കുഴിമറ്റം സെന്റ് ജോർജ് പള്ളി പെരുന്നാൾ ആഘോഷം
കുഴിമറ്റം :- സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വലിയ പെരുന്നാൾ ആഘോഷം ഇന്നു മുതൽ ഫെബ്രുവരി രണ്ടു വരെ വിവിധ പരിപാടികളോടെ നടക്കും. ഇതോടനുബന്ധിച്ച് നവീകരിച്ച ഓഫിസ് സമുച്ചയത്തിന്റെ കൂദാശയും നടത്തും. ഇന്ന് 7.45ന് വികാരി ഫാ. വർഗീസ് മർക്കോസ് ആര്യാട്ടിന്റെ കാർമികത്വത്തിൽ കുർബാന. 9.30ന് ഫാ. ജോസഫ് പുത്തൻപുരയ്ക്കലിന്റെ നേതൃത്വത്തിൽ പെരുന്നാൾ ഒരുക്ക ധ്യാനം. 11ന് കൊടിയേറ്റ്. 25, 26, 27 തീയതികളിൽ ആറിന് സന്ധ്യാനമസ്കാരം. 28ന് 6.45ന് ഗാനശുശ്രൂഷ, 7.15ന് ഫാ. റെജി ലൂക്കോസിന്റെ വചനപ്രഘോഷണം. 29നും 30നും 7.15ന് ഫാ. ഐസക് ബി. പ്രകാശിന്റെ വചനപ്രഘോഷണം.
31ന് എട്ടിന് ഫാ. ജോസഫ് പുറ്റാനിലിന്റെ കാർമികത്വത്തിൽ കുർബാന തുടർന്ന് ഓഫിസ് സമുച്ചയ കൂദാശ. ആറിന് ഏബ്രഹാം മാർ എപ്പിഫാനിയോസിന്റെ കാർമികത്വത്തിൽ സന്ധ്യാനമസ്കാരം, ഏഴിന് ഫാ. പി.കെ. ഗീവർഗീസ് കല്ലൂപ്പാറയുടെ വചനശുശ്രൂഷ, 7.30ന് പ്രദക്ഷിണം. ഫെബ്രുവരി ഒന്നിന് 8.30ന് ഡോ. ഏബ്രഹാം മാർ എപ്പിഫാനിയോസിന്റെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. 10.30ന് ഫാ. ജോസഫ് പുറ്റാനിലിനെ ആദരിക്കൽ. 10.45ന് ഇടവക ഡയറക്ടറി പ്രകാശനം. അഞ്ചിന് കൊടിയിറക്ക്. രണ്ടിന് മായൽത്തോ പെരുന്നാൾ.