ഓർത്തഡോക്സ് സഭ 30 കോടി രൂപ സംഭരിക്കും
കേരളത്തിലുണ്ടായ പ്രളയക്കെടുതിയെ നേരിടുന്നതിനായുളള ഭാവിപദ്ധതികൾ ക്കായി മലങ്കര ഓർത്തഡോക്സ് സഭ സഭാംഗങ്ങളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും 30 കോടി രൂപ സമാഹരിക്കും. സഭയുടെ ആഭിമുഖ്യത്തിലും ആദ്ധ്യാത്മീക സംഘടനാപ്രവർത്തകരു ടെ നേതൃത്വത്തിലും നടക്കുന്ന പ്രളയാരക്ഷാ-ദുരിതാശ്വാസ പുനര ധിവാസപ്രവർ ത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ചേർന്ന സഭാ മാനേജിംഗ് കമ്മിറ്റിയുടെ അടിയന്തിര യോഗ തീരുമാനപ്രകാരമാണിത്.
പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ആരംഭിച്ചത് സഭയിലെ സീനിയർ മെത്രാപ്പോലീത്താ തോമസ് മാർ അത്താനാസിയോസിന്റെ ദേഹവിയോഗ ത്തിൽ അനുശോചിച്ചുകൊണ്ടാണ്. ഇതുവരെ നടന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പരിശുദ്ധ കാതോലിക്കാ ബാവാ സംതൃപ്തി രേഖപ്പെടുത്തി.പുനർനിർമ്മാണഘട്ടത്തിലും ഏവരുടെയും സഹകരണം ഉണ്ടാകണമെന്ന് പരിശുദ്ധ ബാവാ ആഹ്വാനം ചെയ്തു.സഭയിലെ 30 ഭദ്രാസനങ്ങളുടെ സഹകരണത്തോടെ 30 കോടി സംഭരിച്ച് പുനരധിവാസ പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിന് തീരുമാനിച്ചത് മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെ ആവർത്തിച്ചുള്ള അഭ്യർത്ഥന മാനിച്ചാണ്. 22-ാം തീയതി ചേർന്ന സഭാ ആലോചന സമിതിയുടെ റിപ്പോർട്ടും , ശുപാർശകളും സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ അവതരിപ്പിച്ചു. ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി കോര്ഡിനേറ്റർ ഫാ. എബിന് ഏബ്രഹാം ഇതുവരെ നടന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപിത റിപ്പോർട്ട് നൽകി. അർ ഹരായവരെ കണ്ടെത്തുന്നതിനായി യുദ്ധകാലാടിസ്ഥാനത്തിൽ സ്ഥിതി വിവരകണക്കുകൾ ശേഖരിക്കാൻ തീരുമാനിച്ചു. പ്രളയം, വൈദ്യുതിതടസം, ഡീസൽക്ഷാമം, സ്റ്റാഫിന്റെ കുറവ് തുടങ്ങിയ പ്രതികൂല സാഹചര്യത്തിലും ആശുപത്രിയെ ആശ്രയിച്ചവർ ക്കും, പരുമല ദുരിതാശ്വാസ ക്യാമ്പിലുണ്ടായിരുന്ന ആയിരകണക്കിന് ആളുകൾക്കും മുങ്ങാതെ ചികിത്സയും പരിചരണവും നൽകാൻ കഴിഞ്ഞെന്ന് ഫാ. എം.സി പൗലോസ് അവതരിപ്പിച്ച റിപ്പോർട്ടില്‍ പറഞ്ഞു.