OVS - Latest NewsOVS-Kerala News

മാത്യൂസ് ദ്വിതീയന്‍ ബാവായുടെ ജീവിതം പ്രചോദനമാകണം : പരിശുദ്ധ കാതോലിക്കാ ബാവാ

ശാസ്താംകോട്ട :- ദൈവഭയമില്ലാതെ ജീവിക്കുകയും ആരാധനകള്‍ യാന്ത്രികമായി നിറവേറ്റുകയും ചെയ്യുന്ന പുതുതലമുറക്കാര്‍ക്കു മാത്യൂസ് ദ്വിതീയന്‍ ബാവയെപ്പോലുളള പിതാക്കന്‍മാരുടെ ജീവിതമാത്യക പ്രചോദനമാകണമെന്നു മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. മാത്യൂസ് ദ്വിതീയന്‍ ബാവായുടെ ഓര്‍മ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന മൂന്നിന്‍മേല്‍ കുര്‍ബ്ബാനയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഭിവന്ദ്യ. അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്താ, അഭിവന്ദ്യ മാത്യൂസ് മാര്‍ തേയോദോസിയസ് മെത്രാപ്പോലീത്താ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. ഡോ.യൂഹാനോന്‍ മാര്‍ ദിയസ്കോറോസ്, സഖറിയാസ് മാര്‍ അന്തോണിയോസ്, കുര്യാക്കോസ് മാര്‍ ക്ലിമ്മീസ്, യാക്കോബ് മാര്‍ ഏലിയാസ്, ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് എന്നിവര്‍ പ്രാര്‍ത്ഥനകള്‍ക്കും ശുശ്രൂകള്‍ക്കും നേത്യത്വം നല്‍കി.

error: Thank you for visiting : www.ovsonline.in