളായ ബഹുമുഖ പ്രതിഭകളെ ഒരുമിച്ചു ചേർത്ത് മലങ്കര സഭയുടെ സൈബർ ലോകത്തും മാത്രമല്ല വർത്തമാന ഗതി വിഗതികളിലും ബഹുതലത്തിൽ സജീവമായി പ്രവർത്തിക്കുന്ന ഓ. വി. എസ് എങ്ങനെയാണ് മലങ്കരയിൽ ഉടനീളം ഇടവക തലം മുതൽ വിശാലമായി പരന്നു കിടക്കുന്ന യുവജനപ്രസ്ഥാനത്തിനു പ്രതിബന്ധമാകുന്നത് എന്ന് ഈ വിമർശകർ ഒരു തുറന്ന സംവാദത്തിന് തയ്യാറാക്കണം. യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തെ, അവരുടെ നിലപാടുകളെ ജനാധിപത്യ രീതിയിൽ മലങ്കര സഭയ്ക്കു വേണ്ടി ചില സമയത്തു ഓ. വി. എസ് വിമർശിച്ചിട്ടുണ്ട്. അത് ആര് ജയിച്ചാലും, തോറ്റാലും നിർദാക്ഷണ്യം വിഷയങ്ങൾക്ക് അനുസരിച്ചു നിർബാധം തുടരും.
മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |
ഇടവകയിലെ ഓരോ യുവജനവും അവരുടെ ഇടവകാംഗത്വം കൊണ്ട് തന്നെ അവർ യുവജനപ്രസ്ഥാനത്തിൽ അംഗങ്ങളാണ്. ഇടവക തലത്തിൽ രാഷ്രീയ പാർട്ടികളുടെ യുവജനസംഘടനയിൽ ചേരുംപോലെ 5 രൂപ മെമ്പർഷിപ് എടുത്തു ഈ പ്രസ്ഥാനത്തിൽ അംഗങ്ങളായവർ ആരും തന്നെയില്ല എന്നത് കൊണ്ട് തന്നെ ആരും യുവജനപ്രസ്ഥാനത്തിൻ്റെ കാരണവരും, അപ്പനും, കാര്യസ്ഥനുമൊന്നും ചമഞ്ഞു ഇറങ്ങേണ്ട എന്ന് ഇപ്പോൾ ഓ. വി. എസ് -ന്റെ പേരിൽ കുപ്രചരണം നടത്തി തങ്ങളുടെ കസേര ഉറപ്പിക്കാൻ ഇറങ്ങിയവരും പിന്നിൽ നിന്ന് ചരട് വലിക്കന്നവരും നന്നായി മനസിലാക്കണം. ഞങ്ങളെ ചാരി തിരഞ്ഞെടുപ്പ് ജയിക്കാൻ ശ്രമിക്കാതെ അന്തോസോടു, നിലപാടുകളൂന്നി, നട്ടെല്ലുള്ള, നേരുള്ള നസ്രാണിയാണ് എന്ന് സ്വയം ബോധ്യപ്പെടാൻ എങ്കിലും ഒന്ന് മാന്യമായി മത്സരിച്ചു ജയിക്കാൻ ശ്രമിക്കണം .
മലങ്കര സഭയിലെ യൂണിറ്റ് ഭാരവാഹികൾ മുതൽ വോട്ടവകാശമുള്ള ഓരോ സ്നേഹം നിറഞ്ഞ യുവജനപ്രസ്ഥാന പ്രവർത്തകരോടും ഞങ്ങൾക്ക് പറയാനുള്ളത്, നിങ്ങളുടെ സമ്മദിനാവകാശം ഇത്തവണ അട്ടിമറിക്കപ്പെടരുത്. നിങ്ങൾ ഓരോ സ്ഥാനാര്ഥിയുടെയും കഴിഞ്ഞ കാല ട്രാക്ക് റെക്കോർഡ് ഒന്ന് സ്വതത്രമായി പരിശോധിച്ച് വേണം വോട്ടു ചെയ്യാൻ (ഇവരുടെ കഴിഞ്ഞു കാല പ്രവർത്തനങ്ങൾ സോഷ്യൽ മീഡിയയിൽ ഒന്ന് പരതുക). നിങ്ങളുടെ വ്യകതി ബന്ധങ്ങളും, രാഷ്ട്രീയ ചായ്‌വുകളും, ഒരു നേരത്തെ ആഹാരവും, വഴി യാത്രയും ഒന്നും നിങ്ങളുടെ വോട്ടിന്റെ വിലയായി മാറരുത്. മലങ്കര സഭയ്ക്ക് തെക്കും വടക്കും നടക്കും ഒന്നുമില്ല, സഭയെ സ്‌നേഹിക്കുന്ന നേതൃ ഗുണമുള്ള സത്യസന്ധർ ജയിച്ചു വരട്ടെ. ഓർത്തഡോക്സ് വിശ്വാസ സംരക്ഷകന് സ്ഥാനാർത്ഥിയില്ല, തിരഞ്ഞെടുപ്പ് ലക്ഷ്യങ്ങളില്ല, ഞങ്ങൾ ആരെയും പിന്തുണയ്ക്കുന്നുമില്ല. ഞങ്ങളുടെ പ്രസ്ഥാനം മലങ്കര സഭയിലെ ഒരു പ്രസ്ഥാനത്തിനും ബദലുമല്ല. സഭയെ കൊണ്ട് ജീവിക്കാതെ സ്വന്തം അധ്വാന ഫലത്തിൽ നിന്നുമെടുത്ത മാത്രം സംഘടന / സഭ പ്രവർത്തനം നടത്തുന്നവരാണ് ഓ.വി.എസ് പ്രവർത്തകർ. ഇനിയും ആർക്കു എങ്കിലും എന്തെങ്കിലും കൂടുതലായി ഞങ്ങളെ അറിയിക്കണമെങ്കിൽ, ഞങ്ങളിൽ നിന്നും കാര്യങ്ങൾ അറിയണമെങ്കിൽ ഞങ്ങളുടെ ഫേസ്ബുക്ക് പേജിൽ നിങ്ങള്ക്ക് അഭിപ്രായങ്ങൾ അറിയിക്കാം. ഞങ്ങളുടെ നിലപാടുകൾ ഒക്കെയും മലങ്കര സഭയ്ക്ക് വേണ്ടി മാത്രമുള്ളതാണ് എന്നും എന്ന് അടിവരയിട്ടു മാർത്തോമാ ശ്ലീഹായുടെ നാമത്തിൽ ദൃഢതയോടെ പറയുന്നു.
ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ
25 /10 /2018
https://ovsonline.in/latest-news/ocym-5/
Competitions should come to a halt as it is not fit for Christians,in particular the preachers