Outside KeralaOVS - Latest News

വിവാഹ ശുശ്രൂഷകളുടെ കാര്യത്തിൽ വൈദീകർ കൂടുതൽ ഉത്തരവാദിത്തത്തോടു കൂടി കാര്യങ്ങൾ നടത്തണം : പരിശുദ്ധ കാതോലിക്കാ ബാവാ

മുംബൈ: സഭയിലെ വിവാഹ ശുശ്രൂഷകളുടെ കാര്യത്തിൽ വൈദീകർ കുറെകൂടി ഉത്തരവാദിത്തത്തോടു കൂടി കാര്യങ്ങൾ നടത്തണമെന്നു പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. ബോംബെ ഭദ്രാസന വൈദീക യോഗത്തിലാണ് പരിശുദ്ധ പിതാവ് സഭയിലെ ഇപ്പോഴത്തെ ചില തെറ്റായ പ്രവണതകൾക്കെതിരെ മനസ് തുറന്നത് .സഭയുടെ കാനോനകൾക്ക് വിരുദ്ധമായ യാതൊന്നും കൂദാശ കാര്യങ്ങളിൽ വൈദീകർ അനുവദിക്കരുത് എന്ന് പ.ബാവാ നിര്‍ദേശിച്ചു. വധുവരന്മാർ വിവാഹ കൂദാശയിൽ മാന്യമായ വസ്ത്രധാരണം നടത്തണം.ഇന്ന് വിവാഹ ശുശ്രൂഷകളില്‍ ഗൌണിന്റെ ഉപയോഗം വ്യാപകമായിരിക്കുന്നു . എന്നാൽ അത് ശരീരം മുഴുവൻ മൂടുന്നതും സഭ്യതയ്ക്ക് നിരക്കുന്നതും ആയിരിക്കണം. വിവാഹ സദ്യകളിൽ ഇന്ന് വൈൻ റ്റെയ്സ്റ്റിംഗ്  എന്ന പുതിയ ഒരു പരിപാടി കൂടി ഉൾപെടുത്തിയിരിക്കുന്നു . ഒരു കാരണവശാലും ഇതു സഭയിലെ വിവാഹങ്ങളിൽ അനുവദിക്കാൻ പാടില്ല. വൈദീകരുടെ നിർദേശം പാലിക്കാത്ത വിവാഹസദ്യകളിൽ നിന്ന് വൈദീകർ മാറി നില്ക്കണം എന്നും പരിശുദ്ധ ബാവ നിർദേശിച്ചു . പരിശുദ്ധ ബാവയുടെ നിർദേശം ബോംബെ ഭദ്രാസനത്തിലെ വിവാഹങ്ങളിൽ നടപ്പാക്കും എന്ന് വൈദീക യോഗം പരിശുദ്ധ ബാവയ്ക്ക് ഉറപ്പു നല്കി.
error: Thank you for visiting : www.ovsonline.in