മൂന്നാം ഇൻഡോ – ബഹറിൻ കുടുംബ സംഗമം ശ്രദ്ധേയമായി
മനാമ: മലങ്കര ഓർത്തഡോക്സ് സഭയുടെ മധ്യപൂർവ്വ ദേശത്തിലെ മാത്യദേവാലയമായ ബഹറിന്‍ സെൻറ് മേരീസ് ഇന്ത്യന്‍ ഓർത്തഡോക്സ് കത്തീഡ്രലിന്റെ നേത്രത്വത്തിൽ ഡയമണ്ട് ജൂബിലി (60 വർഷം) ആഘോഷ വേളയിൽ നടത്തിയ മൂന്നാമത് ഇൻഡോ -ബഹറിൻ കുടുംബ സംഗമം 2018 ആഗസ്റ്റ് 11 ന് രാവിലെ ബോംബേ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തില്‍ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയോട് കൂടി പരുമലയിൽ വച്ച് നടന്നു. ഇടവകയിൽ നിന്ന് പ്രാവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ വന്നവരേയും അവധിക്ക് എത്തിയിരിക്കുന്നവരെയും ഒരുമിച്ച് ചേർത്ത് അഞ്ച് വർഷം കൂടുമ്പോൾ നടത്തുന്ന മൂന്നാമത്തെ കുടുംബ സംഗമം ആണ് ഇപ്പോള്‍ നടന്നത്.
പ്രൗഢ ഗംഭീരമായ സ്വീകരണ ഘോഷയാത്രയ്ക്ക് ശേഷം കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതു സമ്മേളനം അഭിവന്ദ്യ ഗീവർഗീസ് മാർ കൂറിലോസ് തിരുമേനി ഉദ്ഘാടനം ചെയ്തു. കത്തീഡ്രൽ സെക്രട്ടറി റോയി സ്കറിയ സ്വാഗതവും ചെങ്ങനൂർ എം. എൽ. എ. സജി ചെറിയാൻ, വൈദീക ട്രസ്റ്റി റവ. ഫാദർ എം. ഒ. ജോൺ, സുപ്രസിദ്ധ എഴുത്തുകാരൻ ബെന്ന്യാമിൻ, സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, കത്തീഡ്രൽ ട്രസ്റ്റി ലെനി പി. മാത്യു, മുൻ വികാരി റവ. ഫാദർ സജി മാത്യു, സഭാ മാനേജിംഗ് കമ്മിറ്റി അംഗം അലക്സ് ബേബി, പരുമല സെമിനാരി മാനേജർ റവ. ഫാദർ എം. സി. കുറിയാക്കോസ്, ഡയമണ്ട് ജൂബിലി ജോയന്റ് ജനറൽ കൺവ്വീനർ എ. ഒ. ജോണി, മുൻ ഇടവകാംഗം എം. റ്റി. മോനച്ചൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
ബെന്ന്യാമിൻ, സജി ചെറിയാൻ എന്നിവരെ ചടങ്ങിൽ ആദരിക്കുകയും ഓർത്തഡോക്സ് സഭയുടെ കേരളത്തിലെ മഴക്കെടുതി ദുരിതാശ്വാസ ഫണ്ടിലേക്ക് ഉള്ള സംഭാവന സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മന് കൈമാറുകയും ചെയ്തു. ഇടവക ഗായക സംഘാംഗങ്ങളുടെ ഗാനങ്ങൾ പരിപാടിക്ക് കൂടുതൽ മികവ് നൽകി. ഇന്റോ-ബഹറിൻ കുടുംബ സംഗമം 2018 കൺവ്വീനർ ബിനുരാജ് തരകൻ നന്ദി അറിയിച്ചു. ഈ പ്രോഗ്രാമിന്റെ വിജയത്തിനായി നാട്ടിലും ബഹറനിലുമായി പ്രവർത്തിച്ചവർക്ക് സഹ വികാരി റവ. ഫാദർ ഷാജി ചാക്കോ ആശംസകളും നേർന്നു.
ചിത്രം അടിക്കുറിപ്പ്:- മലങ്കര ഓർത്തഡോക്സ് സഭയുടെ മധ്യപൂർവ്വ ദേശത്തിലെ മാത്യദേവാലയലായ ബഹറിന് സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ നേത്രത്വത്തിൽ നേത്യത്വത്തിൽ പരുമലയിൽ നടത്തിയ മൂന്നാം ഇന്റോ-ബഹറിൻ കുടുംബ സംഗമം അഭിവന്ദ്യ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു. കത്തീഡ്രൽ ഭാരവാഹികൾ സമീപം.
https://ovsonline.in/pravasi-news/indo-bahrain-family-meet-2018/